Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറുമൊരു എംഎല്‍എ ആകാനല്ല മത്സരിക്കുന്നത്'; മധ്യപ്രദേശില്‍ വിജയവര്‍ഗിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്ന സൂചന നല്‍കി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ഈ തിരഞ്ഞെടുപ്പില്‍ ഇന്‍ഡോര്‍ 1 നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കൈലാഷ് വിജയവര്‍ഗിയ. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയവര്‍ഗിയ അടക്കം നിരവധി പേര്‍ക്ക് സാധ്യതയുണ്ട് താനും. ഒന്നിലേറെ കേന്ദ്രമന്ത്രിമാര്‍ മധ്യപ്രദേശിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇത് കൂടാതെ ജ്യോതിരാദിത്യ സിന്ധ്യയും മത്സരിക്കാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് ശിവരാജ് സിംഗ് ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രഖ്യാപിക്കാതിരിക്കുന്നത്.

Madhya Pradesh Election 2023

അതിനിടെയാണ് വിജയവര്‍ഗിയയുടെ പ്രതികരണവും വരുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കേവലം എം എല്‍ എ എന്നതിലുപരി ഭോപ്പാലില്‍ തനിക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ ബി ജെ പി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മത്സരിക്കാനാണ് ബി ജെ പി നേതാക്കളോട് പഞ്ഞിരിക്കുന്നത്.

മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് എം പിമാര്‍ക്കാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 2014 മുതല്‍ ഹരിയാനയുടെയും പശ്ചിമ ബംഗാളിന്റെയും ചുമതല വഹിച്ച ശേഷം 2022 ല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതാണ് കൈലാഷ് വിജയവര്‍ഗിയ. അതിനാല്‍ തന്നെ മധ്യപ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ബി ജെ പി അദ്ദേഹത്തെ തിരഞ്ഞെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ ഇതാദ്യമായാണ് ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, ഫഗ്ഗന്‍ സിംഗ് കുലസ്തെ, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുള്‍പ്പെടെ എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും ബി ജെ പി മധ്യപ്രദേശില്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. സിറ്റിംഗ് എം എല്‍ എ സഞ്ജയ് ശുക്ലയ്ക്കെതിരെയാണ് വിജയവര്‍ഗിയ മത്സരിക്കുന്നത്.

അതേസമയം ബി ജെ പിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. സംസ്ഥാനത്തെ ഭരണ വിരുദ്ധത വികാരത്തെ തടയിടാന്‍ പുകമറകള്‍ സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് എന്ന് കോണ്‍ഗ്രസ് മീഡിയ ഇന്‍ചാര്‍ജ് കെകെ മിശ്ര പറഞ്ഞു. എന്നാല്‍ ബി ജെ പി വിജയിക്കില്ല എന്നും ഈ നേതാക്കള്‍ തന്നെയായിരിക്കും ബി ജെ പിയുടെ പരാജയത്തിന് കാരണമാകുക എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+