Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസും ബിജെപിയും തുല്യശക്തര്‍, ഉറച്ച അടിത്തറ; മധ്യപ്രദേശിലെ കണക്കുകള്‍ ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിനുള്ള തിയതി അടുത്ത് കൊണ്ടിരിക്കുകയാണ്. 230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17 നാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് ഫലം പുറത്ത് വരിക. 230 സീറ്റുകളില്‍ 35 എണ്ണം പട്ടികജാതിക്കാര്‍ക്കും 47 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമായി സംവരണം ചെയ്തിരിക്കുകയാണ്. 5.6 കോടി വോട്ടര്‍മാര്‍മാരുള്ള മധ്യപ്രദേശിലെ പൊതുവായ തിരഞ്ഞെടുപ്പ് ചിത്രം ഒന്ന് പരിശോധിക്കാം.

2018 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന് മുമ്പ് ലിസ്റ്റ് ചെയ്ത മൊത്തം വോട്ടര്‍മാരെ അപേക്ഷിച്ച് 11% കൂടുതലാണ് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം. 2008 മുതല്‍ സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 1980 മുതല്‍ വോട്ടര്‍മാരുടെ എണ്ണം 121% വര്‍ധിച്ചു. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും പോളിംഗ് ശതമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.63 ശതമാനമായിരുന്നു പോളിംഗ്.

Madhya Pradesh Election 2023

2018 ലെ തിരഞ്ഞെടുപ്പില്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി ജെ പിക്ക് 109 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷമായ 116 ല്‍ എത്തിയില്ലെങ്കിലും ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാല് സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും സംഘവും പാര്‍ട്ടി വിട്ടതോടെ സര്‍ക്കാര്‍ നിലംപതിച്ചു.

നിലവില്‍ ബിജെപിക്ക് 128 സീറ്റുകളും കോണ്‍ഗ്രസിന് 98 സീറ്റുകളുമുണ്ട്. 2003 ല്‍ 173 സീറ്റാണ് ബി ജെ പി നേടിയത്. 1980 മുതല്‍ 1998 വരെ നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളില്‍ 1990 ലെ തിരഞ്ഞെടുപ്പ് ഒഴികെ നാലെണ്ണത്തിലും കോണ്‍ഗ്രസാണ് ജയിച്ചത്. മധ്യപ്രദേശില്‍ 2003 വരെ 320 സീറ്റുകളാണുണ്ടായിരുന്നത്. 1990 ലെ തിരഞ്ഞെടുപ്പില്‍ 320 സീറ്റുകളില്‍ 56 എണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

2003 ലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് വോട്ടെണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. എങ്കിലും പിന്നീട് 15 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു. 2003 ന് ശേഷം ബി ജെ പിയുടെ വോട്ട് വിഹിതം 45% ല്‍ കൂടുതലായിട്ടില്ലെങ്കിലും 2018 ല്‍ ഇരു പാര്‍ട്ടികളും ഏതാണ്ട് തുല്യ നിലയില്‍ എത്തി.

71 (30%) നിയോജക മണ്ഡലങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകള്‍ നേടിയാണഅ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള ശക്തമായ പോരാട്ടത്തെ ഇത് സൂചിപ്പിക്കുന്നു. ഈ 71 മണ്ഡലങ്ങളില്‍ 37 എണ്ണത്തില്‍ ബി ജെ പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 31 മണ്ഡലങ്ങളില്‍ വിജയിച്ചു. 65 (28.2% )മണ്ഡലങ്ങളില്‍ 5 മുതല്‍ 10% വരെയായിരുന്നു വിജയത്തിന്റെ മാര്‍ജിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+