കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പ്രസ്റ്റീജ് സംസ്ഥാനം; പക്ഷേ, ആരോഗ്യമന്ത്രിയില്ല, കൊവിഡ് കത്തിപ്പടരുന്നു

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യം ഇപ്പോഴും കൊവിഡ് ഭീതിയില്‍ നിന്ന് രക്ഷനേടിയിട്ടില്ല. ഓരോ ദിവസവും സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം കൂടുകയാണ്. അതുപോലെ തന്നെയാണ് മരണസംഖ്യയും. ഒട്ടുമിക്ക സംസ്ഥാനങ്ങളും കൊവിഡിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ്.

എന്നാല്‍ സ്വന്തമായി ഒരു ആരോഗ്യമന്ത്രി പോലും ഇല്ലാതെ ഒരു സംസ്ഥാനം പെടാപ്പാട് പെടുന്നുണ്ട് ഇപ്പോള്‍. കൊവിഡ് വ്യാപനത്തിന് മുമ്പ് രാജ്യം മുഴുവന്‍ ചര്‍ച്ചയായി നിന്ന ആ സംസ്ഥാനം മധ്യപ്രദേശ് ആണ്.

കമല്‍നാഥ് സര്‍ക്കാര്‍ രാജിവച്ചൊഴിഞ്ഞതിന് ശേഷം ബിജെപിയുടെ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ സംസ്ഥാനത്ത് ഒരു മന്ത്രിസഭ ഇതുവരെ നിലവില്‍ വന്നിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ആരോഗ്യമന്ത്രി പോലും ഇല്ലെന്ന് സാരം. വിശദാംശങ്ങള്‍ ഇങ്ങനെ...

മുഖ്യമന്ത്രി മാത്രം

മുഖ്യമന്ത്രി മാത്രം

കൊവിഡ് ഭീതി രാജ്യത്ത് തുടങ്ങിയ സമയത്താണ് മധ്യപ്രദേശിലെ രാഷ്ട്രീയം കലുഷിതമാകുന്നത്. ഒടുക്കം കമല്‍നാഥ് രാജി വയ്ക്കുകയും ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ചൗഹാന് കഴിഞ്ഞില്ല.

ഒറ്റയാള്‍ പട്ടാളം

ഒറ്റയാള്‍ പട്ടാളം

മാര്‍ച്ച് 23 ന് ആണ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ തുടങ്ങുകയും ചെയ്തു. ഇതോടെ മന്ത്രിസഭ രൂപീകരണം എന്നത് വലിയ കടമ്പയായി. ലോക്ക് ഡൗണിന് ശേഷം മന്ത്രിസഭ രൂപീകരിക്കാം എന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വവും എടുത്ത നിലപാട്.

രൂക്ഷമായ രോഗബാധ

രൂക്ഷമായ രോഗബാധ

രാജ്യത്ത് ഏറ്റവും രൂക്ഷമായ രോഗബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. തിങ്കളാഴ്ച വരെയുള്ള കണക്കെടുത്താല്‍ 1,407 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 70 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് തന്നെ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് മദ്യപ്രദേശ്.

ആരോഗ്യമന്ത്രി പോലും ഇല്ലാതെ

ആരോഗ്യമന്ത്രി പോലും ഇല്ലാതെ

കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ആരോഗ്യമന്ത്രി പോലും ഇല്ലെന്നതാണ് ഇവിടത്തെ സ്ഥിതി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഏകോപനത്തിന് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ചുമതലകള്‍ കൂടി നിര്‍വ്വഹിക്കാനുണ്ട്. ഇത് പല രീതിയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മെച്ചപ്പെടുന്നു

മെച്ചപ്പെടുന്നു

തുടക്കത്തില്‍ 200 മുതല്‍ 300 ടെസ്റ്റുകള്‍ വരെയായിരുന്നു മധ്യപ്രദേശില്‍ പ്രതിദിനം ചെയ്തിരുന്നത്. ഇപ്പോഴത് 1,800 വരെ എത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായ പാളിച്ചകളുടെ അനന്തരഫലം ആണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്‍ഡോറിലെ സ്ഥിതി

ഇന്‍ഡോറിലെ സ്ഥിതി

മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനം എന്നാണ് ഇന്‍ഡോര്‍ അറിയപ്പെടുന്നത്. മാര്‍ച്ച് 25 ന് ഇന്‍ഡോറില്‍ ഒരൊറ്റ കൊവിഡ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 900 ല്‍ പരം രോഗികളാണ് ഇന്‍ഡോറില്‍ മാത്രം ഉള്ളത്. അത്രത്തോളം ഭീകരമാണ് അവിടത്തെ സാഹചര്യങ്ങള്‍.

രോഗികള്‍ ഇനിയും

രോഗികള്‍ ഇനിയും

സംസ്ഥാനത്ത് തിരിച്ചറിയപ്പെടാത്ത രോഗികള്‍ ഇനിയും ഏറെ ഉണ്ടാകാം എന്നാണ് ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ തന്നെ പറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പോലും സര്‍ക്കാരിന് വേണ്ടത്ര ടെസ്റ്റുകള്‍ നടത്താനോ രോഗികളെ തിരിച്ചറിയാനോ കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. ഇത് ഭരണ സംവിധാനത്തിന്റെ പരാജയമായിത്തന്നെ വിലയിരുത്തേണ്ടി വരും.

English summary
Madhya Pradesh is fighting against Coronavirus even with out a Health Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X