കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ പുതിയ ആവശ്യത്തില്‍ ഞെട്ടി ബിജെപി, രണ്ട് തട്ടിലായി, വകുപ്പ് മാത്രമല്ല, കോണ്‍ഗ്രസിന് ചിരി!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനം കഴിഞ്ഞതോടെ ശിവരാജ് സിംഗ് ചൗഹാനെ വരിഞ്ഞ് മുറുക്കി ജ്യോതിരാദിത്യ സിന്ധ്യ. ബിജെപിയെ തന്നെ ഒന്നായി ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് സിന്ധ്യ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ബിജെപിയില്‍ അധികവും കോണ്‍ഗ്രസില്‍ നിന്നുള്ള പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി മുതല്‍ എല്ലാ മേഖലയിലും ആധിപത്യം ഉറപ്പിക്കാനാണ് സിന്ധ്യയുടെ ഒരുക്കം. സംസ്ഥാന സമിതിയില്‍ തനിക്ക് വേണ്ട കാര്യങ്ങള്‍ ബിജെപിയെ അറിയച്ചതോടെ പാര്‍ട്ടി തന്നെ ഒരു പിളര്‍പ്പിന്റെ വക്കിലാണ്.

14 പേരുടെ വരവ്

14 പേരുടെ വരവ്

മന്ത്രിസഭയില്‍ 14 പേര്‍ സിന്ധ്യ വിഭാഗത്തില്‍ നിന്നാണ്. ഇതോടെ ചൗഹാനെ ഇടവും വലവും നിന്ന് നിയന്ത്രിക്കുന്ന സൂപ്പര്‍ പവറുള്ള മുഖ്യമന്ത്രിയായി സിന്ധ്യ മാറിയിരിക്കുകയാണ്. ഇതിന് പുറമേ കേന്ദ്രത്തില്‍ മന്ത്രിപദവും സിന്ധ്യയെ കാത്തിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മോഡലിലേക്ക് ബിജെപിയെ പറിച്ച് നടുകയാണ് സിന്ധ്യ. യഥാര്‍ത്ഥത്തില്‍ തനിക്ക് പുതിയ പാര്‍ട്ടിയുണ്ടാക്കണമെന്നായിരുന്നു സിന്ധ്യയുടെ ആഗ്രഹം. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന് അതിനെ കോണ്‍ഗ്രസ് മോഡല്‍ പാര്‍ട്ടിയാക്കി മാറ്റിയാക്കാനാണ് സിന്ധ്യ ഒരുങ്ങുന്നത്.

അടുത്ത ലക്ഷ്യം

അടുത്ത ലക്ഷ്യം

തന്റെ കൂടെയുള്ളവര്‍ക്ക് ബിജെപിയുടെ സംഘടനയ്ക്കുള്ളില്‍ വലിയ പദവികള്‍ വാങ്ങി കൊടുക്കുകയാണ് സിന്ധ്യയുടെ അടുത്ത ടാര്‍ഗറ്റ്. ഇത് ബിജെപിയില്‍ പറഞ്ഞതോടെ പാര്‍ട്ടിയിലെ പലരും സിന്ധ്യയുടെ ലക്ഷ്യം ചൂണ്ടിക്കാണിക്കുകയാണ്. കോണ്‍ഗ്രസിനോടും ബിജെപിയോടുമുള്ള മധുരപ്രതികാരമാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. തന്റെ ഇഷ്ടപ്രകാരമുള്ള ഉദ്യോഗസ്ഥരെ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിയമിക്കണമെന്നാണ് ആവശ്യം. ചൗഹാന്‍ ഇത് അനുവദിക്കേണ്ട ഗതികേടിലാണ്.

ബിജെപി മൂന്ന് തട്ടില്‍

ബിജെപി മൂന്ന് തട്ടില്‍

ബിജെപിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് തട്ടിലായി ബിജെപി മാറിയിരിക്കുകയാണ്. നരോത്തം മിശ്ര, കൈലാഷ് വിജയ് വര്‍ഗീയ എന്നിവരുടെ വിഭാഗങ്ങള്‍ പാര്‍ട്ടിയെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. മറ്റൊന്ന് മുതിര്‍ന്ന നേതാവ് നരേന്ദ്ര സിംഗ് തോമറാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ കാര്യങ്ങള്‍ നോക്കുന്നത്. തോമറിനെ നീക്കുക ചൗഹാന് അസാധ്യമാണ്. ബിജെപിയെ തകര്‍ക്കുന്ന ബ്രഹ്മാസ്ത്രമായി സിന്ധ്യ മാറിയിരിക്കുകയാണ്.

