മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്, കോൺഗ്രസ് 112, ബിജെപി 107, മായാവതിയുടെ ബിഎസ്പി നിർണായകം
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ അവസാന മിനുറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം. ബിജെപിയും കോൺഗ്രസും നൂറ് കടന്നുവെങ്കിലും ചെറിയ വ്യത്യാസത്തിൽ കോൺഗ്രസ് മുന്നേറുകയാണ്. 116 എന്ന മാന്ത്രിക സംഖ്യയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. കോൺഗ്രസ് 112 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിജെപി 107 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മധ്യപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക് എത്തുകയാണ് എങ്കിൽ നിർണായകമാവുക മറ്റ് പാർട്ടികളാണ്.
ഇവിടെയാണ് കോൺഗ്രസിനുളള ആശ്വാസം. ബിജെപിയും കോൺഗ്രസും ഒഴികെയുളള മറ്റ് കക്ഷികളിൽ മായാവതിയുടെ ബിഎസ്പിയാണ് മുന്നിട്ട് നിൽക്കുന്നത്. പിന്നിൽ പോയാലും മായാവതിയുടെ പിന്തുണയോടെ മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസുളളത്. മായാവതിയെ കൂട്ട് പിടിച്ച് ബിജെപിക്ക് മധ്യപ്രദേശിൽ അധികാരത്തിൽ എത്താൻ സാധിക്കും എന്ന് കരുതാൻ സാധിക്കില്ല. 7 സീറ്റുകളിലാണ് ബിഎസ്പി നിലവിൽ ലീഡ് ചെയ്യുന്നത്.

Recommended Video

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കും എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കാനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി തന്നെ പ്രഖ്യാപിച്ചു. എന്നാല്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ബിജെപി ജയിക്കുകയാണ് എങ്കില്‍ ബിഎസ്പിയെ കൂടെ നിര്‍ത്തേണ്ടി വരും കോണ്‍ഗ്രസിന്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കുന്നതിനാല്‍ ബിഎസ്പി മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തന്നെ കൈ കൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
#Visuals of celebration from outside Congress office in Delhi. #AssemblyElections2018 pic.twitter.com/4bWIf5EN8I
— ANI (@ANI) December 11, 2018












Click it and Unblock the Notifications