കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനും ബിജെപിക്കൊപ്പം, വോട്ടിങ് ട്രെന്‍ഡില്‍ വഴി മാറി ചിന്തിച്ച് രാജസ്ഥാന്‍ ജനത

  • By Desk
Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ചരിത്ര വിജയം നേടിയിരിക്കയാണ്. ഹിന്ദി ഹൃദയഭൂമിയിലെ നേട്ടം ബിജെപിക്ക് ഏറെ കരുത്ത് നല്‍കിയിരിക്കയാണ്. ഇത്തരത്തില്‍ എടുത്ത് പറയേണ്ട നേട്ടം രാജസ്ഥാനിലേതാണ്. സംസ്ഥാനത്ത് വോട്ടിങ് പാറ്റേണില്‍ മുന്‍ കാലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് എന്നതാണ് അത്. 2004ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം രാജസ്ഥാന്‍ നില്‍ക്കാതിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ബിജെപി 25 സീറ്റില്‍ ലീഡ് ചെയ്യുകയാണ്.

എച്ച്ഡി കുമാരസ്വാമി രാജി വെച്ചേക്കും? കര്‍ണാടകത്തില്‍ ജെഡിഎസ് അടിയന്തര യോഗം.. നിര്‍ണായക നീക്കംഎച്ച്ഡി കുമാരസ്വാമി രാജി വെച്ചേക്കും? കര്‍ണാടകത്തില്‍ ജെഡിഎസ് അടിയന്തര യോഗം.. നിര്‍ണായക നീക്കം

2004,2009 2014 കാലങ്ങളില്‍ രാജസ്ഥാന്‍ സംസ്ഥാന ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കാണ് വോട്ട് ചെയ്ത് വന്നിരുന്നത്. എന്നാല്‍ ഇത്തവണ ബിജെപിക്കോപ്പം നില്‍ക്കുകയാണ് സംസ്ഥാനം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ബിജെപിക്കൊപ്പമാണ് രാജസ്ഥാന്‍ നിലകൊണ്ടിരിക്കുന്നത്. 2004ല്‍ ബിജെപിയാണ് ഭരിച്ചിരുന്നത്. അന്ന് 25ല്‍ 21 സീറ്റും ബിജെപി നേടിയിരുന്നു. 2009ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ 20 സീറ്റ് നേടിയത് കോണ്‍ഗ്ര്‌സ ആയിരുന്നു.

modi-shah-1

2014ല്‍ ബിജെപി അധികാരത്തില്‍ ഇരിക്കെ 25 സീറ്റും നേടിയാണ് രാജസ്ഥാന്‍ ഭരണ വിധേയത്വം കാണിച്ചത്. കൂടുതല്‍ എംഎല്‍എയുള്ള പാര്‍ട്ടിക്ക് ലോക്‌സഭയില്‍ വിധേയത്വം ഉണ്ടെന്നായിരുന്നു അന്ന് തെളിയിച്ചത്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് 101 എംഎല്‍എമാരുണ്ട്. എന്നാല്‍ ഇതാദ്യമായാണ് സംസ്ഥാന ഭരണത്തിന് വിധേയമല്ലാതെ രാജസ്ഥാനില്‍ മാറ്റമുണ്ടാകുന്നത്.

English summary
After 15 years Rajasthan changing their voting trend. Since 2004 this is the first time that Rajasthan is not voting for the ruling party in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X