കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരനെ വലവീശി

Google Oneindia Malayalam News

ഭോപ്പാല്‍: ഈ മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാത്രമല്ല, മുഖ്യമന്ത്രിക്കും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചാണ് ഭാര്യാസഹോദരന്‍ പിന്നീട് പ്രതികരിച്ചത്. ബിജെപി കേന്ദ്രങ്ങള്‍ വിഷയം ന്യായീകരിക്കാന്‍ പ്രയാസപ്പെടുകയാണ്. നേതാക്കളുടെ സ്വന്തം ബന്ധുക്കള്‍ പോലും ബിജെപിയില്‍ വിശ്വസിക്കുന്നില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

മധ്യപ്രദേശില്‍ 15 വര്‍ഷം

മധ്യപ്രദേശില്‍ 15 വര്‍ഷം

അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതില്‍ പ്രധാനമാണ് ബിജെപി 15 വര്‍ഷമായി ഭരണം നടത്തുന്ന മധ്യപ്രദേശ്. ഇത്തവണ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നിരിക്കെയാണ് പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരന്‍

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരന്‍

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ സഞ്ജയ് സിങ് മസാനിയാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ശനിയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്. മുഖ്യമന്ത്രിയുടെ ബന്ധു തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബിജെപി ന്യായീകരിക്കാന്‍ പ്രയാസപ്പെടുകയാണ്.

ബിജെപിയില്‍ കുടുംബ ആധിപത്യം

ബിജെപിയില്‍ കുടുംബ ആധിപത്യം

ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സാധന സിങിന്റെ സഹോദരനാണ് സഞ്ജയ് സിങ്. മധ്യപ്രദേശിന് ഇനി ശിവരാജിനെ ആവശ്യമില്ലെന്നും നാഥിനെയാണ് ആവശ്യമെന്നും കമല്‍നാഥിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ശിവരാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി. ബിജെപി കുടുംബ ആധിപത്യത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും സഞ്ജയ് കുറ്റപ്പെടുത്തി.

 ഈ മാസം 28ന്

ഈ മാസം 28ന്

മധ്യപ്രദേശില്‍ ഈ മാസം 28നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു. 177 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. 24 മന്ത്രിമാര്‍ വീണ്ടും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ മൂന്ന് മന്ത്രിമാരടക്കം 34 എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ബുധിനി മണ്ഡലത്തിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് മല്‍സരിക്കുന്നത്. ഇനി 53 സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി പുറത്തുവിടാനുണ്ട്. അതില്‍ ആരൊക്കെയാണുള്ളതെന്ന് ഇതുവരെ വ്യക്തമല്ല. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായ നേതാക്കളാണ് ബിജെപി വിടുന്നത്. ബിജെപിയിലെ വിമതസ്വരങ്ങള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

അടുത്തമാസം 11ന് അറിയാം

അടുത്തമാസം 11ന് അറിയാം

230 മണ്ഡലങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം ഒമ്പതാണ്. വോട്ടെണ്ണല്‍ അടുത്തമാസം 11ന് നടക്കും. 2003ല്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം തുടര്‍ന്നുണ്ടായ മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപിയാണ് മധ്യപ്രദേശില്‍ ജയിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമനം; പെട്ടത് കെടി ജലീല്‍!! ന്യായീകരിച്ച മന്ത്രി കുടുങ്ങിഎല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമനം; പെട്ടത് കെടി ജലീല്‍!! ന്യായീകരിച്ച മന്ത്രി കുടുങ്ങി

രാമക്ഷേത്ര നിര്‍മാണം ഓര്‍ഡിനന്‍സ് വഴി സാധിക്കുമോ? ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി ഇങ്ങനെരാമക്ഷേത്ര നിര്‍മാണം ഓര്‍ഡിനന്‍സ് വഴി സാധിക്കുമോ? ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി ഇങ്ങനെ

ബിഹാറില്‍ പോലീസ് കലാപം; ഉന്നത ഉദ്യോഗസ്ഥനെ അടിച്ചുകൊല്ലാന്‍ ശ്രമം, ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്ബിഹാറില്‍ പോലീസ് കലാപം; ഉന്നത ഉദ്യോഗസ്ഥനെ അടിച്ചുകൊല്ലാന്‍ ശ്രമം, ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

English summary
Shivraj Singh Chouhan’s brother-in-law Sanjay Singh Masani joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X