കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബില്‍ 3419 കോടി രൂപ; ബില്‍ കണ്ട് 'ഷോക്കടിച്ച' ഗൃഹനാഥന്‍ ആശുപത്രിയില്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് സ്വദേശിക്ക് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍. ഗ്വാളിയോർ നിവാസിയായ പ്രിയങ്ക ഗുപ്തയുടെ കുടുംബത്തിനാണ് 3,419 കോടി രൂപയുടെ ബില്‍ ലഭിച്ചത്. വിവരം അറിഞ്ഞതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മധ്യപ്രദേശ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജ കമ്പനിയാണ് ബില്‍ നല്‍കി കുടുംബത്തെ ഞെട്ടിച്ചത്.

ജൂലായ് മാസത്തിലെ ഗാര്‍ഹിക വൈദ്യുതി ഉപയോഗത്തിനായിരുന്നു 3,419 കോടി രൂപയുടെ ബില്‍. ഇത്രയും വലിയ തുക ലഭിച്ചെന്നും , തന്‍റെ പിതാവ് ഇതുകണ്ട് മോഹാലസ്യപ്പെട്ട് വീണ തന്‍റെ പിതാവിനെ ആശുപത്രയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണെന്നും ഗുപ്‌ത തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിതരണ്‍ കമ്പനി ജൂലായ് 20നാണ് ബില്‍ നല്‍കിയത്.

madhyapradesh

പ്രസ്‌താവനയ്ക്ക് മുമ്പേ ജിഎസ്‌ടി നടപ്പാക്കി കേരളം; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നുപ്രസ്‌താവനയ്ക്ക് മുമ്പേ ജിഎസ്‌ടി നടപ്പാക്കി കേരളം; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

എന്നാല്‍ സംഭവം വിവാദമായതോടെ1300 രൂപയുടെ പുതിയ ബില്‍ കമ്പനി കുടുംബത്തിന് നല്‍കി.'മാനുഷികമായ തെറ്റ്' എന്നാണ് ഇതിന് കമ്പനി നല്‍കുന്ന വിശദീകരണം. കുറ്റക്കാരായ ജീവനക്കാര്‍ക്ക് എതിരേ നടപടി സ്വീകരിക്കുമെന്നും കമ്പനി ജനറല്‍ മാനേജര്‍ അറിയിച്ചു.വൈദ്യുതി ബില്ലില്‍ ഉണ്ടായ പിഴവ് പരിഹരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രദ്യുമന്‍ സിങ് തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Madhya Pradesh Man Receives three Crore Electricity Bill Hospitalised power company blamed human error and issued a corrected bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X