Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശ് ബിജെപിയില്‍ സീറ്റിനായി തര്‍ക്കം, നേതാക്കളുടെ കൂട്ടരാജി; മുന്‍മന്ത്രിയടക്കം പാര്‍ട്ടി വിട്ടു

ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതോടെ മധ്യപ്രദേശ് ബി ജെ പിയില്‍ കൂട്ട രാജി. 230 അംഗ നിയമസഭയിലേക്കുള്ള 228 സീറ്റിലേക്കും ബി ജെ പി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുണ്ട്. ഗുണ, വിദിഷ സീറ്റുകളില്‍ മാത്രമാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളതാണ്. ഇതോടെ സീറ്റ് മോഹിച്ച് നിരാശരായ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ബി ജെ പിയില്‍ നിന്ന് രാജി വെച്ചു.

ആറ് സീറ്റുകളില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍ ഇതിനോടകം രാജി വെച്ചിട്ടുണ്ട്. 22 ഓളം സീറ്റുകളില്‍ ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടുകയാണ്. മുന്‍ മന്ത്രി റുസ്തം സിംഗ് ഞായറാഴ്ചയാണ് ബി ജെ പിയില്‍ നിന്ന് രാജി വെച്ചത്. മകന്‍ രാകേഷ് സിംഗിനായി മൊറേനയില്‍ നിന്ന് അദ്ദേഹം ടിക്കറ്റ് തേടിയിരുന്നു. എന്നാല്‍ പാര്‍ട്ടി രഘുരാജ് കന്‍സനയെ ആണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Madhya Pradesh Election 2023

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രഘുരാജ് കന്‍സന മൊറേനയില്‍ വിജയിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയിലേക്ക് കൂറുമാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായിയായ കന്‍സനയും കോണ്‍ഗ്രസ് വിട്ടിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം 5751 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. റുസ്തം സിംഗ് ഉള്‍പ്പെടെയുള്ള മൊറേനയിലെ ബി ജെ പി നേതാക്കള്‍ കന്‍സനയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തരായിരുന്നു.

മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനായ റുസ്തം സിംഗ് സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരില്‍ രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. അതിനിടെ ഭോപ്പാല്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന ഭഗവാന്‍ദാസ് സബ്നാനിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മുന്‍ എം എല്‍ എയും മുന്‍ മന്ത്രിയുമായ ഉമാശങ്കര്‍ ഗുപ്തയുടെ അനുയായികള്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വി ഡി ശര്‍മ്മയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.

ഭോപ്പാല്‍ സൗത്ത് വെസ്റ്റില്‍ നിന്നുള്ള നിരവധി ബി ജെ പി ഭാരവാഹികള്‍ ഉമാശങ്കര്‍ ഗുപ്തയ്ക്ക് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന് കത്തെഴുതിയിരിക്കുകയാണ്. ടികംഗഡില്‍ നിന്നുള്ള മുന്‍ ബി ജെ പി എം എല്‍ എ കെ കെ ശ്രീവാസ്തവയും സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെക്കുകയാണ് ന്നെ് സംസ്ഥാന അധ്യക്ഷന് അയച്ച കത്തില്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിലും സീറ്റ് തര്‍ക്കം മുറുകുകയാണ്. 40 ഓളം നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് തര്‍ക്കം അഭിമുഖീകരിക്കുന്നുണ്ട്. ഷുജല്‍പൂര്‍, ഹോഷംഗബാദ് മണ്ഡലങ്ങളിലെ രോഷാകുലരായ പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ഭോപ്പാലിലെ ബംഗ്ലാവിന് മുന്നിലെത്തി പ്രകടനം നടത്തി. രാംവീര്‍ സിംഗ് സിക്കാര്‍വാറിന് പകരം ഷുജല്‍പൂരില്‍ നിന്ന് യോഗേന്ദ്ര സിംഗ് എന്ന ബണ്ടി ബാനയ്ക്ക് ടിക്കറ്റ് നല്‍കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന രണ്ട് തവണ ബിജെപി എം എല്‍ എയായ ഗിരിജാശങ്കര്‍ ശര്‍മ്മയ്ക്ക് പകരം ഹൊഷംഗബാദ് സീറ്റില്‍ നിന്ന് ചന്ദ്ര ഗോപാല്‍ മലയ്യയ്ക്ക് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധിച്ചു. മുന്‍ എം എല്‍ എ സുബാഷ് സൊജാതിയയെ ഗരോത്തില്‍ നിന്ന് മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+