കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; 2 പ്രമുഖ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മധ്യപ്രദേശില്‍ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ തുടരുകയാണ്. സിന്ധ്യയുടെ സ്വാധീനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കളെ അടര്‍ത്തിയെടുക്കാനാണ് ബിജെപി ശ്രമം. നേരത്തെ ബിജെപിയിലേക്ക് കൂടുമാറി 22 എംഎല്‍എമാര്‍ക്ക് പുറമെ അടുത്തിടെ രണ്ട് ജനപ്രതിനിധികള്‍ കൂടി കോണ്‍ഗ്രസ് വിട്ടിരുന്നു.

എന്നാല്‍ ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും അതേ രീതിയില്‍ തന്നെ മറുപടി നല്‍കുന്നുണ്ട്. നിരവധി നേതാക്കളെ ബിജെപിയില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ അവര്‍ക്കും സാധിച്ചിട്ടുണ്ട്.

കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

ഉപതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ മധ്യപ്രേദശ് ബിജെപിയിലും പ്രതിസന്ധികള്‍ രൂക്ഷമാണ്. കോണ്‍ഗ്രസില്‍ നിന്ന് വന്ന സിന്ധ്യക്കും കൂട്ടര്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കുന്നതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ചിലര്‍ ഇത് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റിലും സിന്ധ്യ അനുകൂലികളെ തന്നെ മത്സരിപ്പിക്കുമെന്ന കാര്യം കൂടി ഉറപ്പായതോടെ ചിലര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. മന്ത്രിസഭാ വികസനത്തിലും സിന്ധ്യ അനുകൂലികള്‍ തന്നെയാണ് മേധാവിത്വം ഉണ്ടാക്കിയത് ഇതോടെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ഉച്ഛിസ്ഥായിയില്‍ എത്തുകയും ചെയ്തു.

മുന്‍ എംഎല്‍എ

മുന്‍ എംഎല്‍എ

ദാറ്റിയ ജില്ലയിലെ സേവ്ദ മണ്ഡലത്തില്‍ നിന്നുള്ള മുൻ നിയമസഭാംഗമായ രാം ദയാൽ പ്രഭാകർ വ്യാഴാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് ബിജെപിക്ക് കടുത്ത തിരിച്ചടിയാവുകയും ചെയ്തു. പാർട്ടിയിൽ തന്നെ അവഗണിക്കുകയാണെന്നാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് വി ഡി ശർമയ്ക്ക് അയച്ച രാജിക്കത്തില്‍ രാം ദയാല്‍ പ്രഭാകര്‍ അഭിപ്രായപ്പെടുന്നത്.

ചര്‍ച്ച

ചര്‍ച്ച

ഇദ്ദേഹം ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന തലത്തിലെ നേതാക്കളുമായി ഇദ്ദഹം ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സേവ്ദ മണ്ഡലത്തില്‍ നിര്‍ണ്ണായ സ്വാധീനം ഉള്ള ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിന് കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്.

ജെയ്സിംഗ് കുശ്വാഹയും

ജെയ്സിംഗ് കുശ്വാഹയും


കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നരേന്ദ്ര സിങ് തോമറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗ്വാളിയോറില്‍ നിന്നുള്ള ജെയ്സിംഗ് കുശ്വാഹയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട നീക്കം. ഇദ്ദേഹം കഴിഞ്ഞ ദിവസം കമല്‍നാഥുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തു

Recommended Video

cmsvideo
Hours After Priyanka Gandhi Vowed Help, He Was Sacked: Team Pilot | Oneindia Malayalam
കമല്‍നാഥുമായി

കമല്‍നാഥുമായി

സ്‌പെഷ്യൽ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (സാഡ) പ്രസിഡന്‍റായ കുശ്വാഹ ബിജെപിയില്‍ അതൃപ്തനാണെന്നും ഇദ്ദേഹം ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കമല്‍നാഥുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഇദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

മത്സരിപ്പിച്ചേക്കും

മത്സരിപ്പിച്ചേക്കും

കോണ്‍ഗ്രസില്‍ എത്തിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഗ്വാളിയോര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും ഇദ്ദേഹത്തെ മത്സരിപ്പിച്ചേക്കെന്നും സൂചനയുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ കമല്‍നാഥുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് കമല്‍നാഥുമായി വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നീരസം

നീരസം

ബിജെപിയില്‍ നിന്നും നിരന്തരമായി നേരിടുന്ന അവഗണനയില്‍ കുശ്വാഹയ്ക്ക് കടുത്ത നീരസം ഉണ്ടെന്നും കോണ്‍ഗ്രസിന്‍റെ ക്ഷണം ലഭിച്ചാല്‍ അദ്ദേഹം ബിജെപി വിടുമെന്നാണ് കുശ്വാഹയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി ജില്ലാ അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിലടക്കം ബിജെപിയുമായി കുശ്വാഹയ്ക്ക് അകല്‍ച്ചയുണ്ട്.

ദിഗ് വിജയ് സിങ്ങുമായും

ദിഗ് വിജയ് സിങ്ങുമായും

കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായി ദിഗ് വിജയ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയോടെ കുശ്വാഹ കോണ്‍ഗ്രസിലേക്ക് തന്നെയെന്ന സൂചന ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 40 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന കുശ്വാഹ നരേന്ദ്ര സിങ് തോമറിന്‍റെ അടുത്തു അനുയായിയും പ്രമുഖ നേതാവും ആണെങ്കിലും ഇന്നേവരെ അദ്ദേഹത്തിന്‍ അര്‍ഹമായ പരിഗണന നല്‍കാന്‍ ബിജെപി തയ്യാറായില്ലെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ അരോപിക്കുന്നത്.

അവസരങ്ങള്‍

അവസരങ്ങള്‍

കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ അവസരങ്ങള്‍ എല്ലായിപ്പോഴും തുറന്ന് കിടക്കുകയാണെന്നുമാണ് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുശ്വാഹ അഭിപ്രായപ്പെട്ടു.

 25 സീറ്റില്‍ 24 ഇടത്തും

25 സീറ്റില്‍ 24 ഇടത്തും

അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നതെന്നാണ് കമല്‍ നാഥ് നേരത്തെ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നടത്തിയ അഭ്യന്തര സര്‍വ്വേയുടെ കാര്യം ട്വിറ്ററിലൂടെ കമല്‍നാഥ് തന്നെയാണ് പുറത്ത് വിട്ടത്. സര്‍വ്വേയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 25 സീറ്റില്‍ 24 ഇടത്തും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പറയുന്നത്.

ബിജെപി ഒരു സീറ്റില്‍

ബിജെപി ഒരു സീറ്റില്‍

അതേസമയം ബൊഖലൈ നിയോജക മണ്ഡലം ബിജെപി നിലനിര്‍ത്തുമെന്നും കോണ്‍ഗ്രസിന്‍റെ ആഭ്യന്തര സര്‍വ്വെ അവകാശപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. എംഎല്‍എമാര്‍ അല്ലാത്തവര്‍ കൂട്ടത്തോടെ മന്ത്രി പദവികളില്‍ എത്തുന്നു. അപ്പോള്‍ തിരഞ്ഞെടുപ്പുകളുടെ യുക്തി എന്താണെന്നും കമല്‍നാഥ് ചോദിച്ചിരുന്നു.

English summary
Madhya Pradesh: BJP leader Jaisingh Kushwaha meets Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X