Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍, ഉപതിരഞ്ഞെടുപ്പ് വിജയം, 6 പേര്‍ കൂടി, വീഴ്ച്ച!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് സ്വപ്‌നങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി. ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ പകുതി സീറ്റില്‍ വിജയിച്ചാല്‍ പോലും രക്ഷയില്ലെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. എല്ലാ സീറ്റിലും വിജയിച്ചാല്‍ മാത്രമേ ഇനി അധികാരത്തിലെത്താന്‍ സാധിക്കൂ. അതിന് വലിയ അദ്ഭുതങ്ങള്‍ സംഭവിക്കണം. നേരത്തെ പ്രശാന്ത് കിഷോറും ഇക്കാര്യം പറഞ്ഞിരുന്നു. അതേസമയം കമല്‍നാഥിന്റെ തീരുമാനങ്ങളാണ് ഇപ്പോഴത്തെ രാജിക്ക് പിന്നില്‍.

കോണ്‍ഗ്രസ് വിട്ട് നേതാവ്

കോണ്‍ഗ്രസ് വിട്ട് നേതാവ്

കോണ്‍ഗ്രസിലെ പ്രമുഖ എംഎല്‍എയായ പ്രദ്യുമാന്‍ സിംഗ് ലോധിയാണ് കോണ്‍ഗ്രസ് വിട്ടത്. ഇയാള്‍ എംഎല്‍എ സ്ഥാനവും രാജിവെച്ചു. ഇതിന് പിന്നാലെ തന്നെ ലോധി ബിജെപിയില്‍ ചേര്‍ന്നു. ബാദ മല്‍ഹേര മണ്ഡലത്തിലെ എംഎല്‍എയാണ് ഇയാള്‍. ചാതര്‍പൂര്‍ ജില്ലയിലാണ് ഈ മണ്ഡലം. ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു ലോധിയുടെ പാര്‍ട്ടി പ്രവേശനം.

Recommended Video

cmsvideo
    വികാസ് ദുബെയുടെ എന്‍കൗണ്ടറില്‍ സംശയം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി | Oneindia Malayalam
    കഠിന പരീക്ഷ

    കഠിന പരീക്ഷ

    ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുക കോണ്‍ഗ്രസിന് വളരെ ദുഷ്‌കരമാണ്. തീര്‍ത്തും അസാധ്യമെന്ന് പറയാം. 24 മണ്ഡലങ്ങളിലും വിജയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കൂ. കാരണം അപ്പോള്‍ മാത്രമേ 116 സീറ്റിലെത്താന്‍ കോണ്‍ഗ്രസിന് സാധിക്കൂ. ഭൂരിപക്ഷത്തിന് വേണ്ടതും ഇതേ നമ്പറാണ്. എന്നാല്‍ ഇതില്‍ ഏഴ് സീറ്റുകള്‍ നേടിയാല്‍ ബിജെപിക്ക് അധികാരം ഉറപ്പിക്കാം. ഇതിനാണ് സാധ്യത വളരെ കൂടുതല്‍. കാരണം 24 സീറ്റുകളും ഒരുപാര്‍ട്ടിക്ക് ജയിക്കുക തീര്‍ത്തും സാധ്യമല്ലാത്ത കാര്യമാണ്.

    ലോധിയുടെ കൂറുമാറ്റം

    ലോധിയുടെ കൂറുമാറ്റം

    പ്രദ്യുമാന്‍ സിംഗ് ലോധി പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന്റെ പതനം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ 91 സീറ്റാണ് നിയമസഭയില്‍ ഉള്ളത്. എല്ലാ സീറ്റിലും ഇപ്പോള്‍ ജയിച്ചാലും സ്വതന്ത്രര്‍ കമല്‍നാഥിനെ പിന്തുണയ്ക്കുമോ എന്ന് ഉറപ്പില്ല. അതുകൊണ്ട് ലോധി പാര്‍ട്ടി വിട്ടത് ബിജെപിയുടെ വിജയം ഉറപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പില്‍ ഇനി ബിജെപി വീഴണമെങ്കില്‍ അവരുടെ എംഎല്‍എമാര്‍ കൂറുമാറി കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. വിമത ഭീഷണി അതിന് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണം.

