കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ 2 വോട്ടുബാങ്ക്, കോണ്‍ഗ്രസ് ഗെയിം, 13 സീറ്റ് ഉറപ്പിച്ചു, കമല്‍നാഥല്ല മറ്റൊരു നേതാവ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാജ്യസഭാ സീറ്റ് ഒന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന നിരാശയില്ലെന്ന് കോണ്‍ഗ്രസ്. രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിലൂടെ വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയിരിക്കുന്നത്. നിര്‍ണായകമായ ഒരു വോട്ടുബാങ്കിലെ ഇതിലൂടെ നോട്ടമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതുവരെ ഗ്വാളിയോറില്‍ പ്രവര്‍ത്തകരുടെ എണ്ണക്കുറവ് നേരിട്ടിരുന്ന കോണ്‍ഗ്രസ്, അതിനെ താല്‍ക്കാലികമായി മറികടന്നിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയെ മാത്രം ലക്ഷ്യമിട്ട് കാര്യങ്ങള്‍ നീക്കുന്നതിന് പകരം, സിന്ധ്യ അവഗണിച്ച വിഭാഗങ്ങളെ കൂടെ നിര്‍ത്തി വലിയ വോട്ടുബാങ്കായി മാറ്റുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ദളിതുകള്‍ വലിയ തോതില്‍ കമല്‍നാഥിന് പിന്നില്‍ അണിനിരക്കുമെന്ന് രഹസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കമല്‍നാഥല്ല മറ്റൊരു നേതാവ്

കമല്‍നാഥല്ല മറ്റൊരു നേതാവ്

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മറ്റൊരു നേതാവിനെയാണ് പ്രാദേശിക തുറുപ്പുച്ചീട്ടായി ഉയര്‍ത്തുന്നത്. കമല്‍നാാഥിന് മറ്റൊരു റോളാണ് ഉള്ളത്. ഇത് അദ്ദേഹം തന്നെ ഏറ്റെടുക്കുകയായിരുന്നു. ഫൂല്‍ സിംഗ് ബരയ്യയെ കോണ്‍ഗ്രസ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. ബരയ്യയാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക ഹീറോ. ബിജെപി ബരയ്യയെ കൂറുമാറ്റാന്‍ പലവിധ കളികള്‍ നോക്കിയെങ്കില്‍ അതൊക്കെ പൊളിഞ്ഞിരിക്കുകയാണ്. സിന്ധ്യ ഗ്രൂപ്പ് രഹസ്യമായി ബരയ്യ ഭീഷണിയാണെന്ന് സമ്മതിക്കുന്നു.

കളി മാറ്റി കോണ്‍ഗ്രസ്

കളി മാറ്റി കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ ദളിതുകളുടെ ജനവിധി പൊളിച്ചത് ബിജെപിയാണെന്ന് വ്യാപക പ്രചാരമാണ് കോണ്‍ഗ്രസ് സൈബര്‍ വിംഗ് ഏറ്റെടുത്തിരിക്കുന്നത്. ബരയ്യയെ രാജ്യസഭയില്‍ എത്തിക്കുന്നതില്‍ നിന്ന് തടഞ്ഞത് ബിജെപിയാണെന്ന് ഇവര്‍ ദളിത് മേഖലകളില്‍ പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. ബരയ്യയെ നേരത്തെ തന്നെ രണ്ടാമത്തെ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് ദളിത് നേതാവിനെ പരാജയപ്പെടുത്താന്‍ എംഎല്‍എമാരെ അടര്‍ത്തിയെടുത്തു. ദളിത് വിരുദ്ധരാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Recommended Video

cmsvideo
Gopilal jadev vote for congress make bjp panick | Oneindia Malayalam
ദളിതുകള്‍ നിര്‍ണായകം

ദളിതുകള്‍ നിര്‍ണായകം

കോണ്‍ഗ്രസ് പ്രഥമ വോട്ടുബാങ്കായി കാണുന്നത് ദളിതുകളെയാണ്. ജ്യോതിരാദിത്യ സിന്ധ്യയെ കാലങ്ങളായി ഇവര്‍ എതിര്‍ക്കുന്നുണ്ട്. സിന്ധ്യ ബ്രാഹ്മണ വിഭാഗത്തിനും അതിലേറെ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കുമാണ് പ്രാധാന്യം നല്‍കിയിരുന്നത്. സിന്ധ്യയുടെ മണ്ഡലത്തില്‍ ബിഎസ്പി ശക്തമായതും ഇതേ കാരണം കൊണ്ടാണ്. ഈ വോട്ടര്‍മാര്‍ സിന്ധ്യ പക്ഷേ വോട്ട് ചെയ്തിരുന്നു. പക്ഷേ ഇവരൊരിക്കലും ബിജെപിക്കൊപ്പം നില്‍ക്കില്ല. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ കൈവിട്ടിരിക്കുന്നത് ദളിത് വോട്ടുബാങ്ക് കൂടിയാണ്.

തുറുപ്പീട്ടായി ബരയ്യ

തുറുപ്പീട്ടായി ബരയ്യ

ബരയ്യ ബിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസിലെത്തിയത്. കമല്‍നാഥിന്റെ അടുപ്പക്കാരനാണ് അദ്ദേഹം. ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും അമ്പരിപ്പിക്കുന്നതാണ്. ദളിത് വോട്ടര്‍മാര്‍ക്കിടയില്‍ ശക്തനായി നിന്നാണ് ബരയ്യ ഇതുവരെ വിജയിച്ച് പോന്നത്. ഉപതിരഞ്ഞെടുപ്പിലെ എല്ലാ തന്ത്രങ്ങളും ബരയ്യ ഒരുക്കും. ദാത്തിയയിലെ ബാന്ദറില്‍ നിന്ന് ബരയ്യ മത്സരിക്കുകയും ചെയ്യും. ഇത് കോണ്‍ഗ്രസ് ഊതിക്കാച്ചിയെടുത്ത തുറുപ്പുച്ചീട്ടാണ്. ബിജെപിക്കും ഇത് ആശങ്കകളാണ് സമ്മാനിക്കുന്നത്.

