കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ലും മോദി തരംഗം തന്നെയെന്ന് സര്‍വേ റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു രാഷ്ട്രീയ ചര്‍ച്ചകള്‍ കര്‍ണാടകയില്‍ രൂപം കൊണ്ട സഖ്യം പ്രതിപക്ഷനിരയ്ക്ക് പുതു ഉണര്‍വാണ് നല്‍കിയത്. പ്രതിപക്ഷ ചേരികള്‍ എല്ലാവരും ഒത്തുകൂടിയായിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ മല്‍സരിക്കുന്നത് എന്നും വര്‍ത്തകള്‍വന്നു. ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഇത്തരം വാര്‍ത്തകള്‍ക്കിടയില്‍ പാര്‍ട്ടിയ്ക്ക് ആശ്വാസകരമായിരിക്കുകയാണ് എബിപിയുടെ സര്‍വേ ഫലം. 2019ല്‍ മോദി തരംഗം തുടരുമെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 274 സീറ്റുമായി ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് സര്‍വേ പറയുന്നു.കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 336 സീറ്റാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍!ഡിഎ നേടിയത്.യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റും വീതം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ നാലുവര്‍ഷം വിലയിരുത്തുന്നതാണു സര്‍വേ. അതേസമയം 2019 ല്‍ മോദി സര്‍ക്കാരിന് ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്നു കരുതുന്നവരാണു സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും. വിലവര്‍ദ്ധനയും തൊഴിലില്ലായ്മയുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന വിഷയം.നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, വരുമാനത്തിലെ കുറവ് ഇവയെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കിയിട്ടുണ്ട്. മോദി സര്‍ക്കാരില്‍ അസംതൃപ്തിയുള്ളവരുടെ എണ്ണവും വര്‍ദ്ദിച്ചിട്ടുണ്ട്. 2017 മേയില്‍ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയില്‍ 40 ആയും ഇപ്പോള്‍ 47 ശതമാനമായും ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തില്‍ 20 ശതമാനമാണ് വര്‍ദ്ധന ഉണ്ടായിട്ടുള്ളത്.എന്നാല്‍ രാഹുല്‍ ഗാന്ധി യുടെ ജനസമ്മതിയില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ മോദിയെ നിര്‍ദേശിക്കുമ്പോള്‍ 24 ശതമാനം രാഹുല്‍ഗാന്ധിയെയാണ് നിര്‍ദേശിച്ചത്.2018 ജനുവരിയില്‍ മോദിയും രാഹുലും തമ്മില്‍ ജനപ്രീതിയില്‍ 17 ശതമാനത്തിന്റെ അന്തരമുണ്ടായിരുന്നു.

modi

ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു.അതുപോലെ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നും സര്‍വേ പറയുന്നു.രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് ഇതില്‍ മധ്യപ്രദേശില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുക. രാജസ്ഥാനില്‍ ഇത് യഥാക്രമം 44 ശതമാനവും 39 ശതമാനവുമാണ്.

English summary
loksabha election 2019; ABP survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X