Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ: നിർമാണം ഊർജ്ജിതമാക്കാൻ റെഡ്ഡീസ് ലാബ്

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിൻ ക്ഷാമം നിലനിൽക്കുന്നതിനിടെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി വാക്സിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുമെന്ന് റെഡ്ഡീസ് ലാബ്. ഇന്ത്യയിൽ സ്പുട്‌നിക് വാക്‌സിൻ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്. സ്പുട്‌നിക് വി നിർമാണത്തിന് ആവശ്യമായക്കാനാവശ്യമായ ഘടകകങ്ങളിൽ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട് ഇറക്കുമതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും റെഡ്ഡീസ് ലാബ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ തങ്ങളുടെ പങ്കാളികളുമായി ചേർന്ന് നിർമാണം വേഗത്തിലാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നതോടെ ഒക്ടോബർ-സെപ്റ്റംബർ മാസത്തോടെ രാജ്യത്ത് ഇന്ത്യൻ നിർമിത സ്പുട്‌നിക് വി വാക്സിൻ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണും റെഡ്ഡീസ് ലാബ് അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസുകളിലായി നൽകാവുന്ന സ്പുട്‌നിക്-വി ക് നേരത്തെ തന്ന ഡിജിസിഎയിൽ നിന്ന് ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. അതേസമയം സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കയ്യിൽ നിലവിൽ 3.14 കോടി ഡോസ് കോവിഡ് വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 49,64,97,050 ഡോസ് കോവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നൽകിയെന്നും സർക്കാർ അറിയിച്ചു. ഇന്ന് രാവിലെ ഏഴുമണി വരെ കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം 47.22 കോടി ഡോസ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,06,598 കോടി ഡോഡ് വാക്‌സിൻ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

corona-vaccine-

നേരത്തെ 2021 മെയ് മാസത്തിൽ സ്പുട്നിക് വാക്സിൻ വിതരണം ഇന്ത്യയിൽ ആരംഭിച്ചത്. ആവശ്യത്തിനനുസരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ ഇതോടെ കഴിഞ്ഞിട്ടുണ്ട്. നിലവിൽ 80 ഇന്ത്യൻ നഗരങ്ങളിൽ വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. വാക്സിൻ സൂക്ഷിക്കാൻ -18 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവ് വേണമെന്നതിനാൽ രാജ്യത്തെ 300 കേന്ദ്രങ്ങളിലായാണ് വാക്സിൻ സൂക്ഷിച്ച് വരുന്നത്. സെപ്തംബറോടെ ഇന്ത്യയിലെ സ്പുട്നിക് ഉൽപ്പാദനം സാധാരണ ഗതിയിലാകുമെന്ന് അടുത്തിടെയാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പ്രസ്താവനയിൽ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+