'കമല്‍നാഥുമായി ഭിന്നതയില്ല, ഒറ്റക്കെട്ട്'; വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ബിജെപിയെന്ന് ദിഗ്‌വിജയ സിംഗ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താനും കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും തമ്മില്‍ ഭിന്നതയിലാണെന്ന ആരോപണം തള്ളി മുതിര്‍ന്ന നേതാവും എം പിയുമായ ദിഗ്വിജയ സിംഗ്. ബി ജെ പി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് ദിഗ്വിജയ സിംഗ് അവകാശപ്പെട്ടു. ബി ജെ പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബി ജെ പിയുടെ സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പിസം അതിന്റെ ഉച്ചസ്ഥായിയിലാണ്. അത് മറച്ചുവെക്കാന്‍ അവര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് ഞാനും കമല്‍നാഥും തമ്മില്‍ ഭിന്നതയിലാണെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു'' ദിഗ്വിജയ സിംഗ് തന്റെ എക്സ് അക്കൗണ്ടില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നു.

കോണ്‍ഗ്രസിലെ ചേരിപ്പോര് കാരണമാണ് ഗ്രാമ സന്ദര്‍ശനം റദ്ദാക്കിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു. 'ആദ്യം, അവര്‍ എന്റെ പേരില്‍ ഒരു വ്യാജ കത്ത് അച്ചടിച്ചു. അതിനുശേഷം ജാബുവ, ഖാട്ടെ ഗ്രാമങ്ങളിലെ സന്ദര്‍ശനങ്ങള്‍ ഞാന്‍ റദ്ദാക്കിയെന്ന് പല പത്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്,' ദിഗ് വിജയ സിംഗ് പറഞ്ഞു.
സംഘടനയുടെയും തിരഞ്ഞെടുപ്പിന്റെയും വീക്ഷണകോണില്‍ നിന്ന് ചര്‍ച്ച ചെയ്യേണ്ട ചില വിഷയങ്ങളുണ്ടായിരുന്നു. അതിനാലാണ് സന്ദര്‍ശനം റദ്ദാക്കിയത് എന്നും തങ്ങള്‍ എല്ലാവരും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. നവംബര്‍ 17 ന് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും.
ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍ നടക്കും. 230 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40.89 ശതമാനം വോട്ട് വിഹിതത്തോടെ 114 സീറ്റുകള്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കമല്‍നാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തി ബി ജെ പി 109 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.
ബി ജെ പിയുടെ വോട്ട് വിഹിതം 41.02 ശതമാനമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് 22 വിശ്വസ്ത എം എല്‍ എമാരോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യ 2020-ല്‍ ബി ജെ പിയിലേക്ക് ചേക്കേറി. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയും ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications