കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി പരാജയം സമ്മതിച്ചു! തമ്മിലടി തുടങ്ങി! 20 സീറ്റുകള്‍ നഷ്ടമാവും! കാരണം ചൗഹാന്‍

  • By Aami Madhu
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പരാജയം സമ്മതിച്ച് ബിജെപി.പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. ഇതിന് പിന്നാലെയാണ് പരാജയം സമ്മതിച്ച് പാര്‍ട്ടിയില്‍ തമ്മിലടി തുടങ്ങിയത്. പാര്‍ട്ടി പരാജയപ്പെടുമെങ്കില്‍ അതിന് കാരണക്കാരന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ആണെന്നാണ് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ രഘുനന്ദന്‍ ശര്‍മ്മ വിമര്‍ശനമുയര്‍ത്തിയത്. മുഖ്യമന്ത്രിയെടുത്ത ആ ഒറ്റ തിരുമാനം 20 സീറ്റുകള്‍ വരെ പാര്‍ട്ടിക്ക് നഷ്ടമാവാന്‍ കാരണമായെന്നും ശര്‍മ്മ പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ

 ഭരണം നഷ്ടമാകും

ഭരണം നഷ്ടമാകും

ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസിന് അനുകൂലമാണ് കാര്യങ്ങള്‍. അഞ്ചില്‍ മൂന്ന് സര്‍വ്വേകളും കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് പ്രവചിക്കുന്നത്. അതേസമയം രണ്ടെണ്ണത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം കാഴ്ചവെയ്ക്കുമെന്നും പ്രവചിക്കുന്നു.

 15വര്‍ഷമായി ബിജെപി

15വര്‍ഷമായി ബിജെപി

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മധ്യപ്രദേശ്. 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 230 അംഗ നിയമസഭയാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ളതും മധ്യപ്രദേശിലാണ്.

 കോണ്‍ഗ്രസിന് സാധ്യത

കോണ്‍ഗ്രസിന് സാധ്യത

പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ അഞ്ചില്‍ മൂന്നെണ്ണത്തിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.എബിപിന്യൂസ്-സിഎസ്ഡിഎസ് പോള്‍ കോണ്‍ഗ്രസ് 126 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. അതേസമയം, ടൈംസ്‌നൗ-സിഎന്‍എക്‌സ് പോള്‍ ഫലം ബിജെപിക്ക് അനുകൂലമാണ്. ബിജെപി 126 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പറയുന്നു.

പരാജയം സമ്മതിച്ചു

പരാജയം സമ്മതിച്ചു

മറ്റ് സര്‍വ്വേകളിലും ബിജെപിയുടെ വിജയം പ്രവചിക്കുന്നില്ല. അതേസമയം കോണ്‍ഗ്രസ് മുന്നേറ്റങ്ങള്‍ നടത്തുമെന്ന് ശരിവെയ്ക്കുന്നുമുണ്ട്.ഇതോടെയാണ് പരാജയം സമ്മതിച്ച് സംസ്ഥാന ബിജെപിയില്‍ തമ്മിലടി തുടങ്ങിയത്. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെതിരെയാണ് പാര്‍ട്ടി നേതാവായ രഘുനന്ദന്‍ ശര്‍മ്മ രംഗത്തെത്തിയത്.

 പ്രതിച്ഛായ ഇടിഞ്ഞു

പ്രതിച്ഛായ ഇടിഞ്ഞു

മുഖ്യമന്ത്രി ചൗഹാന്‍ പലകാലങ്ങളിലായി നടത്തിയ പല പ്രസ്താവനകളും ബിജെപിയുടെ പ്രതിച്ഛായ ഇടിയാന്‍ കാരണമായെന്നാണ് ശര്‍മ്മ ആരോപിച്ചത്. നേരത്തേ തന്നെ കര്‍ഷക വിരുദ്ധ നയങ്ങള്‍ സ്വീകരിച്ച സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നു.

 മായ് കാ ലാല്‍

മായ് കാ ലാല്‍

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ പലപ്പോഴായി പല പ്രകോപനപരമായ പ്രസ്താവനകളും ചൗഹാന്‍ നടത്തിയിരുന്നു. ഉത്തരവാദിത്തപ്പെട്ട ചുമതലയില്‍ ഇരിക്കുന്ന ഒരാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളടക്കം ചൗഹാന്‍ പറഞ്ഞിരുന്നു.
സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ 'മായ് കാ ലാല്‍" എന്ന പ്രസ്താവനയേയും ശര്‍മ്മ വിമര്‍ശിച്ചു.

 പാര്‍ട്ടിയില്‍ നിന്ന് അകറ്റി

പാര്‍ട്ടിയില്‍ നിന്ന് അകറ്റി

പട്ടിക ജാതി പട്ടിക വര്‍ഗ സംവരണം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മായ് കാ ലാല്‍ എന്ന പ്രസ്താവന ശിവരാജ് സിങ് ചൗഹാന്‍ നടത്തിയത്.
മുഖ്യന്‍റെ ഇത്തരം പ്രസ്താവനകള്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. ഈ പ്രസ്താവനകളിലൂടെ കുറഞ്ഞത് 20 സീറ്റെങ്കിലും പാര്‍ട്ടിക്ക് നഷ്ടമാവാന്‍ കാരണമായെന്നും ശര്‍മ്മ പറഞ്ഞു.

 കാര്യങ്ങള്‍ തകിടം മറഞ്ഞു

കാര്യങ്ങള്‍ തകിടം മറഞ്ഞു

കേന്ദ്രപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു മധ്യപ്രദേശില്‍ ബിജെപി. എന്നാല്‍ ജ്യോതിരാധിത്യ സിന്ധ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെ കാര്യങ്ങള്‍ തകിടം മറഞ്ഞു.

 ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ഇതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് മധ്യപ്രദേശ്.
നോട്ട് നിരോധനം, കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍,ജിഎസ്ടി തുടങ്ങിയവ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളായി കണക്കാക്കപ്പെടുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനുള്ള വിധിയെഴുത്ത് കൂടിയാകും തിരഞ്ഞെടുപ്പെന്ന് കണക്കാക്കപ്പെടുന്നുണ്ട്.

 ആത്മവിശ്വാസത്തില്‍

ആത്മവിശ്വാസത്തില്‍

അതേസമയം ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 140 ലേറം സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് അധ്യക്ഷന്‍ കമല്‍ നാഥ് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചതായാണ് സൂചനകള്‍.

English summary
Madhya Pradesh Elections: Mai ka laal speech could cost Shivraj Chouhan, says senior BJP leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X