കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമോ? നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലം ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധി വരുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് വാരണാസി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ ബിജെപി ഈസി ജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണിത്.

എന്നാല്‍ പ്രിയങ്ക മല്‍സരിച്ചാല്‍ വാരണാസിയില്‍ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ബിജെപിക്കും അല്‍പ്പം ആശങ്കയുണ്ട്. താങ്കള്‍ വാരണാസിയില്‍ മല്‍സരിക്കുമോ എന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. ഇനി രാഹുലിന്റെ നിലപാടാണ് അറിയേണ്ടത്. ചോദ്യം രാഹുല്‍ ഗാന്ധിയോടും ഉന്നയിക്കപ്പെട്ടു. അപ്പോള്‍ രാഹുല്‍ നല്‍കിയ മറുപടിയാണ് ഏറെ രസകരം....

 സജീവമായത് ഈ വര്‍ഷം

സജീവമായത് ഈ വര്‍ഷം

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങിയത് ഈ വര്‍ഷമാണ്. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയാണ് രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കി.

2022 ലക്ഷ്യമിട്ട്

2022 ലക്ഷ്യമിട്ട്

പ്രിയങ്കാ ഗാന്ധി വാരണസായില്‍ മല്‍സരിക്കുമോ എന്ന് നേരത്തെ രാഹുല്‍ ഗാന്ധിയോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല 2022 ലക്ഷ്യമിട്ടാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കിയത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

രാജ്യവ്യാപക പ്രചാരണത്തിന്

രാജ്യവ്യാപക പ്രചാരണത്തിന്

കിഴക്കന്‍ യുപിയില്‍ മാത്രമല്ല ഇപ്പോള്‍ പ്രിയങ്ക രാഷ്ട്രീയ രംഗത്തുള്ളത്. രാജ്യത്ത് മൊത്തം പ്രചാരണത്തില്‍ പങ്കാളിയാണ്. കേരളത്തിലും അവരെത്തി. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വാരണാസിയില്‍ മല്‍സരിക്കുന്ന കാര്യം പ്രിയങ്കയോട് ചോദിക്കുകയും ചെയ്തു.

 രാഹുല്‍ ഗാന്ധി പറഞ്ഞാല്‍

രാഹുല്‍ ഗാന്ധി പറഞ്ഞാല്‍

രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പ്രിയങ്ക നല്‍കിയ മറുപടി. വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്ന ചോദ്യം രാഹുല്‍ ഗാന്ധിയോടും ഉന്നയിക്കപ്പെട്ടു. അദ്ദേഹം കഴിഞ്ഞദിവസം പ്രതികരിച്ചത് അനുകൂലമായിട്ടാണ്.

ഒരു സസ്‌പെന്‍സുണ്ട്

ഒരു സസ്‌പെന്‍സുണ്ട്

കാണാം, വരട്ടെ എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. വാരണാസിയില്‍ ഒരു സസ്‌പെന്‍സുണ്ട് എന്നും രാഹുല്‍ ഗാന്ധി ഹിന്ദുസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍.

പ്രതാപം തിരിച്ചുപിടിക്കണം

പ്രതാപം തിരിച്ചുപിടിക്കണം

2022ലാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അപ്പോഴേക്കും കോണ്‍ഗ്രസിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കണം എന്നാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്ന ചുമതല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെയാണ് വാരണാസി സ്ഥാനാര്‍ഥിത്വം ഉയര്‍ന്നുവന്നത്.

ആദ്യ മല്‍സരം പരാജയമാണെങ്കില്‍

ആദ്യ മല്‍സരം പരാജയമാണെങ്കില്‍

പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കണമെന്നാണ് യുപിയിലെ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെടുന്നത്. എന്നാല്‍ മോദിയുമായി മല്‍സരിച്ച് പരാജയപ്പെടുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്ന നേതാക്കളുമുണ്ട്. ആദ്യ മല്‍സരം പരാജയമാണെങ്കില്‍ അത് പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും ഈ നേതാക്കള്‍ പറയുന്നു.

