സീറ്റ് വിഭജനത്തില്‍ ഉടക്കി കോണ്‍ഗ്രസും സിപിഎമ്മും; കേന്ദ്രം തീരുമാനിക്കട്ടെ എന്ന് ബംഗാള്‍ നേതാക്കള്‍
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും നീക്കുപോക്കിന് ധാരണയായി. സിപിഎം കേന്ദ്രകമ്മിറ്റി ഇക്കാര്യത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍ സീറ്റ് വിഭജന കാര്യത്തില്‍ ഉടക്കി നില്‍ക്കുകയാണ് ഇരുപാര്‍ട്ടികളും. മുര്‍ഷിദാബാദ്, പുരുലിയ, റായ്ഗുഞ്ച് എന്നീ മണ്ഡലങ്ങളില്‍ ആര് മല്‍സരിക്കുമെന്ന കാര്യത്തിലാണ് തര്‍ക്കം. ഇരുവിഭാഗവും മല്‍സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് തര്‍ക്കമായത്.

്അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. റായ്ഗഞ്ച്, മുര്‍ഷിദാബാദ് മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ മല്‍സരിച്ചത് സിപിഎമ്മാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ഈ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
പുരുലിയ മണ്ഡലം നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേതാണ്. ഇവിടെ മല്‍സരിക്കണമെന്ന ആവശ്യവുമായി ഇടതുമുന്നണിയിലെ ഫോര്‍വേഡ് ബ്ലോക്ക് രംഗത്തുണ്ട്. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങള്‍ പങ്കുവെക്കാനാണ് കോണ്‍ഗ്രസിന്റെയും ഇടതുമുന്നണിയുടെയും തീരുമാനമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.
42 ലോക്‌സഭാ മണ്ഡലങ്ങളാണ് ബംഗാളില്‍. കഴിഞ്ഞതവണ 34 മണ്ഡലങ്ങളില്‍ ജയിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. ബിജെപി രണ്ട് സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് നാല് സീറ്റിലും സിപിഎം രണ്ടു സീറ്റിലും ജയിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മുര്‍ഷിദാബാദിലും റായ്ഗഞ്ചിലും നിരവധി സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ സിപിഎമ്മില്‍ ചേര്‍ന്നിട്ടില്ല. നിലവില്‍ കോണ്‍ഗ്രസിനാണ് ഈ രണ്ട് മണ്ഡലങ്ങളിലും സാധ്യത. അതുകൊണ്ട് ഈ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുമന്‍ മിത്ര പറയുന്നു. മാര്‍ച്ച് എട്ടിന് ഇടതുപാര്‍ട്ടികള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications