ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 115 മരണം
ഭോപ്പാല്‍: മധ്യപ്രദേശിലെ ദാട്ടിയയിലുള്ള രതന്‍ഗഡ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 115 പേര്‍ കൊല്ലപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദുര്‍ഗപൂജയോടനുബന്ധിച്ച് അനിയന്ത്രിതമായ ഭക്തജനത്തിരക്കുണ്ടായതാണ് അപകടത്തിനു കാരണം. ആളുകളെ നിയന്ത്രിക്കുന്നതിനിടെ പോലിസ് ലാത്തിച്ചാര്‍ജ്ജിനു തുനിഞ്ഞതാണ് തിക്കുതിരക്കുമുണ്ടാകാന്‍ കാരണം.

പോലിസ് ബലപ്രയോഗം ആരംഭിച്ചതോടെ നൂറുകണക്കിനാളുകള്‍ സിന്ധ് നദിക്കു മുകളിലുള്ള പാലത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഈ തിരക്കിനിടെ ചിലര്‍ നദിയിലേക്ക് വീണതായും സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അലഹബാദ് റെയില്‍വേസ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 40ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അവിടെയും ജനങ്ങളുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ പോലിസ് നടത്തിയ ബലപ്രയോഗമാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.
കുംഭമേളയില്‍ പങ്കെടുക്കാനെത്തിയവര്‍ തീവണ്ടി വരുന്നുവെന്ന അനൗണ്‍സ്‌മെന്റ് കേട്ടതോടെ പരക്കം പാഞ്ഞതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.












Click it and Unblock the Notifications