• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍....കിസാന്‍ ജനത വിജയത്തിലേക്ക്!!

cmsvideo
  രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍ | Oneindia Malayalam

  ദില്ലി: കാര്‍ഷിക മേഖലയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പാക്കേജുക്കളില്‍ വന്‍ വര്‍ധന. കോണ്‍ഗ്രസ് നടത്തിയ കിസാന്‍ മേഖലാ യാത്രകളിലും വന്‍ ജനപങ്കാളിത്തമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഇതോടെ ദേശീയ വിഷയങ്ങള്‍ ഒഴിവാക്കി കാര്‍ഷിക പ്രശ്‌നത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് രാഹുല്‍. അതേസമയം കര്‍ഷകര്‍ക്കായി എന്തൊക്കെ നടത്തുമെന്ന് അവര്‍ക്കിടയില്‍ തന്നെ കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.

  അതേസമയം പുല്‍വാമ ഭീകരാക്രമണത്തോടെ ചില കര്‍ഷകര്‍ മോദിക്ക് അനുകൂലമായി ചിന്തിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നാണ് ഭൂരിഭാഗം കര്‍ഷകരും അഭിപ്രായപ്പെടുന്നത് ബജറ്റില്‍ പ്രഖ്യാപിച്ച 6000 രൂപ കര്‍ഷകരെ അപമാനിക്കുന്നുവെന്നും ഇവര്‍ ഉന്നയിക്കുന്നു. ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

  രാഹുലാണ് വിജയിക്കുക

  രാഹുലാണ് വിജയിക്കുക

  കാര്‍ഷിക മേഖലയില്‍ നിരന്തരം സന്ദര്‍ശിക്കുന്ന രാഹുല്‍ ആത്മാര്‍ത്ഥതയുള്ള നേതാവാണെന്ന് കര്‍ഷകര്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ എഴുതി തള്ളിയത് കര്‍ഷകരുടെ ജീവിത രീതി മെച്ചപ്പെടുത്തിയെന്നാണ് അഭിപ്രായം. അതേസമയം മോദി ഒരിക്കല്‍ പോലും കാര്‍ഷിക മേഖല സന്ദര്‍ശിക്കുകയോ പ്രശ്‌നങ്ങള്‍ അറിയാനോ ശ്രമിച്ചിട്ടില്ലെന്നാണ് പ്രധാന പരാതി. രാഹുലിന്റെ പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ കര്‍ഷകര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കര്‍ഷക സംഘടനകളും പറയുന്നു.

  നാല് സംസ്ഥാനങ്ങള്‍

  നാല് സംസ്ഥാനങ്ങള്‍

  ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പ്രതിരോധത്തിലാണ്. ഇവിടെ ജനസംഖ്യയുടെ 60 ശതമാനം കര്‍ഷകരാണ്. യുപിയില്‍ 45 സീറ്റുകളില്‍ സ്വാധീനം ചെലുത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക വായ്പ എഴുതി തള്ളാനുള്ള നീക്കത്തെ മോദി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കിയെന്ന പൊതുവികാരവും നിലനില്‍ക്കുന്നുണ്ട്. 6000 രൂപ നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം യാതൊരു ഗുണവും ചെയ്തില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

  പുല്‍വാമ ആക്രമണം

  പുല്‍വാമ ആക്രമണം

  കാര്‍ഷിക മേഖലയില്‍ പ്രതിരോധത്തില്‍ നിന്നിരുന്ന മോദിക്ക് കുറച്ച് ശതമാനം വോട്ടുകള്‍ നേടാനാവുമെന്നാണ് വിലയിരുത്തല്‍. കര്‍ഷക കുടുംബത്തില്‍ നിന്ന് സൈനികര്‍ ഉണ്ട്. അത് ചെറിയ രീതിയിലുള്ള അതൃപ്തികളെ മറികടക്കാന്‍ മോദിയെ സഹായിക്കും. പക്ഷേ കര്‍ഷകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പാക്കേജുകള്‍ മോദി പ്രഖ്യാപിക്കാതിരുന്നത്, അധികാരം വീണ്ടും ലഭിക്കുന്നതിന് തിരിച്ചടിയാകും. ഗ്രാമീണ സാമ്പത്തിക മേഖലയെ ഇതുവരെ മോദി പരിഗണിച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി.

