മോദിയുടേയും കമല്‍നാഥിന്റേയും ഡീപ്പ്‌ഫേക്ക് വീഡിയോ നിര്‍മിച്ചു; മധ്യപ്രദേശില്‍ നാല് കേസ്
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് എന്നിവരുടെ ഡീപ്പ്‌ഫേക്ക് വീഡിയോ നിര്‍മ്മിച്ച കേസില്‍ മധ്യപ്രദേശ് പൊലീസ് നാല് എകേസ് രജിസ്റ്റര്‍ ചെയ്തു. കനാഡിയ പൊലീസ് സ്റ്റേഷന്‍, ഇന്‍ഡോര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എല്ലാ കേസുകളിലും പ്രതികള്‍ അജ്ഞാതരാണ്. നവംബര്‍ 17 ന് രാത്രി 9:20 ന് മിത്ര പാനല്‍ മിത്രബന്ധു നഗര്‍ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് നരേന്ദ്ര മോദിയുടെ ഡീപ്പ്‌ഫേക്ക് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എ ഐ ടൂളുകള്‍ ഉപയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ല പറയുന്നത്. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായി കോണ്‍ഗ്രസ് വക്താവും പരാതിക്കാരനുമായ രാകേഷ് യാദവും പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍ 'ലാഡ്ലി ബെഹ്ന പദ്ധതി നിര്‍ത്തലാക്കുമെന്ന്' കമല്‍നാഥ് പറയുന്നതായാണ് വീഡിയോയില്‍ ഉള്ളത്. ഇന്‍ഡോര്‍-1-ലെ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയവര്‍ഗിയ, ഇന്‍ഡോര്‍-5-ലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സത്യനാരായണ പട്ടേല്‍ എന്നിവരെ ഉള്‍പ്പെടുത്തി വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് അജ്ഞാതനായ ഒരാള്‍ക്കെതിരെ മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ തന്ത്രപരമായി പ്രചരിപ്പിച്ചതാണ് ഈ വീഡിയോകളെന്ന് നേതാക്കള്‍ ആരോപിച്ചു. ഡീപ്ഫേക്ക് വീഡിയോ കേസുകളില്‍ പൊലീസ് അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവയുടെ സൃഷ്ടിച്ചവരും പ്രചാരിപ്പിച്ചവരും അകത്താകുമെന്നും ഇന്‍ഡോറിലെ ക്രൈംബ്രാഞ്ച് ഡിസിപി നിമിഷ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നത്തെ കാലക്ക് ഡീപ്‌ഫേക്ക് നിര്‍മ്മിക്കുന്ന സംഘം സജീവമാണെന്ന് മറ്റൊരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡീപ്‌ഫേക്ക് വീഡിയോകള്‍ സൃഷ്ടിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ വരെ ഈടാക്കുന്നു. ഈ ജോലി രണ്ട് തലങ്ങളിലായാണ് ചെയ്യുന്നത്. ഇത് മെഷീന്‍ ലേണിംഗിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 17 നായിരുന്നു മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. 230 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 76 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ഡിസംബര്‍ മൂന്നിന് ഫലമറിയാം.












Click it and Unblock the Notifications