ഗ്വാളിയോറില്‍ നേതാക്കളുടെ കളി

ഗ്വാളിയോറില്‍ നേതാക്കളുടെ കളി

കോണ്‍ഗ്രസില്‍ സിന്ധ്യ മാത്രമായിരുന്നു ഗ്വാളിയോറിലെ കരുത്തന്‍. എന്നാല്‍ ബിജെപിയില്‍ അതല്ല അവസ്ഥ. തോമറിന് പുറമേ നരോത്തം മിശ്ര, അനൂപ് മിശ്ര, ജെയ്ബന്‍ സിംഗ് പാവയ്യ, തുടങ്ങിയ വന്‍ സ്വാധീനമുള്ള നേതാക്കളുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയും ഗ്വാളിയോറിലെ പ്രമുഖനാണ്. ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഇക്കാര്യം തീരുമാനിക്കണമെന്ന വാശിയിലാണ് സിന്ധ്യ. ഇക്കാര്യം ദേശീയ നേതൃത്വത്തെയാണ് അറിയിച്ചത്. സിന്ധ്യയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഗ്വാളിയോറില്‍ നിലനില്‍പ്പുള്ളൂ എന്നാണ് ബിജെപിയിലെ അഭിപ്രായം.

സംഭവിച്ചാല്‍ പ്രശ്‌നം

സംഭവിച്ചാല്‍ പ്രശ്‌നം

സിന്ധ്യ ഗ്രൂപ്പിനെ എക്‌സിക്യൂട്ടീവില്‍ നിയമിച്ചാല്‍ പല പ്രമുഖ നേതാക്കളും സംഘടനയ്ക്ക് പുറത്താവും. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്ന സിന്ധ്യ അനുകൂലികളുടെ വരവും തടഞ്ഞിരിക്കുകയാണ് ബിജെപി. നരോത്തം മിശ്രയ്‌ക്കെതിരെ മത്സരിച്ച രാജേന്ദ്ര ഭാരതിയെ ബിജെപിയിലെത്തിച്ചത് വലിയ പ്രശ്‌നമായിരിക്കുകയാണ്. ഇയാളും മിശ്രയും തമ്മില്‍ വലിയ ശത്രുതയുണ്ട്. എന്നാല്‍ നരോത്തം മിശ്ര അടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ ദേശീയ നേതൃത്വത്തിന് കേള്‍ക്കാന്‍ താല്‍പര്യമില്ല. കോണ്‍ഗ്രസില്‍ എന്ത് സ്വാധീനമുണ്ടായിരുന്നോ അത് തന്നെ ബിജെപിയിലും വേണമെന്ന വാശിയിലാണ് സിന്ധ്യ. ബിജെപിയുടെ അടിത്തറ പൊളിയുന്ന തീരുമാനമാണിത്.

ശത്രുവും വീണു

ശത്രുവും വീണു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ വീഴ്ത്തിയ ശത്രുവിനെ പൊളിച്ചിരിക്കുകയാണ് സിന്ധ്യ. മുഗവല്ലിയില്‍ നിന്നുള്ള ബ്രിജേന്ദ്ര യാദവിന് മന്ത്രിസ്ഥാനം ലഭിച്ചതോടെയാണ് ശത്രുവായ കെപി യാദവ് ബിജെപിയില്‍ നിഷ്പ്രഭനായത്. യാദവ് ഈ മന്ത്രിസ്ഥാനത്തെ തുറന്ന് എതിര്‍ത്തിരുന്നു. മുഗവല്ലിയിലെ വിര്‍ച്വല്‍ റാലിയില്‍ നിന്ന് കെപി യാദവിനെ പുറത്താക്കി മറ്റൊരു തിരിച്ചടി കൂടി സിന്ധ്യ നല്‍കി. സിന്ധ്യയുടെ ആധിപത്യം ചൗഹാനും മുകളില്‍ എത്തിയതില്‍ നേതാക്കളെല്ലാം കടുത്ത നിരാശയിലാണ്.

ചൗഹാനും തളര്‍ന്നു

ചൗഹാനും തളര്‍ന്നു

സിന്ധ്യയുടെ മുമ്പില്‍ ചൗഹാനും തളര്‍ന്നിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ ലഭിക്കാനായി എല്ലാ വാതിലുകളും മുട്ടുകയാണ് അദ്ദേഹം. ഇത് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതേസമയം ഗ്വാളിയോര്‍ ഈസ്റ്റിന്റെ ചുമതലയുള്ള ഗൗരിശങ്കര്‍ ബൈസന്‍ പറയുന്നത് പാര്‍ട്ടിക്ക് ഈ മേഖലയില്‍ 7 സീറ്റുകള്‍ നഷ്ടമാവുമെന്നാണ്. അനുപൂരിലും സാഞ്ചിയിലുമെല്ലാം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മന്ത്രിസ്ഥാനമില്ലാത്തത് കൊണ്ട് ഇവരുടെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണ്. പലരും കോണ്‍ഗ്രസിനെ ബന്ധപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് ഉപതിരഞ്ഞെടുപ്പ് ചുമതല നല്‍കാമെന്നും കമല്‍നാഥ് വാഗ്ദാനം ചെയ്യുന്നുണ്ട്.

English summary
madhya pradesh: jyotiraditya scindia created trouble for bjp, set to claim oraganisational power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X