ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍

  • Posted By:
Subscribe to Oneindia Malayalam

അമൃത്സര്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കവെയാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സാദിഖ് ഖാന്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇന്ത്യാ ചരിത്രത്തിലെ ഭീകരമായ സംഭവങ്ങളിലൊന്നാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്ന് അദ്ദേഹം പറഞ്ഞു. 1919ല്‍ നടന്ന കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയേണ്ട സമയമായെന്ന് സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തി. ജാലിയന്‍വാലാബാഗ് സന്ദര്‍ശിക്കാനുള്ള തീരുമാനം അഭിമാനകരമായിരുന്നെന്നും ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിപ്പ് തുടരുമ്പോള്‍ കോളടിച്ച് കോപ്പലും കുട്ടികളും... ഡൈനാമോസ് ഫ്യൂസായി

തുടര്‍ന്നു വരുന്ന ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ കുടുംബങ്ങളോട് മാപ്പ് പറയാതിരിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച സംഭവത്തിന് 100 വര്‍ഷം തികയാനിരിക്കുന്ന സാഹചര്യത്തില്‍ -അദ്ദേഹം പറഞ്ഞു. 1919 ഏപ്രില്‍ 13നായിരുന്നു ലോകത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കിരാത നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച നിരായുധരായ സമരക്കാര്‍ക്കു നേരെ അമ്പതോളം ബ്രിട്ടിഷ് സൈന്യം നടത്തിയ വെടിവയ്പില്‍ 379 പേര്‍ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. യഥാര്‍ത്ഥത്തില്‍ മരണസംഖ്യ ആയിരത്തിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വെടിവയ്പ്പില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

sadiqkhan

പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെ അംഗമാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ സാംസ്‌കാരിക-വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മേയര്‍ അമൃതസറിലെത്തിയത്. നാലു വര്‍ഷം മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ അമൃതസര്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും കൂട്ടക്കൊലയില്‍ മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mayor of London Sadiq Khan called on the British government on Wednesday to make a formal apology for the 1919 Jallianwala Bagh massacre in which nearly 400 Sikhs were shot dead by British Indian army soldier

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്