പാചക വാതകത്തിന്റെ വില കുറച്ച് എണ്ണക്കമ്പനികള്‍; പുതുക്കിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ എല്‍ പി ജിയുടേയും 5 കിലോ എഫ് ടി എല്‍ (ഫ്രീ ട്രേഡ് എല്‍പിജി) സിലിണ്ടറുകളുടെയും വിലയാണ് കുറച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയും അഞ്ച് കിലോഗ്രാം എഫ് ടി എല്‍ സിലിണ്ടറിന് 7.50 രൂപയുമാണ് കുറച്ചത്.
അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ മാറ്റമില്ല. വിലയിലെ പരിഷ്‌കാരം ഇന്ന് മുതല്‍ നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പാചക വാതക വിലയില്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താറുണ്ട്. പുതുക്കിയ വില പ്രകാരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ വില 1764.50 ആയി നിജപ്പെടുത്തിയതായി എണ്ണ വിപണന കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 32 രൂപ കുറഞ്ഞു. ഇവിടെ വില 1879 രൂപയായി. മുംബൈയില്‍ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞ് 1717.50 രൂപയിലും ചെന്നൈയില്‍ 30.50 രൂപ കുറഞ്ഞ് 1930 രൂപയിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 15 രൂപയും മാര്‍ച്ച് ഒന്നിന് 23.50 രൂപയും ആയിരുന്നു വര്‍ധിപ്പിച്ചിരുന്നത്.
പ്രാദേശിക നികുതികള്‍ കാരണം പാചക വാതക സിലിണ്ടറുകളുടെ ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ എണ്ണ വിപണന കമ്പനികള്‍ പരിഷ്‌കാരം നടത്തുന്നുണ്ട്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍ പി ജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല.
ഗാര്‍ഹിക പാചക വാതക വിലയില്‍ അവസാന മാറ്റം വരുത്തിയത് ഈ വര്‍ഷത്തെ വനിതാ ദിനമായ മാര്‍ച്ച് എട്ടിനായിരുന്നു. അന്ന് 100 രൂപയുടെ ഇളവായിരുന്നു വരുത്തിയത്. വനിതാദിന സമ്മാനം എന്ന നിലയിലാണ് ഇതിനെ പ്രധാനമന്ത്രി ഉയര്‍ത്തി കാട്ടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 17 തവണ മാത്രമാണ് ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറുകളുടെ വിലയില്‍ പരിഷ്‌കാരം വരുത്തിയത്.
എന്നാല്‍ ഇതേ കാലയളവില്‍ വാണിജ്യാവശ്യത്തിനുള്ള എല്‍ പി ജിയുടെ വില 50 തവണയാണ് മാറിയത്. അതായത് ഏറെക്കുറെ എല്ലാ മാസവും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ എണ്ണ വിപണന കമ്പനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications