മത്സരിക്കാനില്ലെന്ന് യശോദര രാജെ സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകുമോ?
ഭോപ്പാല്‍: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയേറുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സീറ്റ് നല്‍കിയേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ആക്കം കൂട്ടിയിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായിയും നാല് തവണ എം എല്‍ എയും ക്യാബിനറ്റ് മന്ത്രിയുമായ യശോദര രാജെ സിന്ധ്യയുടെ പ്രതികരണം.
മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് കാണിച്ച് ബി ജെ പി നേതൃത്വത്തിന് കത്തെഴുതിയിരിക്കുകയാണ് യശോദര രാജെ സിന്ധ്യ. ആരോഗ്യപരമായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നാണ് യശോദര രാജെ സിന്ധ്യ അറിയിച്ചിരിക്കുന്നത്. നാല് തവണ കൊവിഡ് ബാധിച്ചയാളാണ് 69 കാരിയായ യശോദര രാജെ സിന്ധ്യ.

ആരോഗ്യപരമായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് മൂന്ന് മാസം മുമ്പ് തന്നെ യശോദര രാജെ സിന്ധ്യ അറിയിച്ചിരുന്നതായി സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വി ഡി ശര്‍മ പറഞ്ഞു. തന്റെ മക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും യശോദര രാജെ സിന്ധ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. മക്കളായ അഭിഷേകും അക്ഷയ്യും യു എസിലാണ് താമസിക്കുന്നത്.
യശോദര രാജെ സിന്ധ്യയുടെ തീരുമാനം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തിലേക്ക് വഴി തുറന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ശിവപുരി മണ്ഡലത്തെയാണ് യശോദര രാജെ സിന്ധ്യ പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ നിന്നോ ബമോറി, കോലാറസ് സീറ്റില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്‍ ലോക്സഭാ സീറ്റായ ഗുണയുടെ ഭാഗമാണ് ഈ മൂന്ന് നിയമസഭാ മണ്ഡലങ്ങളും.
മൂന്ന് കേന്ദ്ര മന്ത്രിമാരും നാല് എം പിമാരും ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും ഉള്‍പ്പെടെ 79 സ്ഥാനാര്‍ത്ഥികളെ ബി ജെ പി ഇതുവരെ നിയമസഭാ തിരഞ്ഞൈടുപ്പിനായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനം കാത്ത് നിരവധി പേരാണ് ഉള്ളത്.
ബി ജെ പി അധികാരം നിലനിര്‍ത്തിയാല്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണം എന്ന ധാരണ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മാത്രം സിന്ധ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കാം എന്നാണ് ബി ജെ പി ചിന്തിക്കുന്നത്. 2020 ല്‍ ആണ് ജ്യോതിരാദിത്യ സിന്ധ്യയും സംഘവും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കമല്‍നാഥുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്. സിന്ധ്യയും അനുകൂലികളും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. ഇതോടെയാണ് ശിവരാജ് സിംഗ് ചൗഹാന് നാലാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനമായിരുന്നു ബി ജെ പി നല്‍കിയത്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications