Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടപ്പെട്ടത് നേരിയ വോട്ടുകൾക്ക്; 144 മണ്ഡലങ്ങളിൽ പുതിയ തന്ത്രവുമായി ബിജെപി

ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പിന് ആവിഷ്കരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി ഉന്നതതല യോഗം ചേർന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കൈവിട്ട മണ്ഡലങ്ങൾ പിടിക്കാനുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 144 മണ്ഡലങ്ങളായിരുന്നു ബി ജെ പിക്ക് ചുരുക്കം വോട്ടുകൾക്ക് നഷ്ടപ്പെട്ടത്.

ബി ജെ പി ദേശീയ ആസ്ഥാനത്തായിരുന്നു യോഗം. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ പിയൂഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, ഭൂപേന്ദർ യാദവ്, സ്മൃതി ഇറാനി, അനുരാഗ് താക്കൂർ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

1


144 മണ്ഡലങ്ങളിൽ വിജയിക്കാനുള്ള മാർഗരേഖയാണ് പാർട്ടി നേതൃത്വം ആദ്യം ചർച്ച ചെയ്തത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 303 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. 2014 ൽ പാർട്ടിക്ക് ലഭിച്ചത് 282 സീറ്റുകളായിരുന്നു. ഭൂരിപക്ഷം കുറഞ്ഞ മണ്ഡലങ്ങളും നേരിയ വോട്ടിന് പരാജയപ്പെട്ട മണ്ഡലങ്ങളും കേന്ദ്രീകരിച്ച് കൊണ്ട് നടത്തിയ പ്രവർത്തനങ്ങളാണ് 2019 ൽ സീറ്റുകൾ വർധിക്കാൻ കാരണമായതെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതേ രീതിയിൽ തന്നെയാണ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്.

2


ഇതിന്റെ ഭാഗമായി മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാർക്ക് നൽകും. മൂന്ന് മുതൽ നാല് മണ്ഡലങ്ങളായിരുന്നു ഓരോ മന്ത്രിമാർക്കും നൽകിയേക്കുക. പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഈ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ച് രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരുടെ മറ്റൊരു സംഘത്തേയും ഇവിടേക്ക് അയക്കും.

'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

3


ഈ മണ്ഡലങ്ങളിൽ പാർട്ടി നേരിടുന്ന ബലഹീനതകൾ, വെല്ലുവിളികൾ, പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ സാധ്യതകൾ എന്നിവ സംബന്ധിച്ച് വിശദമായ വിശകലനം നേതൃത്വം നടത്തിയിട്ടുണ്ടെന്ന് പാർട്ടി ഉന്നത വൃത്തങ്ങൾ അറിയിച്ചു. മതം, ജാതി, ഭൂമിശാസ്ത്രം, വോട്ടർമാരുടെ താത്പര്യം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വിശദമായ രൂപരേഖയും പാർട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

4


വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മന്ത്രിമാർക്ക് തീരുമാനിക്കാം എന്നാണ് നിർദ്ദേശം. മന്ത്രിസംഘങ്ങൾ നിരന്തരം ലോക്സഭ-നിയമസഭ മണ്ഡലങ്ങൾ സന്ദർശിച്ച് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം, നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ് , ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബി ജെ പി നേരിയ വ്യത്യാസത്തിന് പരാജയം രുചിച്ചത്. നിലവിൽ ഈ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും മാത്രമാണ് ബി ജെ പി അധികാരത്തിൽ ഉള്ളത്.

5


അതിനിടെ കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനും സാന്നിധ്യം വർധിപ്പിക്കാനും വിവിധ സമുദായങ്ങളിലേക്ക് എത്താനുമുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി.മന്ത്രിമാരുടെ 'പ്രവാസ്' (പര്യടനം) പരിപാടിയുടെ രണ്ടാം ഘട്ടം ഒക്ടോബർ മുതൽ ജനവരി വരെ നടക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിനായുള്ള തീവ്ര ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ബിജെപിയും നടപടികൾക്ക് വേഗം പകർന്നിരുക്കുന്നത്. മുൻപ് ബിജെപി സഖ്യകക്ഷികളായിരുന്നു ടിആർസും ജെഡിയുവുമാണ് പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+