മണ്ഡലം ഉറപ്പിച്ചത് എന്തുകൊണ്ട്?

മണ്ഡലം ഉറപ്പിച്ചത് എന്തുകൊണ്ട്?

ബാന്ദറില്‍ ബരയ്യയെ മത്സരിപ്പിക്കുന്നതിന് പ്രത്യേക കാരണമുണ്ട്. 1998ല്‍ ബിഎസ്പിയുടെ മുഖമായിരുന്നു ബാന്ദര്‍. ഈ മണ്ഡലത്തില്‍ അന്ന് ബരയ്യ പാര്‍ട്ടിയുടെ എതിരില്ലാത്ത നായകനായിരുന്നു. വമ്പന്‍ ജയം ബിഎസ്പി മണ്ഡലത്തില്‍ നേടുകയും ചെയ്തു. ഇതെല്ലാം ബരയ്യയുടെ മികവിലായിരുന്നു. ഇത്തവണ ബിഎസ്പി വോട്ടുബാങ്കിനെ കൂടി കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ബിഎസ്പി നേതാക്കള്‍ അവസരവാദികളാണ് രണ്ടാം തന്ത്രവും കോണ്‍ഗ്രസ് പയറ്റി തുടങ്ങിയിട്ടുണ്ട്.

രണ്ടാം വോട്ടുബാങ്ക്

രണ്ടാം വോട്ടുബാങ്ക്

കോണ്‍ഗ്രസ് രണ്ടാം വോട്ടുബാങ്കായി കാണുന്നത് ജാദവ വോട്ടര്‍മാരെയാണ്. ഇവര്‍ ബിജെപിക്കൊപ്പമല്ല ഉള്ളത്. ബിഎസ്പിയെയും ഇവര്‍ കൈവിട്ടിരിക്കുകയാണ്. അതേസമയം ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന് ബിഎസ്പി ആവര്‍ത്തിച്ചിട്ടുണ്ട്. 13 സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. ബിഎസ്പിയാണ് ഈ മണ്ഡലങ്ങളിലെ പ്രധാന പാര്‍ട്ടി. ഇവിടെ ബരയ്യയെ ഉപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന നീക്കം സിന്ധ്യയെ വീഴ്ത്തും. ഈ 13 മണ്ഡലങ്ങളും യുപിയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. അതാണ് ബിഎസ്പിക്ക് വേരോട്ടമുള്ളത്. 13 ശതമാനത്തോളം വോട്ടുബാങ്ക് ഇവിടെ ബിഎസ്പിക്കുണ്ട്. ഇത് കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ബിഎസ്പി ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് ഇവിടെ നിര്‍ത്തുക.

കമല്‍നാഥിന്റെ റോള്‍

കമല്‍നാഥിന്റെ റോള്‍

എംഎല്‍എമാരെയും നേതാക്കളെയും ഒറ്റക്കെട്ടായി നിര്‍ത്തുകയാണ് കമല്‍നാഥിന്റെ റോള്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രം കൂടിയാണിത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇതാണ് കണ്ടത്. 54 എംഎല്‍എമാരും കമല്‍നാഥിനൊപ്പം തന്നെയായിരുന്നു. ദിഗ് വിജയ് സിംഗിന് വിജയിക്കണമെന്ന് 52 എംഎല്‍എമാരുടെ വോട്ട് വേണമായിരുന്നു. എന്നാല്‍ മോക്ക് പോളുകളില്‍ പലരും വോട്ട് തെറ്റായി ചെയ്തതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. ഇതാണ് കൂടുതല്‍ എംഎല്‍എമാരെ കമല്‍നാഥ് ഒപ്പം നിര്‍ത്തിയത്. വോട്ട് പാഴായി പോയാല്‍ ദിഗ് വിജയ് സിംഗ് പരാജയപ്പെടുമായിരുന്നു. കമല്‍നാഥ് ഇവര്‍ക്കൊപ്പം ബസ്സില്‍ തന്നെയുണ്ടായിരുന്നു. ബിജെപി ഇവരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതും പാഴായി.

കോണ്‍ഗ്രസിന്റെ വിജയം

കോണ്‍ഗ്രസിന്റെ വിജയം

തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയില്‍ നിന്ന് നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. റെയ്‌സെന്‍ റൂറല്‍ ഡിവിഷണല്‍ പ്രസിഡന്റ് പ്രേം നാരായണ്‍ മീണ അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. കമല്‍നാഥിന്റെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ കോണ്‍ഗ്രസിലെത്തിയത്. സര്‍പഞ്ച് ദര്‍ശന്‍ പട്ടേല്‍, ജിതേന്ദ്ര റായ് എന്നീ പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. നിരവധി പഞ്ചായത്തുകളില്‍ നിന്ന് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ വന്നതോടെ ബിജെപി പഴയ പ്രവര്‍ത്തകരെ അവഗണിക്കുന്നു എന്നാണ് പ്രധാന ആരോപണം. ഇത് കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്.

English summary
madhya pradesh: congress using dalit card against bjp, new local hero make an impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X