 റായ്ബറേലിയില്‍ പ്രിയങ്ക പറഞ്ഞത്

റായ്ബറേലിയില്‍ പ്രിയങ്ക പറഞ്ഞത്

കഴിഞ്ഞമാസം റായ്ബറേലിയില്‍ പ്രചാരണത്തിന് വന്നപ്പോള്‍ പ്രവര്‍ത്തകര്‍ മല്‍സരിക്കുമോ എന്ന് പ്രിയങ്കയോട് ചോദിച്ചിരുന്നു. റായ്ബറേലിയില്‍ മല്‍സരിക്കുമോ എന്നാണ് പ്രവര്‍ത്തകര്‍ ചോദിച്ചത്. സോണിയാ ഗാന്ധി പിന്‍മാറി പ്രിയങ്ക വരുമെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

 എന്തുകൊണ്ട് വാരണാസിയില്‍

എന്തുകൊണ്ട് വാരണാസിയില്‍

എന്നാല്‍ പ്രിയങ്കയുടെ മറുപടി ചിരിച്ചുകൊണ്ടായിരുന്നു. എന്തുകൊണ്ട് വാരണാസിയില്‍ മല്‍സരിച്ചുകൂടാ എന്നാണ് പ്രിയങ്ക പ്രവര്‍ത്തകരോട് തിരിച്ചുചോദിച്ചത്. പിന്നീടാണ് പ്രിയങ്ക മോദിക്കെതിരെ മല്‍സരിക്കുമെന്ന പ്രചാരണം ശക്തിപ്പെട്ടത്.

 പ്രിയങ്ക മല്‍സരിച്ചാല്‍

പ്രിയങ്ക മല്‍സരിച്ചാല്‍

പ്രിയങ്ക മല്‍സരിച്ചാല്‍ വാരണാസിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട് എന്നാണ് വിലയിരുത്തല്‍. നേരത്തെ പല പാര്‍ട്ടികളെയും വിജയിപ്പിച്ച ചരിത്രമാണ് വാരണാസിക്ക്. കഴിഞ്ഞ രണ്ടുതവണ ബിജെപിയാണ് ജയിച്ചത്.

മോദിക്ക് വെല്ലുവിളിയാകും

മോദിക്ക് വെല്ലുവിളിയാകും

പ്രിയങ്ക മല്‍സരിച്ചാല്‍ മറ്റു കക്ഷികള്‍ മല്‍സര രംഗത്തുണ്ടാകില്ലെന്നാണ് വിവരം. മറ്റു കക്ഷികള്‍ മാറി കൊടുക്കുകയും പ്രിയങ്കയ്ക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്താല്‍ മോദിക്ക് വെല്ലുവിളിയാകും. മുസ്ലിംകള്‍, ദളിതര്‍, യാദവര്‍ എന്നിവരുടെ അഞ്ച് ലക്ഷത്തോളം വോട്ടുള്ള മണ്ഡലമാണ് വാരണാസി.

ബിജെപി വോട്ട് ഭിന്നിക്കും

ബിജെപി വോട്ട് ഭിന്നിക്കും

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക വന്നാല്‍ ഉന്നതജാതികളുടെ പിന്തുണയും ലഭിക്കും. നിലവില്‍ ഉന്നത ജാതിക്കാരുടെ വോട്ട് ബിജെപിക്കാണ് ലഭിക്കുന്നത്. ഇതില്‍ വിള്ളല്‍ സംഭവിച്ചാലും ബിജെപിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട മോദി മറ്റൊരു മണ്ഡലത്തില്‍ കൂടി മല്‍സരിക്കുമെന്നാണ് വിവരം. ബംഗാളിലോ മധ്യപ്രദേശിലെ ഇന്‍ഡോറിലോ മോദി മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സൗദിയും ഇറാനും ഒരുമിച്ചിരുന്നു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇറാനിലേക്ക് സൗദിയുടെ സഹായമെത്തിസൗദിയും ഇറാനും ഒരുമിച്ചിരുന്നു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇറാനിലേക്ക് സൗദിയുടെ സഹായമെത്തി

English summary
Let’s see’: Rahul Gandhi’s cryptic response to Priyanka Gandhi Vadra contesting polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X