കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനയില്‍ വിശ്വാസമുള്ള അഹിന്ദുക്കളേയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ: ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കണമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ നിന്ന് വിലക്കരുത് എന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതര മതവിശ്വാസികളെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുംഭാഭിഷേക ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇതര മതവിശ്വാസികളെ വിലക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജസ്റ്റിസ് പി എന്‍ പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് ഈ ഹര്‍ജി തള്ളുകയായിരുന്നു.

'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി

1

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ വെക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. ജന്മനാ ക്രിസ്ത്യാനിയായ ഡോ. കെ ജെ യേശുദാസിന്റെ വിവിധ ഹൈന്ദവ ദൈവങ്ങളെ സ്തുതിച്ചുള്ള ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ യാതൊരു വിധ തടസവുമില്ലാതെ ആലപിക്കപ്പെടുന്നു എന്നത് പൊതുവെ അറിവുള്ള കാര്യമാണ്. വേളാങ്കണ്ണിയിലും നാഗൂര്‍ ദര്‍ഗയിലും ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്നതുണ്ട് എന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2

കഴിഞ്ഞ ദിവസം തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേക ചടങ്ങില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. ഇതില്‍ ഇതര മതവിശ്വാസികളും ഉണ്ടായിരുന്നു എന്നും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയണം എന്നും കാട്ടി ഇ സോമന്‍ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

3

കുംഭാഭിഷേകം ഉത്സവത്തിന്റെ നടത്തിപ്പിനായി പ്രചരിപ്പിച്ച ക്ഷണക്കത്തില്‍ ക്രിസ്ത്യാനിയായ ഒരു മന്ത്രിയുടെ പേരും പരാമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സോമന്‍ എന്നയാള്‍ ഹര്‍ജി നല്‍കിയത്. ന്നാല്‍ ജസ്റ്റിസ് പി എന്‍ പ്രകാശും ജസ്റ്റിസ് ആര്‍ ഹേമലതയും വിശാലമായ കാഴ്ചപ്പാടോടെയാണ് പ്രശ്‌നത്തെ സമീപിച്ചത്. ഒരു ക്ഷേത്രത്തിലെ കുംഭാഭിഷേകം പോലുള്ള പൊതു ചടങ്ങുകള്‍ നടത്തുമ്പോള്‍, ഓരോ വ്യക്തിയുടെയും മതപരമായ വ്യക്തിത്വം പരിശോധിച്ച് അധികാരികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്

4

ഇതേ തുടര്‍ന്നാണ് ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കാണിച്ച് കോടതി തള്ളിയത്. കന്യാകുമാരിക്ക് അടുത്തുള്ള ആദി കേശവ പെരുമാള്‍ ക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. 418 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മാസം 6 ന് ഇവിടെ മഹാ കുംഭാഭിഷേകം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്കുള്ള റൂട്ടില്‍, ദേശീയപാതയില്‍ മാര്‍ത്താണ്ഡത്ത് നിന്ന് കുലശേഖരം പോകുന്ന വഴിയിലാണ് ആദി കേശവ പെരുമാള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

5

അതേസമയം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുള്ള യേശുദാസിന് അഹിന്ദു എന്ന കാരണത്താല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയത് കേരളം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും, ഒരു നേരമെങ്കിലും തുടങ്ങി നിരവധി ഗുരുവായൂരപ്പ ഭക്തിഗാനങ്ങള്‍ യേശുദാസിന്റേതായിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഇത് സംബന്ധിച്ച വലിയ സംവാദങ്ങളും അരങ്ങേറിയിരുന്നു.

8

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായ പ്രകടനമാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയിരുന്നത്. വെള്ളാപ്പള്ളി നടേശന്‍, കഥാകൃത്ത് ടി പദ്മാനഭന്‍, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തോടും പ്രതിഷ്ഠയോടും ഉള്ള തന്റെ ആരാധന പലകുറി യേശുദാസ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Madras High Court to allow non-Hindus who believe in worship to visit the temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X