Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പാരയാകുക 'ഇന്ത്യ'; ആ 92 സീറ്റുകള്‍ മറിഞ്ഞാല്‍..!!?

ഭോപ്പാല്‍: വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭീഷണിയാകുന്നത് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍. മധ്യപ്രദേശില്‍ ബി ജെ പിയെ തുരത്തി അധികാരം പിടിക്കാന്‍ പൊരുതുന്ന കോണ്‍ഗ്രസിന് 93 നിയമസഭാ മണ്ഡലങ്ങളില്‍ 'സഖ്യകക്ഷികളോടും' ഏറ്റുമുട്ടേണ്ട അവസ്ഥയാണ്. 230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്.

ബി ജെ പി ഇതര വോട്ടുകള്‍ ഈ കക്ഷികള്‍ക്കായി വിഭജിപ്പെട്ട് പോകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ഈ 92 സീറ്റുകളില്‍ 26 സീറ്റുകളില്‍ ഒന്നല്ല, രണ്ട് ഇന്ത്യാ സഖ്യകക്ഷികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആം ആദ്മിയും എസ് പിയും ആണത്. മൂന്നിടത്ത് ആം ആദ്മി പാര്‍ട്ടിയുടെയും ജെ ഡി യുവിന്റേയും സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

Madhya Pradesh Election 2023

കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് എസ് പിയും ജെ ഡി യുവും എ എ പിയും സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 70 സീറ്റിലും എസ് പി 43 സീറ്റിലും മത്സരിക്കുന്നുണ്ട്. ജെ ഡി യു 10 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ഈ 92 മണ്ഡലങ്ങളില്‍ 15 എണ്ണവും 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടവയാണ്.

ഗ്വാളിയോര്‍ സൗത്ത് (121 വോട്ടുകളുടെ മാര്‍ജിന്‍), ജബല്‍പൂര്‍ നോര്‍ത്ത് (578 വോട്ടുകള്‍), ദാമോ (798 വോട്ടുകള്‍), രാജ്നഗര്‍ (732 വോട്ടുകള്‍), പിച്ചോര്‍ (2,675 വോട്ടുകള്‍), ഗണ്ണൂര്‍ (1,984 വോട്ടുകള്‍), പൃഥ്വിപൂര്‍ (4620 വോട്ടുകള്‍), പെറ്റ്ലവാഡ് (5000) വോട്ടുകള്‍ ചന്ദ്‌ല (1177), നാഗോട് (1,234 വോട്ടുകള്‍), മൈഹാര്‍ (2,984 വോട്ടുകള്‍), സിംഗറൗലി (3,726 വോട്ടുകള്‍), ജബേര (3,485 വോട്ടുകള്‍), ഇന്‍ഡോര്‍-5 (1,133 വോട്ടുകള്‍) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് പി 52 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒരു സീറ്റില്‍ വിജയിച്ചിരുന്നു. എ എ പി അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും 0.66 ശതമാനം വോട്ട് വിഹിതം നേടി. 2018 ല്‍ ജെഡിയു മധ്യപ്രദേശില്‍ മത്സരിച്ചിരുന്നില്ല. ഇന്ത്യയുടെ സഖ്യകക്ഷികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

അത് ഈ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചേക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാ് പ്രീ-പോള്‍ സര്‍വേകള്‍ പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വോട്ടുകള്‍ വിഭജിക്കപ്പെടുന്നത് പ്രാധാന്യമര്‍ഹിക്കുന്നു. നവംബര്‍ 17 ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 3 ന് ഫലമറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+