കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ച യുവാവിൽ ഇരട്ട ശ്വാസകോശം മാറ്റിവെച്ചു: ശസ്ത്രക്രിയ സമ്പൂർണ്ണ വിജയം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച യുവാവിൽ രോഗിയില്‍ ഇരട്ട ശ്വാസകോശം മാറ്റിവെച്ചു. ഹൈദരാബാദിലെ കൃഷ്ണാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(കിംസ്) ആശുപത്രിയിലാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്. ഡോ. സന്ദീപ് അട്ടാവറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. പഞ്ചാബിലെ ചണ്ഡിഗഡില്‍ നിന്നുള്ള 32 വയസ്സുകാരനായ റിസ്വാന്‍ എന്ന കോവിഡ് ബാധിതനാണ് ശ്വാസകോശം മാറ്റിവെച്ചത്. സുഖം പ്രാപിച്ചതോടെ റിസ്വാന്‍ വെളളിയാഴ്ച ആശുപത്രിവിടുകയും ചെയ്തിരുന്നു.

കോവിഡ് വര്‍ധിക്കുന്നു, കേരളത്തിലും അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ല, ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഇവ!!കോവിഡ് വര്‍ധിക്കുന്നു, കേരളത്തിലും അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ല, ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ ഇവ!!

 transplantsurgery-15

ശ്വാസകോശത്തെ ഫൈബ്രോസിസിലേക്ക് നയിച്ച സാര്‍കോയിഡോസിസ് മൂലം പ്രയാസപ്പെടുകയായിരുന്നു റിസ്വാന്‍. രോഗം സ്ഥിരമായി ഭേദമാക്കുന്നതിനുള്ള ഒരേയൊരുമാര്‍ഗ്ഗം ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കലായിരുന്നു. ഇതിനുളള തയ്യാറെടുപ്പിനിടെയാണ് യുവാവിന് കൊറോണാ വൈറസ് ബാധിക്കുന്നത്. ഇത് രോഗിയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ മസ്തിഷ്‌കമരണം സംഭവിച്ച രോഗിയില്‍ നിന്നാണ് റിസ്വാന് വേണ്ട ശ്വാസകോശം കണ്ടെത്തിയത്. രാജ്യത്തെ ഹൃദയ- ശ്വാസകോശം മാറ്റിവയ്ക്കല്‍ സര്‍ജന്‍മാരില്‍ 24 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ഡോ.സന്ദീപ് അട്ടാവര്‍.

ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക്; ചികില്‍സ, രാഹുല്‍ ഉടന്‍ തിരിച്ചെത്തുംസോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക്; ചികില്‍സ, രാഹുല്‍ ഉടന്‍ തിരിച്ചെത്തും

English summary
Lunghs transplatation surgery successfully completed in Covid patient in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X