Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ ബ്ലോക്കിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആര്?; മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം ഇങ്ങനെ

ന്യൂദല്‍ഹി: 2024 ല്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യാ സഖ്യത്തില്‍ നിന്ന് ഏതെങ്കിലും വ്യക്തിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിന് കോണ്‍ഗ്രസ് എതിരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആദ്യം പ്രധാനം തിരഞ്ഞെടുപ്പാണെന്നും അതിന് ശേഷം പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന് തീരുമാനിക്കാമെന്നും ഖാര്‍ഗെ പറഞ്ഞു.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നു എന്ന ് ഉറപ്പാക്കും എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണെന്ന് വിശദീകരിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെപ്പോലുള്ള എല്ലാ ഇന്ത്യന്‍ പങ്കാളികളുമായും സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2024 LOKSABHA ELECTION

അതിനാലാണ് അവര്‍ക്ക് ഇന്ത്യാ ബ്ലോക്ക് മീറ്റിംഗുകളില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നത്. ബി ജെ പിയെ നേരിടാന്‍ സഖ്യമുണ്ടാക്കേണ്ടതും ഒരു ടീമെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതും ആവശ്യമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു. അതേസമയം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് തന്റെ പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങള്‍ എതിരാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബദ്ധവൈരികളാണ്. എന്നാല്‍ ദേശീയതലത്തില്‍ ഇടതുപാര്‍ട്ടികള്‍ ചെയ്യുന്ന അതേ രീതിയിലാണ് എഎപി സഖ്യത്തെ പരിഗണിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന ഖാര്‍ഗെയുടെ വ്യക്തമായ നിലപാട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ചിത്രത്തിലില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പ്പര്യമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പൊതു തിരഞ്ഞെടുപ്പില്‍ കഴിയുന്നിടത്തോളം ഒറ്റക്കെട്ടായി പോരാടാന്‍ എല്ലാ പാര്‍ട്ടികളും തമ്മില്‍ ഐക്യം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ മൂന്ന് യോഗങ്ങളാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്.

കോണ്‍ഗ്രസ്, എന്‍ സി പി, ജെ ഡി യു, സി പി എം, സി പി ഐ, ഡി എം കെ, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, മുസ്ലീം ലീഗ് എന്നിവയടക്കം 26 ലേറെ പാര്‍ട്ടികളാണ് ബി ജെ പിക്കെതിരെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+