Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡലത്തിന്റെ മുക്കും മൂലയും കാണാപാഠം.. ആരാണ് കിഷോരിലാല്‍? അമേഠി കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമോ?

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിന് ശേഷം കോണ്‍ഗ്രസിന്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ ഇരട്ട സര്‍പ്രൈസാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

പതിറ്റാണ്ടുകളോളം പ്രതിനിധീകരിച്ച അമേഠിക്ക് പകരം രാഹുല്‍ ഗാന്ധിക്ക് അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സോണിയ ഗാന്ധി നിലവില്‍ രാജ്യസഭാംഗമാണ്. അമേഠി തിരിച്ചുപിടിക്കാന്‍ കിഷോരി ലാല്‍ ശര്‍മ്മയെ ആണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.

kishori lal sharma

വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തിന്റെ കുത്തകയാണ് അമേഠിയും റായ്ബറേലിയും. 40 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഈ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. അതേസമയം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കിഷോരി ലാല്‍ ശര്‍മ്മ. റായ്ബറേലിയിലും അമേഠിയിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ഗാന്ധി കുടുംബത്തിന്റെ അടുത്ത വിശ്വസ്തനാണ് അദ്ദേഹം. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള കിഷോരി ലാല്‍ ശര്‍മ്മ 1983 മുതലാണ് രാജീവ് ഗാന്ധിയ്ക്കൊപ്പം ചേരുന്നത്. പിന്നീട് റായ്ബറേലിയിലും അമേഠിയിലും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷം ഗാന്ധി കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കൂടുതല്‍ ദൃഢമായി.

ദേശീയ നേതാക്കള്‍ എന്ന നിലയില്‍ ഗാന്ധി കുടുംബത്തിലെ എംപിമാര്‍ തിരക്കിലായിരിക്കുമ്പോള്‍ ഈ രണ്ട് മണ്ഡലങ്ങളുടെയും ചുമതല വഹിച്ചിരുന്നത് കിഷോരിലാല്‍ ശര്‍മ്മയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുമായിരുന്നു. സോണിയാ ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ തൊട്ട് അമേഠിയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഇദ്ദേഹമായിരുന്നു.

1999 ലെ സോണിയാ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തില്‍ കെ എല്‍ ശര്‍മ്മ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സോണിയ ഗാന്ധി അമേഠി സീറ്റ് രാഹുല്‍ ഗാന്ധിക്ക് വിട്ടുകൊടുത്ത് റായ്ബറേലിയില്‍ മത്സരിച്ചതിന് ശേഷം കിഷോരി ലാല്‍ ശര്‍മ്മ അമേഠി, റായ്ബറേലി മണ്ഡലങ്ങളുടെ മേല്‍നോട്ടം വഹിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയ്ക്കൊപ്പം കിഷോരിലാല്‍ ശര്‍മ്മയും വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20 നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗിനെതിരെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് കിഷോരിലാല്‍ ശര്‍മ്മയുടെ എതിരാളി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+