ജനങ്ങള്‍ക്ക് ചൗഹാന് മതി, ബിജെപിക്ക് വേണ്ട, മധ്യപ്രദേശില്‍ ബിജെപിയുടെ ധര്‍മസങ്കടം ഇങ്ങനെ
ന്യൂഡല്‍ഹി: ശിവരാജ് സിംഗ് ചൗഹാനെ ഇനിയും മുഖ്യമന്ത്രിയാക്കണോ? മധ്യപ്രദേശില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് താല്പര്യം ഇല്ലാത്ത വിഷയം ഇത് മാത്രമാണ്. എന്നാല്‍ ജനങ്ങള്‍ക്കാണെങ്കില്‍ അവരുടെ ശിവരാജ് മാമയാണ് ചൗഹാന്. നാല് തവണയായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നു. ബിജെപിയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നതും അദ്ദേഹമാണ്.
എന്നാല്‍ ഇത്തവണ അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. ഇത്തവണ ചൗഹാന്റെ പ്രചാരണമെല്ലാം ചുരുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രിയപ്പെട്ടവന് അല്ല ചൗഹാന്. അദ്ദേഹത്തെ വെച്ചാല്‍ മുന്നോട്ട് പോകാനാവില്ലെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ചൗഹാന് അല്ലെങ്കില്‍ പിന്നെ ആരുണ്ട്? അങ്ങനെ ഒരാളില്ല എന്നതും ബിജെപിയുടെ ദൗര്‍ബല്യം തുറന്ന് കാണിക്കുന്നുണ്ട്.

ദീര്‍ഘകാലമായുള്ള ഭരണവിരുദ്ധ വികാരം ബിജെപിയെ ശരിക്കും ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരും മുമ്പ് പാര്‍ട്ടിയില്‍ റിപ്പയറിംഗ് നടക്കുക എന്നത് ബിജെപിയുടെ എപ്പോഴുമുള്ള പ്ലാനാണ്. അതില്‍ ഇത്തവണ ചൗഹാനാണ് വീണിരിക്കുന്നത്. ഇത്തവണ ബിജെപിയുടെ പോസ്റ്ററില്‍ 12 പേരുടെ മുഖമാണ് ഉള്ളത്. ചൗഹാന് അതിലൊന്ന് മാത്രമാണ്. നരേന്ദ്ര മോദിയാണ് മുന്നില്‍ നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പുള്ള ജന്‍ ആശീര്‍വാദ് യാത്രകള്‍ നയിച്ചതും വ്യത്യസ്തമായ നേതാക്കളാണ്. അവിടെയും മുഖ്യമന്ത്രിക്ക് പ്രാധാന്യം ലഭിച്ചില്ല. ഇത്തവണ ബിജെപി ജയിച്ചാലും ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയാവില്ലെന്ന് ഉറപ്പാണ്. ഏഴ് എംപിമാര്‍, മൂന്ന് കേന്ദ്ര മന്ത്രിമാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നിവരാണ് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, നേതാക്കളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് യാതൊരു റോളും ഈ പ്രചാരണത്തില്‍ ഇല്ല.
ഇന്‍ഡോറിലെ നേതാക്കള്‍ കൂട്ടായ നേതൃത്വം എന്നാണ് പ്രചാരണത്തെ കുറിച്ച് പറയുന്നത്. ബിജെപിയുടെ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ് വികസനം ചൂണ്ടിക്കാണിച്ചാണ് വോട്ട് തേടുന്നത്. ചൗഹാന് അപ്പോഴും റോളില്ല. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇവരെല്ലാം ഉയര്‍ത്തി കാണിക്കുന്നത്. മധ്യപ്രദേശിന്റെ മനസ്സില്‍ മോദി മാത്രമാണ് ഉള്ളതെന്ന് ഭാര്‍ഗവ് പറയുന്നു. എന്നാല്‍ എംപി ശങ്കര്‍ ലാല്‍വാനി തന്റെ സംസാരത്തില്‍ ഉടനീളം ചൗഹാനെ കുറിച്ച് മിണ്ടിയതേയില്ല.
കേന്ദ്ര നേതൃത്വം മുന്നില്‍ നിന്ന് നയിക്കുന്ന പ്രചാരണത്തില്‍ മറ്റ് നേതാക്കളാണ് ഉള്ളതെങ്കിലും ചൗഹാനാണ് ബിജെപിയിലെ ജനപ്രിയ മുഖം. സംസ്ഥാനം മുഴുവന്‍ ഇത്രത്തോളം സ്വാധീനമുള്ള നേതാവ് വേറെയില്ല. ബിജെപിയും ബിജെപിയും തമ്മിലാണ് ഇത്തവണത്തെ മത്സരമെന്ന് നേതാക്കള്‍ പരോക്ഷമായി സമ്മതിക്കുന്നു. ഇത് കോണ്‍ഗ്രസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
ടിക്കറ്റ് നിഷേധിക്കപ്പെട്ടവര്‍, അവരെ പിന്തുണയ്ക്കുന്നവര്‍ എന്നിവരെല്ലാം ബിജെപിക്കെതിരെ രംഗത്തുണ്ട്. വിഭാഗീയത അതിലേറെ രൂക്ഷവും. ചൗഹാന് മുന്നിലുണ്ടായിരുന്നെങ്കില്‍ ഇതെല്ലാം പരിഹരിക്കപ്പെടുമായിരുന്നു. സാധാരണ പ്രവര്‍ത്തകര്‍ പോലും ബിജെപിയില്‍ അവഗണിക്കപ്പെടുന്നത് ഇത്തവണ ഉള്ള സാധ്യത കൂടി ഇല്ലാതാക്കിയിരിക്കുകയാണ്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications