Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകാശ് അംബേദ്കറുടെ വിബിഎയും ഇന്ത്യാ സഖ്യത്തില്‍; സീറ്റ് വിഭജനം പിന്നീടെന്ന് നേതാക്കള്‍

ന്യൂദല്‍ഹി: പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിലും വിബിഎ ഭാഗമാകും. ദല്‍ഹിയില്‍ നടന്ന യോഗത്തിലാണ് വഞ്ചിത് ബഹുജന്‍ അഘാഡിയെ ഇന്ത്യാ സഖ്യത്തിലേക്കും മഹാ വികാസ് അഘാഡിയിലേക്കും ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തതെന്ന് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന യുബിടി നേതാക്കളുടെ യോഗം ഡല്‍ഹിയിലെ മുകുള്‍ വാസ്നിക്കിന്റെ വസതിയില്‍ ചേര്‍ന്നിരുന്നു. സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നല്ല രീതിയിലാണ് നടന്നതെന്നും സീറ്റ് പങ്കിടല്‍ ഫോര്‍മുല പിന്നീട് തീരുമാനിക്കുമെന്നും യോഗത്തിന് ശേഷം റാവത്ത് പറഞ്ഞു.

Prakash Ambedkar

'വിബിഎയെയും പ്രകാശ് അംബേദ്കറെയും പ്രതിപക്ഷ ബ്ലോക്കില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി. തുടര്‍ന്ന് എംവിഎയുടെയും ഇന്ത്യയുടെയും എല്ലാ പങ്കാളികളും എംവിഎയിലും ഇന്ത്യയിലും വിബിഎയെ ഉള്‍പ്പെടുത്താന്‍ സമ്മതിച്ചു,' റാവത്ത് പറഞ്ഞു. വിബിഎയുമായി എത്ര സീറ്റുകള്‍ പങ്കിടണമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പതിറ്റാണ്ടുകളായി ശിവസേന 23 സീറ്റുകളില്‍ മത്സരിക്കുന്നതിനാല്‍ തങ്ങള്‍ ഈ സീറ്റുകളില്‍ അവകാശവാദമുന്നയിച്ചതായി റാവത്ത് നേരത്തെ പറഞ്ഞിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയെന്നത് വസ്തുതയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തിന് ഒരു തര്‍ക്കവുമില്ല. 2-3 സീറ്റുകളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും, റാവത്ത് പറഞ്ഞു.

രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ എംവിഎ പങ്കാളികള്‍ ഒരുമിച്ച് പോരാടുമെന്നും പരമാവധി സീറ്റുകള്‍ നേടുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ ഇരുന്ന് ചര്‍ച്ച ചെയ്യും. ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളായ ഉദ്ധവ് താക്കറെ, ശരദ് പവാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ചര്‍ച്ച ചെയ്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തീരുമാനിക്കും. ഇവിടെ സംഘര്‍ഷങ്ങളൊന്നും ഞാന്‍ കാണുന്നില്ല.

പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ അഘാഡി എംവിഎയുടെ ഭാഗമാകണമെന്ന് എന്‍സിപി തലവന്‍ ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ വി ബി എയെ എം വി എയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിപി അനുകൂലമായി ശബ്ദമുയര്‍ത്തുന്നത് ഇതാദ്യമാണ്. ഇതുവരെ വിബിഎ ശിവസേന യുബിടിയുടെ സഖ്യകക്ഷിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+