Get Updates
Get notified of breaking news, exclusive insights, and must-see stories!

'മധ്യപ്രദേശിലും കര്‍ണാടക ആവര്‍ത്തിക്കും', 150 സീറ്റില്‍ വിജയം ഉറപ്പെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കര്‍ണാടകയിലെ വിജയം ആവര്‍ത്തിക്കും എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ 150 സീറ്റില്‍ തങ്ങള്‍ക്ക് വിജയിക്കാനാകും എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഞങ്ങളുടെ ആഭ്യന്തര വിലയിരുത്തല്‍ കര്‍ണാടകയില്‍ തങ്ങള്‍ക്ക് 140 ഓളം സീറ്റ് ലഭിക്കും എന്നായിരുന്നു. അത് പ്രകാരം തങ്ങള്‍ക്ക് 136 സീറ്റ് ലഭിച്ചു. സമാനമായി മധ്യപ്രദേശില്‍ 150 സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കും എന്നാണ് തങ്ങളുടെ ആഭ്യന്തര വിലയിരുത്തല്‍ എന്ന് രാഹുല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി മധ്യപ്രദേശിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ടിരുന്നു.

RAHUL GANDHI

മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മറ്റ് നേതാക്കളുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പിന് നാല് മാസമാണ് അവശേഷിക്കുന്നത് എന്നും മധ്യപ്രദേശിന്റെ ഭാവിയും സംസ്ഥാനത്തിന്റെ പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു എന്നും യോഗത്തിന് ശേഷം കമല്‍നാഥ് പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ ജനങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രചരണം എന്ന് നേരത്തെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഇപ്പോള്‍ ഉയര്‍ത്തി കാട്ടുന്നില്ല എന്ന വ്യക്തമായ സൂചനയും കോണ്‍ഗ്രസ് നല്‍കിയിരുന്നു. ബി ജെ പി ഭരണത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ വലയുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. തങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കും എന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും പവന്‍ ഖേര പറഞ്ഞു.

2018 ല്‍ നടന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു ജയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും കോണ്‍ഗ്രസ് വിട്ടതോടെ 2020 ല്‍ സര്‍ക്കാര്‍ നിലംപതിക്കുകയായിരുന്നു. പിന്നാലെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി. ശിവരാജ് സിംഗ് ചൗഹാനാണ് നിലവിലെ മുഖ്യമന്ത്രി.

കോണ്‍ഗ്രസ് വിട്ട് വന്ന ജ്യോതിരാദിത്യ സിന്ധ്യയെ ബി ജെ പി എം പിയാക്കുകയും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 230 അംഗ നിയമസഭയില്‍ നിലവില്‍ ബി ജെ പിക്ക് 130 എം എല്‍ എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന് 96 ഉം ബി എസ് പിക്ക് ഒന്നും എം എല്‍ എമാര്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+