'ജനതാ പാര്‍ട്ടികളുടെ മുന്നണി, നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി'; എല്ലാം തകര്‍ത്തത് കോണ്‍ഗ്രസെന്ന് ദേവഗൗഡ
ബെംഗളൂരു: ഇന്ത്യ സഖ്യത്തിലേക്ക് ജെ ഡി എസിനെ ക്ഷണിക്കാതിരുന്നത് കോണ്‍ഗ്രസ് കാരണമെന്ന് ജെ ഡി എസ് മേധാവി എച്ച് ഡി ദേവഗൗഡ. ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തന്നെ ഇന്ത്യാ മുന്നണിയിലേക്ക് വിളിച്ചിരുന്നതായും ദേവഗൗഡ വെളിപ്പെടുത്തി. ജനതാ പാര്‍ട്ടികളുടെ ലയനം എന്ന ആവശ്യം അവസാന നിമിഷമാണ് നടക്കാതെ പോയത് എന്നും അദ്ദേഹം പറഞ്ഞു.
'2022 ഒക്ടോബര്‍-നവംബര്‍ മുതല്‍ നിതീഷ് എന്നോട് ബന്ധപ്പെട്ടിരുന്നു. ഞങ്ങള്‍ ഒരു ജനതാ ഫെഡറല്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുകയായിരുന്നു. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. നിതീഷ് എന്റെ പാര്‍ട്ടിയുമായി ലയിക്കണമെന്ന് ആഗ്രഹിച്ചു. 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ലയനത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്,' ദേവഗൗഡ പറഞ്ഞു.

എന്നാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അവര്‍ കെട്ടിപ്പടുക്കുന്ന സഖ്യത്തില്‍ നിന്ന് ജെ ഡി എസിനെ ഏകപക്ഷീയമായി ഒഴിവാക്കുകയായിരുന്നു എന്നും ദേവഗൗഡ പറഞ്ഞു. പാട്നയിലെ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും ഈ പ്രായത്തില്‍ ഇതുപോലൊരു അപമാനം അനുഭവിക്കേണ്ടയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് ഇപ്പോഴും തന്റെ നല്ല സുഹൃത്താണ് എന്നും സ്വന്തം ലക്ഷ്യങ്ങള്‍ക്കായി ഈ രാജ്യത്തെ മതേതര സഖ്യങ്ങളെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് തകര്‍ത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'തന്റെ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള മതേതര സഖ്യങ്ങളെ അവര്‍ എങ്ങനെയാണ് അസ്ഥിരപ്പെടുത്തിയത്. അവര്‍ പുരോഗമനവാദികളാണെന്ന് നടിക്കുന്നു, പക്ഷെ അങ്ങനെയല്ല,' ദേവഗൗഡ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് എന്താണെന്നും അദ്ദേഹം ചോദിച്ചു. 'കര്‍ണാടകയില്‍ ഹലാല്‍, ഹിജാബ് വിവാദം ഉണ്ടായപ്പോഴും ആരാണ് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നത്? മഹാനായ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വാക്ക് പറഞ്ഞോ? കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ എന്താണ് സംഭവിക്കുന്നത്? മധ്യപ്രദേശില്‍ തങ്ങള്‍ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആരാണ് പറഞ്ഞത്?', ദേവഗൗഡ ചോദിച്ചു.
തന്റെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ മൂല്യം ന്യൂനപക്ഷങ്ങള്‍ ഉടന്‍ തിരിച്ചറിയും എന്നും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ തന്റെ മതേതര മൂല്യങ്ങളും തത്വങ്ങളും മാറില്ലെന്നും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുമുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തങ്ങളൊഴികെ എല്ലാവരെയും മോശക്കാരാക്കുന്ന രീതിയാണ് കോണ്‍ഗ്രസിനുള്ളത് എന്നും അവരുടെ യഥാര്‍ത്ഥ നിറം എന്താണെന്ന് ജങ്ങള്‍ അറിയണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ സഖ്യം അസ്ഥിരമായ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിലെ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് താല്‍പ്പര്യങ്ങളും അജണ്ടകളും പൊരുത്തപ്പെടുന്നില്ല എന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications