കര്‍ണാടക മോഡലില്‍ കോണ്‍ഗ്രസ് വരും; മധ്യപ്രദേശില്‍ കടമെടുക്കുന്നത് ഈ പ്ലാനുകള്‍
ഭോപ്പാല്‍: കര്‍ണാടകയിലെ വിജയ മോഡല്‍ മധ്യപ്രദേശിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ്. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒത്തുപിടിച്ചാല്‍ കോണ്‍ഗ്രസിന് അധികാരം നേടാനാവുമെന്നാണ് വിലയിരുത്തല്‍. കര്‍ണാടകയില്‍ നിന്ന് അഞ്ചോളം തന്ത്രങ്ങള്‍ കോണ്‍ഗ്രസ് കടമെടുത്തേക്കും. സ്ത്രീകള്‍ക്കുള്ള ധനസഹായം അടക്കം ഇതിലുണ്ടാവും.
പക്ഷേ അതിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന തന്ത്രമാണ് കര്‍ണാടകയില്‍ നിന്ന് കമല്‍നാഥ് കടമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്നാഥായിരിക്കുമെന്ന സൂചനയാണ് ഇപ്പോഴത്തെ പ്രചാരണങ്ങളില്‍ കാണുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെയും, ശിവരാജ് സിംഗ് ചൗഹാനെയും ഒരുമിച്ച് നേരിടാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

കര്‍ണാടകയില്‍ പാര്‍ട്ടി ശക്തിപ്പെട്ടത് കൊണ്ടാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. ബിജെപിക്കെതിരെ ഒരു കുറ്റപത്രം പുറത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാനൂറോളം സാമ്പത്തിക അഴിമതികളും, കൃത്രിമത്വങ്ങളുമെല്ലാം ഈ കുറ്റപത്രത്തിലുണ്ടാവും. ദുര്‍ഭരണം, കെടുകാര്യസ്ഥത, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഴിമതി, കമ്മീഷന്, വിലക്കയറ്റം, വര്‍ഗീയത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി കോണ്‍ഗ്രസ് പ്രതിരോധിച്ചത്. മധ്യപ്രദേശിലും സമാന തന്ത്രമാണ് കോണ്‍ഗ്രസ് പ്രയോഗിക്കുക. കാരണം കര്‍ണാടകയിലെയും മധ്യപ്രദേശിലെയും സാഹചര്യങ്ങളാണ് സമാനമാണ്. രണ്ടിടത്തും ദുര്‍ബലനായ മുഖ്യമന്ത്രിയും, ഒപ്പം അഴിമതിയില്‍ മുങ്ങി കുളിച്ച സര്‍ക്കാരുമാണെന്ന് വിലയിരുത്തലുണ്ട്.
മധ്യപ്രദേശില്‍ ഇത്തവണ ഭരണം മാറിയേക്കാമെന്ന സൂചന നേതാക്കളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ബിജെപി നേതാക്കളും, വിശ്വസ്തരുമെല്ലാം കോണ്‍ഗ്രസിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്. അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍ എംഎല്‍എമാര്‍, മുന്‍ എംപിമാര്‍ എന്നിവരെല്ലാം പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.
ഈ മാസം ആദ്യം പ്രമുഖ ബിജെപി നേതാവ് കൈലാഷ് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മാല്‍വ മേഖലയില്‍ ജോഷിക്ക് ശക്തമായ സ്വാധീനമുണ്ട്. ദേവാസ് ജില്ല അദ്ദേഹത്തിന്റെ കൈയ്യിലാണെന്ന് പറയാം. 2018 വരെ ചൗഹാന്റെ സര്‍ക്കാരിലെ മന്ത്രിയായിരുന്നു അദ്ദേഹം. ദീപേന്ദ്ര ലാരിയ, ദീപക് സരന്‍ എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
ബിജെപി സര്‍ക്കാരിന്റെ കാലത്തെ എല്ലാ അഴിമതികളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ ഇത് ജനങ്ങളിലേക്ക് എത്തിക്കും. സോഷ്യല്‍ മീഡിയ, ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുകളാണ് അടുത്ത ഘട്ടം. ഇതിലൂടെ യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.
2022ലെ സിഎജി റിപ്പോര്‍ട്ടില്‍ പോഷകാഹാര പദ്ധതിയില്‍ വലിയ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. 49 ലക്ഷം കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും പോഷകാഹാരം നല്കുന്ന പദ്ധതിയായിരുന്നു ഇത്. ഇത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നടത്തുന്ന പദ്ധതിയാണ്. അതേസമയം കുട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന കോടികളുടെ വിലയുള്ള റേഷന്‍, സ്കൂളില്‍ പോലും പോവാത്തവര്ക്കാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications