മധ്യപ്രദേശിൽ കുതിച്ചുയർന്ന് കോൺഗ്രസ്, 114 സീറ്റുകളോടെ അധികാരത്തിലേക്ക്, വോട്ടെണ്ണൽ സമാപിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ ശക്തമായ തിരിച്ച് വരവ് നടത്തി കോൺഗ്രസ് അധികാരത്തിലേക്ക്. ഒരു ദിവസത്തിലധികം നീണ്ട് നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ഒടുവിൽ മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി. മധ്യപ്രദേശിലെ ആകെയുളള 230 സീറ്റുകളിൽ 114 സീറ്റുകളിൽ വിജയിച്ച് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി 109 സീറ്റുകളിലാണ് വിജയിച്ചത്. ബിഎസ്പി 2 സീറ്റുകളിലും എസ്പി ഒരു സീറ്റിലും മറ്റുളളവർ 4 സീറ്റുകളിലും വിജയിച്ചു.
കേവല ഭൂരിപക്ഷത്തിന് വേണ്ട 116 എന്ന മാന്ത്രിക സംഖ്യം തൊടാൻ കോൺഗ്രസിന് സാധിച്ചില്ലെങ്കിലും മധ്യപ്രദേശിൽ സർക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. എസ്പിയുെ ബിഎസ്പിയും നേരത്തെ തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയും കോൺഗ്രസിന് തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ. സർക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിച്ച് കൊണ്ട് കോൺഗ്രസ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.

അർധരാത്രിയിലും തുടർന്ന വോട്ടെണ്ണലിൽ കോൺഗ്രസ്, ബിജെപി ക്യാംപുകൾ ഒരുപോലെ ആശങ്കയിൽ ആയിരുന്നു. രണ്ട് റൌണ്ട് വോട്ടെണ്ണൽ ബാക്കി നിൽക്കെയാണ് ഗവർണറെ കാണാനുളള ശ്രമം നടത്തി കോൺഗ്രസ് ഒരു മുഴം മുന്നേ എറിഞ്ഞത്. എന്നാൽ അന്തിമഫലം വന്ന ശേഷം മതി കൂടിക്കാഴ്ച എന്ന നിലപാടാണ് ഗവർണർ ആനന്ദി ബെൻ പട്ടേൽ എടുത്തത്. കടുത്ത ഭരണ വിരുദ്ധ വികാരവും കർഷക രോഷവും വിമത ശല്യവും അടക്കമുളള വിഷയങ്ങളാണ് മധ്യപ്രദേശിൽ ബിജെപിയെ കടപുഴക്കിയത്. ഇത്രയും വിഷയങ്ങളുണ്ടായിട്ടും കേവല ഭൂരിപക്ഷ മറികടക്കാൻ ആയില്ല എന്നത് കോൺഗ്രസിന് ക്ഷീണമാണ്.
Recommended Video

ബിജെപിയുടെ പതിനഞ്ച് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് കോൺഗ്രസ് ഹിന്ദുസ്ഥാന്റെ ഹൃദയഭൂമിയിൽ വിന്നിക്കൊടി പാറിച്ചിരിക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തിൽ തുടരും എന്ന ബിജെപിയുടെ പ്രതീക്ഷകളെ മലർത്തിയടിച്ചാണ് ബിജെപി കോട്ടയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തേരോട്ടം നടത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ തോൽവി മറ്റിടങ്ങളിലേതിനേക്കാൾ ബിജെപി ക്യാംപിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
Congress party seeks an appointment late tonight with the Governor to stake their claims to form the govt in Madhya Pradesh. The party has sought appointment by sending an email and a fax too. #MadhyaPradeshElections pic.twitter.com/QEBb5qotuA
— ANI (@ANI) December 11, 2018












Click it and Unblock the Notifications