കോൺഗ്രസിൽ പൊട്ടിത്തെറി; രാജിവെച്ച് നേതാവ്..' കോൺഗ്രസിന് പണി കൊടുക്കും, കമൽനാഥിനെ പാഠം പഠിപ്പിക്കും'
ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും മീഡിയ സെൽ വൈസ് പ്രസിഡന്റുമായ അജയ് സിംഗ് യാദവ് രാജിവെച്ചു. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി. പിസിസി അധ്യക്ഷൻ കമൽനാഥിനെതിരേയും സിംഗ്
രംഗത്തെത്തി.
'ഞാൻ കോൺഗ്രസ് പാർട്ടിയുടെ വലംകൈയായിരുന്നു. ഇത്രയും കാലം ഞാൻ പാർട്ടിയെ സേവിച്ചു. എന്നിട്ടാണ് അവർ എന്നോട് ഇത് കാണിച്ചത്. അതുകൊണ്ടാണ് ഞാൻ പാർട്ടിയിൽ നിന്നും രാജിവെച്ചത്. കമൽനാഥിനെ ഞാൻ പാഠം പഠിപ്പിക്കും. എത്ര സീറ്റുകൾ കോൺഗ്രസിന് നഷ്ടം വരുത്തുമെന്ന് ഇപ്പോൾ പറയുന്നില്ല. പക്ഷേ കോൺഗ്രസിനെ വീഴ്ത്താൻ ഞാൻ തീർച്ചയായും ശ്രമിക്കും', അജയ് സിംഗ് പറഞ്ഞു. രാജിവ വെച്ച പിന്നാലെ അജയ് ബി എസ് പിയിൽ ചേർന്നിരുന്നു.

അതേസമയം സീറ്റ് കിട്ടാത്തവർ നിരാശപ്രകടിപ്പിക്കുന്നത് സാധാരണമാണെന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. '4000ത്തിലധികം പേർ മത്സരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ എല്ലാവർക്കും സീറ്റ് കൊടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ചിലർക്ക് കടുത്ത നിരാശ കാണും. പക്ഷേ ഈ നിരാശ മാറ്റിവെച്ച് അവർ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്നാണ് എന്റെ പ്രതീക്ഷ', അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ വലിയ പ്രതീക്ഷയിലാണ്. തങ്ങളെ സരക്കാർ എങ്ങനെ വിഡ്ഢികളാക്കിയെന്നും സംസ്ഥാനത്തെ എങ്ങനെ 'ചൗപത് പ്രദേശ്' ആക്കിയെന്നും മധ്യപ്രദേശിലെ വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്', കമൽനാഥ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ 144 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയായിരുന്നു കോൺഗ്രസ് പുറത്തുവിട്ടത്.കമൽനാഥ് ചിന്ദ്വാരയിൽ നിന്നാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ബുധിനിയിൽ നടൻ വിക്രം മസ്താലിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.
കോൺഗ്രസ് ഇക്കുറി വലിയ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി കോൺഗ്രസ് ആയിരുന്നു മധ്യപ്രദേശിൽ ഭരണത്തിലേറിയത്. എന്നാൽ ഓപ്പറേഷൻ താമര പയറ്റി ബി ജെ പി അധികാരം പിടിക്കുകയായിരുന്നു. അന്ന് കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിനൊപ്പമുളള 24 എം എൽഎ മാരേയുമാണ് ബി ജെ പി മറുകണ്ടം ചാടിച്ചത്. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങളെന്നാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.












Click it and Unblock the Notifications