Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലോ നിതീഷോ പവാറോ? 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആര്? കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ

ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ച് കഴിഞ്ഞു. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത് എന്ന് ഉറപ്പാണ്. നരേന്ദ്ര മോദി വരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അടുത്ത വര്‍ഷവും ചെങ്കോട്ടയില്‍ താന്‍ തന്നെ ദേശീയ പതാക ഉയര്‍ത്തും എന്ന് മോദി അവകാശപ്പെട്ടിരുന്നു.

മറുവശത്ത് പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരേയും നിര്‍ദേശിച്ചിട്ടില്ല. പ്രതിപക്ഷത്തെ 26 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ സഖ്യമായ ഇന്ത്യയാണ് (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) ബി ജെ പിക്കെതിരെ മത്സരിക്കുന്നത്. അതിനാല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ മുന്നണിക്ക് സാധിക്കില്ല.

lok sabha election 2024

കോണ്‍ഗ്രസ്, ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ ഡി യു, ശിവസേന (ഉദ്ധവ് താക്കറെ), എന്‍ സി പി, സി പി എം, സി പി ഐ, എസ് പി, ആം ആദ്മി പാര്‍ട്ടി, ആര്‍ ജെ ഡി, ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), നാഷണല്‍ കോണ്‍ഫറന്‍സ്, മുസ്ലീം ലീഗ്, ആര്‍ എസ് പി, കേരള കോണ്‍ഗ്രസ്, ജെ എം എം തുടങ്ങിയ പാര്‍ട്ടികളാണ് ഇന്ത്യാ സഖ്യത്തിലുള്ളത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരെല്ലാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിമാരില്‍ പരിഗണിക്കപ്പെടുന്നവരാണ്. ഇപ്പോഴിതാ ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചില വിവരങ്ങള്‍ വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുകയാണ്.

അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യന്‍ ബ്ലോക്കിന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കുക എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ പറഞ്ഞത്. തിരഞ്ഞെടുക്കപ്പെടുന്ന എം പിമാര്‍ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നിലവിലെ യോഗങ്ങളില്‍ തിരഞ്ഞെടുപ്പ് തന്ത്രമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേഠിയില്‍ മത്സരിക്കുകയാണെങ്കില്‍ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പരാജയപ്പെടുമെന്നും പിഎല്‍ പുനിയ പറഞ്ഞു. അമേഠിയിലെ ജനങ്ങള്‍ സ്മൃതി ഇറാനിയെ തോല്‍പ്പിക്കുമെന്നത് സത്യമാണ് അവിടെ കോണ്‍ഗ്രസ് അല്ലെങ്കില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി തീര്‍ച്ചയായും വിജയിക്കും, എന്നായിരുന്നു പി എല്‍ പൂനിയ പറഞ്ഞത്.

2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2024 ലും രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ സ്മൃതി ഇറാനി 55000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കോട്ടയായിരുന്ന അമേഠിയിലെ തോല്‍വി പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+