കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുറിയില്‍ നിന്നും മാറ്റിയതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: മാതാപിതാക്കളുമായി ചെറിയൊരു കാര്യത്തെക്കുറിച്ച് തര്‍ക്കിച്ച പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പ്രഗ്യാ വെര്‍മയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം മുറിയില്‍ നിന്നും മാറി മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

പത്താംക്ലാസില്‍ 91 ശതമാനം മാര്‍ക്ക് വാങ്ങിയിരുന്ന വിദ്യാര്‍ഥിനിയാണ് പ്രഗ്യാ വെര്‍മ. വിജയാഘോഷത്തിന്റെ ഭാഗമായി നവരാത്രി ദിവസത്തില്‍ ലഡ്ഡു വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി 91 കിലോ ലഡ്ഡു വീട്ടില്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുറിയിലായിരുന്നു ലഡ്ഡു സൂക്ഷിച്ചിരുന്നത് എന്നതിനാല്‍ അടുത്ത മുറിയില്‍ ഉറങ്ങാന്‍ അമ്മ നിര്‍ബന്ധിക്കുകയായിരുന്നു.

suicide

ഇതേ ചൊല്ലി ചെറിയ വഴക്കുണ്ടാക്കിയ കുട്ടി അടുത്ത മുറിയില്‍ പോവുകയും ചെയ്തു. എന്നാല്‍ അടുത്തദിവസം രാവിലെ വീട്ടുകാര്‍ ഉണര്‍ത്താനായി ചെന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ആത്മഹത്യയില്‍ അസ്വാഭാവികതയില്ലെന്നും പോലീസ് ഉദ്യോഗസ്ഥനായ സന്തോഷ് തിവാരി പറഞ്ഞു.

പഠനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മരണത്തിന് മറ്റ് കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയൊരു വിഷയത്തില്‍ പോലും പെണ്‍കുട്ടികള്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു.

English summary
Lucknow Class 11 student commits suicide after an argument with parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X