കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഞെട്ടല്‍!! അശോക് ചവാന്‍ രാജിവെക്കും, ഓഡിയോ ക്ലിപ്പ് പുറത്ത്, കൂട്ടരാജി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസിനെ വെട്ടിലാക്കി നേതാക്കളുടെ കൂട്ടരാജി. ഒട്ടേറെ പ്രമുഖ നേതാക്കളാണ് കഴിഞ്ഞദിവസങ്ങളില്‍ പാര്‍ട്ടി വിട്ടത്. വരും ദിവസങ്ങളിലും ഒരുപാട് നേതാക്കള്‍ പാര്‍ട്ടിവിടുമെന്ന സൂചനകള്‍ പുറത്തുവന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ കോണ്‍ഗ്രസ് വിടുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അശോക് ചവാന്‍ രാജിവെക്കുമെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. നേതൃത്വത്തോടുള്ള വിയോജിപ്പാണ് കാരണം. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്...

തന്റെ നിലപാടുകള്‍ കേള്‍ക്കുന്നില്ല

തന്റെ നിലപാടുകള്‍ കേള്‍ക്കുന്നില്ല

ഹൈക്കമാന്റ് തന്റെ നിലപാടുകള്‍ കേള്‍ക്കുന്നില്ല, തന്നോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നു എന്നിവയാണ് അശോക് ചവാന്റെ അനിഷ്ടത്തിന് കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അശോക് ചവാന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം കണക്കിലെടുത്തില്ലെന്നാണ് ആക്ഷേപം.

അസംതൃപ്തി നിലനില്‍ക്കുന്നു

അസംതൃപ്തി നിലനില്‍ക്കുന്നു

പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് അശോക് ചവാന്‍ പറഞ്ഞു. ചില ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ചന്ദ്രപൂര്‍ മണ്ഡലത്തില്‍ വിനായക് ബാങ്കഡെയെ സ്ഥാനാര്‍ഥിയാക്കിയത് ചവാന്റെ അനിഷ്ടം കണക്കിലെടുക്കാതെയാണ്.

പരാതികള്‍ തന്നോട് പറയേണ്ട

പരാതികള്‍ തന്നോട് പറയേണ്ട

ചന്ദ്രപൂരിലെ രാജ്കുമാര്‍ എന്ന പ്രവര്‍ത്തകനുമായി അശോക് ചവാന്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പരാതികള്‍ മുകുള്‍ വാസ്‌നിക്കിനോട് പറയൂ എന്ന് ചവാന്‍ പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി മേധാവിയാണ് മുകുള്‍ വാസ്‌നിക്.

കോണ്‍ഗ്രസില്‍ ആശങ്ക

കോണ്‍ഗ്രസില്‍ ആശങ്ക

ആരും താന്‍ പറയുന്നത് കേള്‍ക്കുന്നില്ല. രാജിവെക്കുന്ന ഒരു മാനസികാവസ്ഥയിലാണ് ഞാന്‍ എന്ന് അശോക് ചവാന്‍ പറയുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. ഈ ക്ലിപ്പ് വൈറലായാതോടെയാണ് കോണ്‍ഗ്രസില്‍ ആശങ്ക ഉടലെടുത്തത്.

 തനിക്ക് അറിയില്ല

തനിക്ക് അറിയില്ല

സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ അശോക് ചവാനോട് മാധ്യമപ്രവര്‍ത്തകര്‍ ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ചോദിച്ചു. അതേ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ചന്ദ്രപൂര്‍ മണ്ഡലത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും അത് പാര്‍ട്ടി ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

 പരസ്യപ്രസ്താവന നടത്തിയിട്ടില്ലല്ലോ

പരസ്യപ്രസ്താവന നടത്തിയിട്ടില്ലല്ലോ

രാജിവെക്കുമോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച താന്‍ പരസ്യപ്രസ്താവന നടത്തിയിട്ടില്ലല്ലോ എന്നാണ് ചവാന്‍ തിരിച്ചുചോദിച്ചത്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെക്കുന്നത് തുടരുന്നതിനിടെയാണ് ചവാന്‍ രാജിയും വാര്‍ത്തയായിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ

