Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ അനിവാര്യ പതനം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജി വെച്ചു!

ഭോപ്പാല്‍: മധ്യപ്രദേശ് ബിജെപിയുടെ അനിവാര്യമായ പതനത്തിന് സാക്ഷ്യം വഹിക്കുന്നു. 2003 മുതല്‍ മുഷ്ടിക്കുളളിലൊതുക്കിയ മധ്യപ്രദേശിലെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് കൈക്കുളളിലാക്കിക്കഴിഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പതനം ഉറപ്പിച്ച ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജി സമര്‍പ്പിച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കാണ് ചൗഹാന്‍ രാജിക്കത്ത് നല്‍കിയത്.

മധ്യപ്രദേശില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്തത് കൊണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് രാജ്ഭവനിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളോട് ചൗഹാന്‍ പ്രതികരിച്ചു. ബിഎസ്പി അധ്യക്ഷ മായാവതി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൗഹാന്റെ രാജി പ്രഖ്യാപനം. താനിപ്പോൾ സ്വതന്ത്രനാണ് എന്നാണ് രാജി സമർപ്പിച്ച ശേഷമുളള ചൗഹാന്റെ പ്രതികരണം. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും കമൽനാഥിനെ അഭിനന്ദനം അറിയിച്ചുവെന്നും ചൗഹാൻ പ്രതികരിച്ചു.

നേരത്തെ ബിജെപി മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും എന്നും ഗവര്‍ണറെ കാണും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ ഗോവയിലും കര്‍ണാടകയിലും നടന്ന രാഷ്ട്രീയ നാടകങ്ങള്‍ ഗവര്‍ണറുടെ പിന്തുണയില്‍ ബിജെപി നടത്തും എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ ബിജെപി നിലപാട് വ്യക്തമാക്കിയതോടെ സര്‍ക്കാരുണ്ടാക്കാനുളള വഴി കോണ്‍ഗ്രസിന് മുന്നില്‍ എളുപ്പമായിരിക്കുകയാണ്.

chouhan

Recommended Video

cmsvideo
    മധ്യപ്രദേശിൽ ആര് ഭരിക്കും? | Morning News Focus | Oneindia Malayalam

    2005 മുതല്‍ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിക്കസേരയിലുണ്ട് ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്ത് ബിജെപിയുടെ ജനകീയ മുഖം കൂടിയാണ് ചൗഹാന്‍. കടുത്ത ഭരണ വിരുദ്ധ വികാരം നിലനിന്ന തെരഞ്ഞെടുപ്പില്‍ മിക്ക ബിജെപി മന്ത്രിമാരും തോല്‍വിയുടെ രുചി അറിഞ്ഞിരുന്നു. അതേസമയം ചൗഹാന്‍ തന്റെ പരമ്പരാഗത മണ്ഡലമായ ബുധ്‌നിയില്‍ നിന്നും 58,999 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവിനെയാണ് ചൗഹാന്‍ തോല്‍പ്പിച്ചത്. അമിത് ഷായ്ക്കും മോദിക്കും അത്ര പ്രിയങ്കരന്‍ അല്ല ചൗഹാന്‍. യോഗി ആദിത്യനാഥിനെ പോലെ മോദി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തിന് വെല്ലുവിളി ആകാൻ സാധ്യതയുളള നേതാവായിരുന്നു ചൗഹാന്‍. കൊണ്ട് തന്നെ ഈ വീഴ്ച പാര്‍ട്ടിയില്‍ ചൗഹാന്റെ പതനം കൂടിയാവും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+