കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയുടെ സംസ്ക്കാരത്തെ കുറിച്ചുള്ള തർക്കം; മദ്രാസ് ഹൈക്കോടതി വാദം കൾക്കുന്നു... പ്രതിഷേധം!

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതിയിയിൽ. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാത്രി 10.30ന് ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കും. സംസ്‌കാരത്തിന് മറീന ബീച്ച് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപുറപ്പെട്ടത്. സർക്കകാർ നീക്കത്തിനെതിരെ ഡിഎംകെ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട്.

സാധാരണ പ്രമുഖര്‍ മരിക്കുമ്പോള്‍ മറീച്ച ബീച്ചിലാണ് ചടങ്ങുകള്‍ നടക്കാറുള്ളത്. മദ്രാസ് ഹൈക്കോടതി കേസ് നടക്കുന്നത് കൊണ്ടാണ് ഇതെന്നാണ് വാദം. അതേസമയം ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്‌കാരത്തിന് മറീന ബീച്ച് തന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാദുരൈ അടക്കമുള്ള പ്രമുഖരെ അടക്കം ചെയ്ത സ്ഥലത്ത് തന്നെ കരുണാനിധിയെയും അടക്കം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Karunanidhi

മകന്‍ സ്റ്റാലിനും മകള്‍ കനിമൊഴിയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. തീരദേശ നിയമത്തിന് എതിരായിട്ടാണ് മറീന ബീച്ചില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രണ്ടാമതൊന്ന് ആലോചിക്കാനുള്ള കാരണം.

അണ്ണാ യൂണിവേഴ്‌സിറ്റിക്ക് എതിരായുള്ള സര്‍ദാര്‍ പട്ടേല്‍ റോഡിലുള്ള ഗാന്ധി മണ്ഡപത്തിലായിരിക്കും കലൈജ്ഞറുടെ മൃതദേഹം അടക്കം ചെയ്യുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നത്.

English summary
Madras HC to hear DMK's plea for Karunanidhi's burial at Marina beach at 10:30 pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X