കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഫെയറില്‍ ആണ്‍കുഞ്ഞ് ജനിക്കേണ്ട മരുന്ന് വില്‍പന

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ഹെര്‍ബല്‍ ഫെയറില്‍ ആണ്‍കുട്ടി ജനിക്കേണ്ട മരുന്നുകള്‍ വിറ്റഴിച്ചത് വിവാദമായി. 21 ദിവസം സ്ത്രീകള്‍ തുടര്‍ച്ചയായി മരുന്നു കഴിച്ചാല്‍ ആണ്‍കുട്ടി ജനിക്കുമെന്ന് കാട്ടിയാണ് ആയുര്‍വേദ നിര്‍മാതാക്കള്‍ മരുന്നുകള്‍ വിറ്റഴിച്ചത്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും വന്ധ്യതയ്ക്കായുള്ള മരുന്നുകളും ഫെയറില്‍ യഥേഷ്ടം വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ആയുര്‍വേദ നിര്‍മാതാക്കള്‍ ഫെയറില്‍ സ്റ്റാളുകളുമായി പങ്കെടുത്തിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഫെയര്‍ അധികൃതര്‍ ഇവരുടെ സ്റ്റാളുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

pregnency-medicine

പെണ്‍കുട്ടികള്‍ക്കവേണ്ടി പ്രത്യേക പരിപാടികള്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുള്ളപ്പോഴാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഫെയറില്‍ വ്യാജമരുന്നകള്‍ വിറ്റഴിച്ചത് എന്നതാണ് ശ്രദ്ധേയം. ഇത്തരം മരുന്നുകള്‍ വിറ്റഴിച്ചത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ പ്രത്യേകമായി ജനിക്കാനുള്ള മരുന്നുകളൊന്നും ആയുവേദ വിദഗ്ധര്‍ കണ്ടുപിടിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം മരുന്നുകള്‍ വിറ്റഴിക്കുന്നത് നിയമവിരുദ്ധവുമാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ആയുര്‍വേദ ഡോക്ടര്‍മാരെ നിയമിക്കുകയും ആയുര്‍വേദത്തിന് കൂടുതല്‍ പ്രചാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
Madhya Pradesh Govt herbal fair offers ‘conception cures’ promising a male child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X