Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത്, ഒബിസി, ബ്രാഹ്‌മണ്‍; മോദിയുടെ നോമിനേഷന്‍ പിന്തുണച്ചത് വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവര്‍

വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രികയെ പിന്തുണച്ചത് മൂന്ന് വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവര്‍. പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി, ലാല്‍ചന്ദ് കുശ്വാഹ, ബൈജ്നാഥ് പട്ടേല്‍, സഞ്ജയ് സോങ്കര്‍ എന്നിവരാണ് മോദിയുടെ നാമനിര്‍ദേശ പത്രികയെ പിന്തുണച്ചത്. ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്ന ആള്‍ ആ മണ്ഡലത്തിലെ രജിസ്റ്റര്‍ ചെയ്ത വോട്ടറായിരിക്കണം എന്നാണ് ചട്ടം.

പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ സമയം കണ്ടെത്തിയ ബ്രാഹ്‌മണനാണ്. ലാല്‍ചന്ദ് കുശ്വാഹ ഒബിസി വിഭാഗത്തില്‍പ്പെട്ടയാളാണ്. ആര്‍എസ്എസിന്റെ സന്നദ്ധപ്രവര്‍ത്തകനാണ് ബൈജ്നാഥ് പട്ടേലും ഒബിസിയില്‍ നിന്നുള്ളയാളാണ്. ദളിത് വിഭാഗത്തില്‍ നിന്നുള്ള സഞ്ജയ് സോങ്കറാണ് മറ്റൊരു നിര്‍ദേശകന്‍.

2024 LOKSABHA ELECTION

2014 ലും 2019 ലും നരേന്ദ്ര മോദി വാരാണസിയില്‍ നിന്നാണ് ജനവിധി തേടിയത്. അന്നും മോദിയുടെ നാമനിര്‍ദ്ദേശത്തെ പിന്തുണച്ചത് വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒരു കര്‍ഷകന്‍, ബിഎച്ച്യുവിലെ മുന്‍ മഹിളാ മഹാവിദ്യാലയ പ്രിന്‍സിപ്പല്‍, ആര്‍എസ്എസ് അംഗം, വാരണാസി ഘാട്ടുകളുടെ മുഖ്യ ശവദാതാവ് എന്നിവരായിരുന്നു 2019 ല്‍ മോദിയെ പിന്താങ്ങിയവര്‍.

അന്ന് പിന്തുണ നല്‍കിയവരില്‍ ഒരാളായിരുന്നു അന്നപൂര്‍ണ ശുക്ല. അവര്‍ ഒരു പ്രശസ്ത അക്കാദമിഷ്യനും ബിഎച്ച്യുവിലെ മുന്‍ മഹിളാ മഹാവിദ്യാലയ പ്രിന്‍സിപ്പലുമായിരുന്നു. 2023 സെപ്റ്റംബറില്‍ പ്രൊഫസര്‍ അന്നപൂര്‍ണ മരിച്ചു. പാര്‍ട്ടിയുടെ തുടക്കം മുതല്‍ ബിജെപി പ്രവര്‍ത്തകനായ സുഭാഷ് ഗുപ്തയായിരുന്നു മറ്റൊരു നിര്‍ദ്ദേശകന്‍.

അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഡോം രാജ കുടുംബത്തിലെ അംഗമായ ജഗദീഷ് ചൗധരി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. രമാശങ്കര്‍ പട്ടേല്‍ എന്നിവരായിരുന്നു മറ്റ് രണ്ട് നിര്‍ദേശകര്‍.

2019 ല്‍ നരേന്ദ്ര മോദി വാരണാസിയില്‍ നിന്് 4,79,505 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശാലിനി യാദവിനെയാണ് മോദി പരാജയപ്പെടുത്തിയത്. മോദിക്ക് 674,664 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിരാളിയായ ശാലിനി യാദവിന് 195,159 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 152,548 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

2014 ല്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകന്‍ ഗിരിധര്‍ മാളവ്യയാണ് നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചത്. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയായിരുന്നു ഗിരിധര്‍ മാളവ്യ. പത്മവിഭൂഷണും പ്രശസ്ത ശാസ്ത്രീയ ഗായകനുമായി പണ്ഡിറ്റ് ചന്നുലാല്‍ മിശ്ര എന്നിവരായിരുന്നു മറ്റൊരു നിര്‍ദേശകന്‍. വള്ളക്കാരനായ വീര്‍ഭദ്ര നിഷാദ്, നെയ്ത്തുകാരന്‍ സമുദായത്തില്‍പ്പെട്ട അശോക് കുമാര്‍ എന്നിവരായിരുന്നു മറ്റ് രണ്ട് നിര്‍ദ്ദേശകര്‍.

ആ തിരഞ്ഞെടുപ്പില്‍ 3,71,784 വോട്ടുകള്‍ക്കാണ് നരേന്ദ്ര മോദി വിജയിച്ചത്. എഎപി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാളിനെയാണ് മോദി പരാജയപ്പെടുത്തിയത്. നരേന്ദ്ര മോദിക്ക് 56.37 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കെജ്രിവാളിന് 20.30 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇത്തവണ ജൂണ്‍ ഒന്നിനാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അമിത് ഷാ, ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ മോദിക്കൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+