Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ഡിയോളിന് സീറ്റില്ല, അണ്ണാമലൈ കോയമ്പത്തൂരില്‍; എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: എട്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ഡിയോളിന് ഇത്തവണ സീറ്റില്ല. ഗുര്‍ദാസ്പൂരിലെ സിറ്റിംഗ് എംപിയായിരുന്നു സണ്ണി. അതേസമയം മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ചെന്നൈ സൗത്തില്‍ നിന്ന് തമിഴിസൈ മത്സരിക്കും.

കേന്ദ്ര മന്ത്രി എല്‍ മുരുഗന്‍ നീലഗിരിയില്‍ നിന്നാണ് മത്സരിക്കുക. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സീറ്റില്‍ നിന്നാണ് അണ്ണാമലൈ മത്സരിക്കുക. മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയില്‍ നിന്നും മത്സരിക്കും.

sunny-deol-bjp

ചെന്നൈ സെന്‍ട്രലില്‍ നിന്ന് വിനോജ് പി സെല്‍വവും, വെല്ലൂരില്‍ നിന്ന് എസി ഷണ്‍മുഖവും, കൃഷ്ണഗിരിയില്‍ നിന്ന് സി നരസിംഹനും, തിരുനെല്‍വേലിയില്‍ നിന്ന് നൈനാര്‍ നാഗേന്ദ്രനും മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു.അതേസമയം ബിജെപി ഇത്തവണ തമിഴ്‌നാട്ടില്‍ ഏറ്റവും മികച്ചവരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കാരണം 2019ല്‍ ഒറ്റ സ്ഥാനാര്‍ത്ഥികള്‍ പോലും വിജയിച്ചിരുന്നില്ല.

അതേസമയം പഞ്ചാബിലെ അമൃത്സറില്‍ നിന്ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ തരണ്‍ജിത്ത് സന്ധുവിനെ മത്സരിപ്പിക്കാനും ബിജെപി തീരുമാനിച്ചു. പഞ്ചാബിലെ ആറ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സിന് ഇത്തവണ മണ്ഡലമാറ്റം ഉണ്ടായിരിക്കുകയാണ്. പഞ്ചാബിലാണ് ഇത്തവണ അദ്ദേഹം മത്സരിക്കുക. ഫരീദ്‌കോട്ടിലാണ് പാര്‍ട്ടി അദ്ദേഹത്തെ മത്സരിക്കാനായി നിയോഗിച്ചിരിക്കുന്നത്.

കോണ്‍ഗ്രഗസിലെ മുന്‍ നേതാക്കളായ പ്രണീത് കൗര്‍, റവനീത് സിംഗ് ബിട്ടു എന്നിവര്‍ക്കും ഇത്തവണ സീറ്റുണ്ട്. ബിജെപി പട്ടികയിലെ ഏറ്റവും പ്രമുഖരും ഇവരാണ്. പ്രണീത് പട്യാലയിലും, റവനീത് ലുധിയാനയില്‍നിന്നുമാണ് മത്സരിക്കുക. പ്രണീത് കൗര്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ്. അടുത്തിടെയാണ് കൗര്‍ ബിജെപിയിലേക്ക് എത്തിയത്.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്‍ സിംഗിന്റെ പേരക്കുട്ടിയാണ് റവനീത് ബിട്ടു. അതേസമയം അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന് എഎപി നേതാവ് സുശീല്‍ കുമാര്‍ റിങ്കു ജലന്ധറില്‍ നിന്ന് മത്സരിക്കും. അതേസമയം ബിജെപിയുടെ എട്ടാം ഘട്ട പട്ടികയില്‍ ഒഡീഷയില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.

രബീന്ദ്ര നാരായണ്‍ ബെഹറ ജാജ്പൂരില്‍ നിന്നും സുകന്ദ കുമാര്‍ പനിഗ്രഹി കന്ധമാലിലും, ഭാര്‍തൃഹരി മഹ്തബ് കട്ടക്കില്‍ നിന്നും മത്സരിക്കും. അതേസമയം പശ്ചിമ ബംഗാളില്‍ ജാര്‍ഗ്രമില്‍ നിന്ന് പ്രണത് ടുഡുവും, ബിര്‍ഭൂമില്‍ നിന്ന് ദേബാശിഷ് ധറും മത്സരിക്കും. ഇതിനോടകം ബിജെപി 411 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ പുറത്തിറക്കിയ സീറ്റുകളിലാണ് വയനാട് നിന്ന് രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ പാര്‍ട്ടി നിയോഗിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+