    ക്യാബിനറ്റ് റാങ്ക്

    ക്യാബിനറ്റ് റാങ്ക്

    പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലോധിയെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചെയര്‍മാനാക്കി സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്. ഇയാള്‍ ക്യാബിനറ്റ് മന്ത്രിയുടെ പദവിയും നല്‍കിയിട്ടുണ്ട്. കമല്‍നാഥ് സര്‍ക്കാര്‍ ബുന്ധേല്‍ഖണ്ഡ് മേഖലയെ അവഗണിച്ചെന്നും, സ്വന്തം മണ്ഡലമായ ചിന്ദ്വാരയിലേക്കാണ് എല്ലാ വികസന പ്രവര്‍ത്തികളും പോകുന്നതെന്ന് ലോധി പറഞ്ഞു. അതേസമയം ഇയാളുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. ചൗഹാന്‍ ബുന്ധേല്‍ഖണ്ഡ് മേഖലയില്‍ ജലസേചന പദ്ധതിയും ആരംഭിക്കുന്നുണ്ട്.

    ആറ് പേര്‍ കൂടി

    ആറ് പേര്‍ കൂടി

    ലോധിയുടേത് തുടക്കം മാത്രമാണെന്ന് സൂചനകളുണ്ട്. ബുന്ധേല്‍ഖണ്ഡില്‍ നിന്നുള്ള ആറ് ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുകയാണ്. ഇവരെല്ലാം ബിജെപിയില്‍ ചേരും. ഇതോടെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ സംസ്ഥാനത്ത് അവതാളത്തിലാകും. ബിജെപിയുടെ 20 വര്‍ഷത്തെ തേരോട്ടം ബാദ മല്‍ഹാരയില്‍ അവസാനിപ്പിച്ചാണ് ലോധി ഇവിടെ വിജയിക്കുന്നത്. ലളിത യാദവിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ തുറുപ്പുച്ചീട്ട് കൂടിയായിരുന്നു ലോധി.

    എന്തുകൊണ്ട് പ്രധാനം

    എന്തുകൊണ്ട് പ്രധാനം

    ബുന്ധേല്‍ഖണ്ഡ് മേഖല ബിജെപിക്ക് വളരെ പ്രധാനമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തുന്ന മേഖലയാണിത്. ലോധി വിഭാഗത്തിനാണ് ഇവിടെ മുന്‍തൂക്കം. സംസ്ഥാനത്തെ പ്രമുഖ സമുദായമാണ് ഇവര്‍. ഒബിസി വിഭാഗത്തിലാണ് ഇവര്‍ ഉള്‍പ്പെടുക. അതുകൊണ്ടാണ് ചൗഹാന്‍ ക്യാബിനറ്റ് പദവി അടക്കം പ്രദ്യുമാന്‍ സിംഗ് ലോധിക്ക് നല്‍കിയത്. ലോധി വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്ക് പോലും മന്ത്രിസ്ഥാനം കിട്ടാത്തതില്‍ ഉമാ ഭാരതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതാണ് പ്രദ്യുമാന്റെ വരവിലും ഇപ്പോഴത്തെ പദവിക്കും കാരണമായത്.

    കമല്‍നാഥ് വില്ലന്‍

    കമല്‍നാഥ് വില്ലന്‍

    സിന്ധ്യ പോയതിന് പിന്നാലെ പാര്‍ട്ടിയില്‍ ശുദ്ധികലശം നടത്താനുള്ള കമല്‍നാഥിന്റെ നീക്കമാണ് ഈ കൂട്ടരാജിക്ക് പിന്നില്‍. ഉപതിരഞ്ഞെടുപ്പില്‍ അടക്കം ഏകാധിപത്യ ഫോര്‍മുലയാണ് കമല്‍നാഥ് ഒരുക്കിയത്. സിന്ധ്യ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരെ മുഴുവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു കമല്‍നാഥ്. ഒരുപാട് പ്രവര്‍ത്തകരാണ് ഇതിലൂടെ കൊഴിഞ്ഞുപോയത്. പലരും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുമായി ഇടയുകയും ചെയ്തു. ഇതോടെ ഇനിയൊരു തിരിച്ചുവരവ് കമല്‍നാഥിനുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും അവസാനിച്ചിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+