Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതരെ പേടിച്ച് കോണ്‍ഗ്രസും ബിജെപിയും; ഈ മണ്ഡലങ്ങള്‍ മറിഞ്ഞാല്‍ ഫലം തന്നെ മാറും..!!

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏറെക്കുറെ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസും ബി ജെ പിയും മുഴുവന്‍ സമയ പ്രചരണത്തിലേക്ക് കടന്ന് കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ സീറ്റ് മോഹികള്‍ കലാപമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്. ബി ജെ പിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വെല്ലുവിളി നേരിടുന്നുണ്ട്.

തുടര്‍ ഭരണത്തിന് ബി ജെ പിയും ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ഇറങ്ങുമ്പോള്‍ വിമതരുടെ സ്ഥാനാര്‍ത്ഥിത്വമാണ് വെല്ലുവിളിയാകുന്നത്. വിമതര്‍ ചില മണ്ഡലങ്ങളിലെങ്കിലും ഇരുപാര്‍ട്ടികളുടേയും വോട്ട് പിടിക്കുമെന്നുറപ്പാണ്. സഹമന്ത്രി നന്ദ്രം കുശ്വാഹ നിവാരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ആമിര്‍ അകില്‍, ജിതേന്ദ്ര ദാഗ, കമലേശ്വര്‍ ദേവലിയ, കെ കെ ശ്രീവാസ്തവ, കമലേഷ് അഗര്‍വാള്‍, ശൈലേന്ദ്ര ചൗധരി, ജയ്കാന്ത് സിംഗ്, രാജേന്ദ്ര സിംഗ് സോളങ്കി, കൗശല്യ ഗോട്ടിയ തുടങ്ങി നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് ടിക്കറ്റ് ലഭിക്കാത്തതില്‍ അമര്‍ഷത്തിലാണ്.

Madhya Pradesh Election 2023

ബിജെപി വിമത ഭീഷണി നേരിടുന്ന മണ്ഡലങ്ങള്‍

മുന്‍ എം പിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായിരുന്ന അന്തരിച്ച നന്ദകുമാര്‍ സിംഗ് ചൗഹാന്റെ മകന്‍ ഹര്‍ഷവര്‍ദ്ധന്‍ ബുര്‍ഹാന്‍പൂര്‍ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഖണ്ട്വ എം പിയായിരുന്ന നന്ദകുമാര്‍ സിംഗ് ചൗഹാന്റെ മരണത്തെ തുടര്‍ന്ന് മകന്‍ ഹര്‍ഷ് വര്‍ദ്ധന്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ബി ജെ പി ജ്ഞാനേശ്വര്‍ പാട്ടീലിനെ മത്സരിപ്പിക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി അര്‍ച്ചന ചിറ്റ്നിസിനാണ് ഇവിടെ സീറ്റ് നല്‍കിയിരിക്കുന്നത്. ഇതോടെയാണ് ഹര്‍ഷവര്‍ധന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി ടിക്കറ്റില്‍ പൃഥ്വിപൂര്‍ സീറ്റില്‍ മത്സരിച്ച നന്ദ്‌റാം കുശ്വാഹ 2021 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഇത്തവണ നിവാരി സീറ്റില്‍ നിന്ന് നന്ദ്‌റാം കുശ്വാഹ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ഇവിടെ രണ്ട് തവണ എം എല്‍ എയായ അനില്‍ ജെയിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ ഇപ്പോള്‍ കുശ്വാഹ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. ബി ജെ പിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കമലേശ്വര്‍ ദേവലിയയും ഈ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ബി ജെ പിയുടെ പഴയ നേതാവാണ് ദേവലിയ. ഇവിടെ ബി ജെ പിക്ക് അതിനാല്‍ തന്നെ ഇരട്ടി വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.