സത്താറ ജില്ലയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രഞ്ജിത് സിങ് കഴിഞ്ഞദിവസം പാര്‍ട്ടിവിട്ടത് വന്‍ തിരിച്ചടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൂട്ടരാജി പ്രതിസന്ധിയുണ്ടാക്കുന്നത്. രഞ്ജിത് സിങ് തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

 തിരിച്ചടിയായി കൂറുമാറ്റം

തിരിച്ചടിയായി കൂറുമാറ്റം

ഔറംഗാബാദിലെ കോണ്‍ഗ്രസ് എംഎല്‍എ അബ്ദുല്‍ സത്താര്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവീണ്‍ ചെദ്ദ വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് വിട്ടത്. കാളിദാസ് കോലബ്കര്‍ ബിജെപിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച വ്യക്തിയാണ് കാളിദാസ്.

 സീറ്റ് വിഭജനം ഇങ്ങനെ

സീറ്റ് വിഭജനം ഇങ്ങനെ

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 24 സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. എന്‍സിപി 20 സീറ്റിലും മല്‍സരിക്കും. ഇരു പാര്‍ട്ടികളും രണ്ടു സീറ്റുകള്‍ വീതം ചെറുകക്ഷികള്‍ക്ക് വിട്ടുകൊടുക്കും. ബഹുജന്‍ വികാസ് അഗഥി ഒരു സീറ്റിലും സ്വാഭിമാനി ശത്കരി സംഘടന രണ്ടു സീറ്റിലും യുവ സ്വാഭിമാനി പക്ഷ ഒരു സീറ്റിലും മല്‍സരിക്കും.

മാരത്തണ്‍ ചര്‍ച്ച

മാരത്തണ്‍ ചര്‍ച്ച

ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസും എന്‍സിപിയും വിഷയത്തില്‍ അയഞ്ഞത്. രണ്ടു പാര്‍ട്ടികളും 2014ല്‍ മല്‍സരിച്ച അത്രയും സീറ്റില്‍ ഇത്തവണയും മല്‍സരിക്കുമെന്ന വാശിയിലായിരുന്നു. എന്നാല്‍ മാരത്തണ്‍ ചര്‍ച്ചയില്‍ രണ്ടു സീറ്റ് വീതം ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ നേതാക്കള്‍ ധാരണയിലെത്തി.

നാലു ഘട്ടങ്ങളില്‍

നാലു ഘട്ടങ്ങളില്‍

സാങ്‌ലി, പല്‍ഘാര്‍ സീറ്റുകളാണ് കോണ്‍ഗ്രസ് വിട്ടുനല്‍കിയത്. ഹത്കനഗ്ലി, അമരാവതി സീറ്റുകള്‍ എന്‍സിപിയും ചെറുകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. ബിജെപി ശിവസേന സഖ്യത്തെയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നേരിടുന്നത്. അടുത്ത മാസം നാലു ഘട്ടങ്ങളിലായിട്ടാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ബിജെപി-ശിവസേന സഖ്യമാണ് ജയിച്ചത്. മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളുണ്ട്. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ നിന്ന് കൂടുതല്‍ സീറ്റ് നേടാനാണ് ബിജെപിയും കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്.

നികേഷിന്റെ കിണറല്ല കുമ്മനത്തിന്റെ കുളം; മുണ്ടും ബനിയനുമിട്ട് കുമ്മനം കുളത്തില്‍, കൂടെ പ്രവര്‍ത്തകരുംനികേഷിന്റെ കിണറല്ല കുമ്മനത്തിന്റെ കുളം; മുണ്ടും ബനിയനുമിട്ട് കുമ്മനം കുളത്തില്‍, കൂടെ പ്രവര്‍ത്തകരും

English summary
'I am in a Mood to Resign': Ashok Chavan’s Purported Audio Exposes Congress’s Trouble in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X