Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി സർക്കാർ; ഇനി നർമ്മദാപുരം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദിനെ
പുനര്‍നാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ . ഇതിനായുള്ള നിര്‍ദ്ദേശം ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നര്‍മ്മദാപുരം എന്നതായിരിക്കും പുതിയ പേരെന്നും ചൗഹാൻ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഹോഷാംഗാബാദിൽ നടന്ന നർമദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

shivraj singh chouhan

നർമദ നദിക്കരയിൽ സിമന്റ് കോൺക്രീറ്റ് നിര്‍മ്മിതികള്‍ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും തീരത്തുള്ള നഗരങ്ങളില്‍
മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചൗഹാന്റെ പ്രഖ്യാപനത്തിൽ പ്രോ ടേം അസംബ്ലി സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ ശനിയാഴ്ച രാവിലെ പടക്കം പൊട്ടിച്ച് ആഘോഷ പ്രകടനം നടത്തി.
ഹോഷാംഗാബാദിന്‍റെ പേര് മാറ്റണമെന്ന് രാമേശ്വർ ശർമ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

"ഇത് ചരിത്ര നിമിഷമാണ്. മധ്യപ്രദേശിന്റെ ജീവിതമാർഗമാണ് നർമദ. ആക്രമണകാരിയായ ഹോഷാങ് ഷായുടെ പേരിലാണ് ഹോഷംഗാബാദിന്റെ പേര് ഇതുവരെ ലഭിച്ചത്, പക്ഷേ ഇനി മുതല്‍ നർമദയുടെ പേരിൽ അറിയപ്പെടും, ഇത് സന്തോഷകരമായ കാര്യമാണ്. ഇതിന് ഞാൻ മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. പൊതു വികാരത്തെ മാനിച്ചാണ് ഈ പ്രഖ്യാപനം, "അദ്ദേഹം പറഞ്ഞു.

എന്നാൽ, പണപ്പെരുപ്പം, ഇന്ധനവില ഉയരുന്നത് തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഭരണകക്ഷിയായ ബിജെപിയുടെ തന്ത്രമാണിതെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത ആരോപിച്ചു.
ബ്രിട്ടീഷ് ഭരണാധികാരികളുമായി ബന്ധമുള്ളതല്ല, മറിച്ച് മുഗളരുമായി ബന്ധപ്പെട്ട പേരുകൾ മാത്രമാണ് ബിജെപി മാറ്റിയത്. എന്തുകൊണ്ടാണ് മിന്‍റോ ഹാളിന്റെ (പഴയ വിധ് സഭാ കെട്ടിടം) പേര് മാറ്റാത്തത്? ഇത് ശ്രദ്ധ തിരിക്കാനാണ്. പകരം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും , ജനങ്ങൾക്ക് ആശ്വാസം നൽകുവാനും ഭൂപേന്ദ്ര ഗുപ്ത ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+