2013 മുതല്‍ 2018 വരെ എം എല്‍ എയും മുനിസിപ്പല്‍ പ്രസിഡന്റുമായിരുന്ന കെ കെ ശ്രീവാസ്ത ടികാംഗഡ് നിയമസഭാ സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ഇവിടെ രാകേഷ് ഗിരിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ കമലേഷ് അഗര്‍വാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

നോര്‍ത്ത് സെന്‍ട്രല്‍ അസംബ്ലിയില്‍ നിന്നാണ് കമലേഷ് അഗര്‍വാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇത് പ്രാദേശിക പ്രവര്‍ത്തകരെ ദ്രോഹിച്ചെന്നും ആരോപിച്ചാണ് കമലേഷ് സ്വതന്ത്രനായി മത്സരിക്കുന്നത്. ബിജെപി അഭിലാഷ് പാണ്ഡെയെയും കോണ്‍ഗ്രസ് വിനയ് സക്സേനയെയും ആണ് ഇവിടെ മത്സരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് വിമത ഭീഷണി നേരിടുന്ന മണ്ഡലങ്ങള്‍

6 തവണ കോണ്‍ഗ്രസ് എം എല്‍ എയായ ആരിഫ് അകിലിന്റെ സഹോദരന്‍ ആമിര്‍ ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ജ്യേഷ്ഠന്റെ സീറ്റില്‍ ടിക്കറ്റ് ചോദിച്ച ആമിറിനെ തഴഞ്ഞ് ആരിഫിന്റെ മകന്‍ ആതിഫിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ പ്രകോപിതനായ ആമിര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

മുന്‍ എംഎല്‍എ ജിതേന്ദ്ര ദാഗ ഹുസൂറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നരേഷ് ഗ്യാന്‍ചന്ദാനിയെസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് ജിതേന്ദ്ര ദാഗ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഗോട്ടെഗാവ് സീറ്റില്‍ ശൈലേന്ദ്ര ചൗധരിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആദ്യ പട്ടികയില്‍ പ്രഖ്യാപിച്ചിരുന്നു.

ഈ സീറ്റിലെ സിറ്റിംഗ് എം എല്‍ എയുടെയും മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍.പി. പ്രജാപതിയുടെയും അതൃപ്തി പരിഗണിച്ച കോണ്‍ഗ്രസ് രണ്ടാം പട്ടികയില്‍ ശൈലേന്ദ്ര ചൗധരിക്ക് പകരം എന്‍ പി പ്രജാപതിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ ടിക്കറ്റ് നിഷേധിച്ചതില്‍ ക്ഷുഭിതനായ ശൈലേന്ദ്ര സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. മുന്‍ എം എല്‍ എ ശോഭന്‍ സിങ്ങിന്റെ മകന്‍ ജയ്കാന്ത് സിംഗ് ബര്‍ഗി സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു.

രണ്ട് തവണ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്നു ശോഭന്‍ സിംഗ്. ജയകാന്ത് സിംഗ് 2018 ലും ബര്‍ഗി നിയമസഭയില്‍ നിന്ന് ടിക്കറ്റ് തേടിയിരുന്നെങ്കിലും പാര്‍ട്ടി അവഗണിച്ചു. ഇത്തവണയും സീറ്റ് നല്‍കിയില്ല. തന്റെ പിതാവ് ജീവിതം മുഴുവന്‍ കോണ്‍ഗ്രസിനായി നല്‍കിയെന്നും എന്നിട്ടും താന്‍ അവഗണിക്കപ്പെട്ടുവെന്നും ജയ്കാന്ത് സിംഗ് പറയുന്നു

ബദ്നഗര്‍ നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എം എല്‍ എ മുരളി മോര്‍വാളിന്റെ ടിക്കറ്റ് കോണ്‍ഗ്രസ് റദ്ദാക്കി രാജേന്ദ്ര സിങ് സോളങ്കിക്ക് നല്‍കിയിരുന്നു. എന്നാല്‍ മോര്‍വാളിന്റെ അനുയായികള്‍ പ്രതിഷേധിച്ചതിന് പിന്നാലെ രാജേന്ദ്ര സിംഗ് സോളങ്കിയുടെ ടിക്കറ്റ് മാറ്റി വീണ്ടും മുരളി മോര്‍വാളിന് നല്‍കി. ഇപ്പോള്‍ രാജേന്ദ്ര സിംഗ് സോളങ്കി സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്.

മുന്‍ മന്ത്രി കൗശല്യ ഗോട്ടിയയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജമുന മറവിയും ജബല്‍പൂരിലെ സിഹോറ നിയമസഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. ഇരുവരും സിഹോറയില്‍ നിന്ന് ടിക്കറ്റ് ചോദിച്ചിരുന്നുവെങ്കിലും അവര്‍ക്ക് പകരം ഏക്താ ഠാക്കൂറിനാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+