  കോണ്‍ഗ്രസിന്റെ ജനപ്രിയ പദ്ധതികള്‍

  കോണ്‍ഗ്രസിന്റെ ജനപ്രിയ പദ്ധതികള്‍

  ഗ്രാമീണ തൊഴില്‍ മേഖല പാക്കേജ്, അഖിലേന്ത്യാ തലത്തിലെ കര്‍ഷക വായ്പ എഴുതി തള്ളല്‍, പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം എന്നീ രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ക്ക് 100 ശതമാനം അപ്രൂവലാണ് ലഭിക്കുന്നത്. രാഹുല്‍ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേകം സെഷന്‍ അനുവദിച്ചതും ഇതില്‍ നിര്‍ണായകമായി. യുപിയില്‍ 30 സീറ്റുകള്‍ ലക്ഷ്യമിട്ട രാഹുല്‍ ഇതില്‍ 20 എണ്ണം കാര്‍ഷിക മേഖലയില്‍ നിന്നാണ് ലക്ഷ്യമിടുന്നത്. അതേസമയം നഗര വോട്ടര്‍മാര്‍ക്കായി തൊഴില്‍ മേഖലയിലൂന്നിയ വികസനമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

  മഹാരാഷ്ട്രയില്‍ രാഹുലിന് പകരക്കാരില്ല

  മഹാരാഷ്ട്രയില്‍ രാഹുലിന് പകരക്കാരില്ല

  മഹാരാഷ്ട്രയില്‍ ഉള്ളിക്കും തക്കാളിക്കും വില കുത്തനെ ഇടിഞ്ഞതോടെയാണ് കര്‍ഷകര്‍ രാഹുലിനൊപ്പം ചേര്‍ന്നത്. ഓപ്പണ്‍ മാര്‍ക്കറ്റ് വഴി വില ഇടിയാതെ സംരക്ഷിക്കുന്ന മാര്‍ഗമാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. കാര്‍ഷിക മേഖല പ്രതിസന്ധിയിലായതോടെ ഗ്രാമീണ സമ്പദ് മേഖല ഇവിടെ തകര്‍ന്നിരിക്കുകയാണ്. ഇവിടെ ബിജെപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇവിടെ ബിജെപി ശിവസേന സഖ്യം 12 സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം. നഗര മേഖലയില്‍ മാത്രമാണ് ബിജെപിക്ക് സ്വാധീനമുള്ളത്.

  കര്‍ഷക സംഘടനകള്‍

  കര്‍ഷക സംഘടനകള്‍

  മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 31 കര്‍ഷക സംഘടനകള്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ പ്രചാരണത്തിലാണ്. ഇവര്‍ രാഹുലിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിക്കാനുള്ള ശ്രമത്തിലാണ്. 18 സംഘടനകള്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നതോടെ കര്‍ഷക പ്രശ്‌നങ്ങള്‍ വീണ്ടും സജീവമായെന്നാണ് ഇവര്‍ ഉയര്‍ത്തി കാണിക്കുന്നത്. വെള്ളം, വളം തുടങ്ങിയ കാര്യങ്ങളിലെ സര്‍ക്കാരിന്റെ നയം കര്‍ഷകരെ തകര്‍ത്തെന്നാണ് വിലയിരുത്തല്‍.

  കിസാന്‍ ജനത

  കിസാന്‍ ജനത

  കര്‍ഷകര്‍ക്കായി രൂപീകരിക്കുന്ന സര്‍ക്കാര്‍ എന്ന ഫോര്‍മുലയാണ് രാഹുല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഏറ്റെടുത്തിരിക്കുകയാണ് കര്‍ഷകര്‍. യുപിയില്‍ പ്രധാനമന്ത്രി തറക്കല്ലിടാനെത്തിയ പദ്ധതി കര്‍ഷക പ്രക്ഷോഭം കാരണം മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ പറയുന്ന വിലയ്ക്ക് സ്ഥലം വില്‍ക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രക്ഷോഭം. ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിയുടെ നാലിരട്ടി തുക കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് നിയമം. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മൂന്നിരട്ടി തുകയാണ് നല്‍കാമെന്ന് പറഞ്ഞത്. ഈ ഭൂമി നഗരപരിധിയില്‍ വരുന്നതാണെന്ന് ബിജെപി ഉന്നയിക്കുന്നു. ഇതോടെ 200 കര്‍ഷകരാണ് മോദിക്കെതിരെ രംഗത്തെത്തിയത്.

  നോട്ടുനിരോധന പ്രഖ്യാപനം ആര്‍ബിഐ അംഗീകരിക്കും മുമ്പ്... ആര്‍ടിഐ രേഖ പറയുന്നതിങ്ങനെ

  English summary
  lok sabha election rahul gandhis kisan policy may helps him win the election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X