തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരാൻ ബിജെപി: ബൂത്ത് അഭിയാനും മൊബൈൽ ആപ്പും, 2022ൽ ചരിത്രം തിരുത്താൻ പാർട്ടി
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിലേറ്റ തിരിച്ചടി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാൻ ബിജെപി. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇതോടെ ഓരോ ജില്ലയിലും പാർട്ടി കേഡറുകൾ ഉണ്ടാക്കി വോട്ടർമാരെ ക്യാൻവാസ് ചെയ്യാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തിൽ തുടരാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തിയെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതോടെ ആഴ്ചകൾ നീണ്ട നിന്ന പ്രതിസന്ധിയ്ക്ക് ശേഷം സംസ്ഥാനത്ത് എൻസിപി- ശിവസേന- കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് മഹാവികാസ് അഘാഡി സഖ്യത്തിന് രൂപം നൽകിക്കൊണ്ട് ത്രിക്ഷി കക്ഷി സഖ്യം അധികാരത്തിലെത്തുകയായിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇടഞ്ഞതാണ് 25 വർഷം നീണ്ട സഖ്യം ഉപേക്ഷിച്ച് ശിവസേന സംസ്ഥാനത്ത് പുതിയ ബാന്ധവം സ്ഥാപിച്ചത്. ഇതിന് പിന്നാലെ 2022ൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ ആധിപത്യം അവസാനിപ്പിച്ച് സംസ്ഥാനത്ത് കോർപ്പറേഷനുകൾ പിടിച്ചെടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ബൂത്ത് തലം മുതൽ ജനങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളാണ് പാർട്ടി നടത്തിവരുന്നത്. ഇതിനായി ബൂത്ത് തലം മുതൽ വോട്ടർമാർക്കിടയിൽ ഇടം നേടി വോട്ട് പിടിക്കാനുള്ള തന്ത്രങ്ങളാണ് പയറ്റിവരുന്നത്. ഇതിനായി പാർട്ടിയിലെ എല്ലാത്തരം പ്രവർത്തകരെയും രംഗത്തിറക്കുന്നുണ്ട്.
47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം

സമർത്ഥ ബൂത്ത് അഭിയാൻ എന്ന പേരിലാണ് ബിജെപി പ്രചാരണം ആരംഭിച്ചിട്ടുള്ളത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും നിശ്ചിത ബൂത്തുകളുടെ ചുമതല എംപിമാരും എംഎൽഎമാരും ഏറ്റെടുത്ത് പ്രചാരണം നടത്താനാണ് നിർദേശം. 90,000 ബൂത്തുകളാണ് ബിജെപിക്ക് മഹാരാഷ്ട്രയിലുള്ളത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഏറ്റവും ചെറിയ യൂണിറ്റുകളാണ് ബൂത്തുകൾ.

ഈ ചുമതല നൽകുന്ന നേതാക്കൾ വ്യക്തിപരമായി ബൂത്തുകളെ അഭിസംബോധന ചെയ്യുമെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ ബൂത്തുകളുടെ തലവന്മാരെ നിയമിച്ചിട്ടുണ്ടെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 1 മുതൽ 31 വരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ഓരോ ബൂത്ത് തലവനും കീഴിൽ ഒരു ടീമിനെ നിർമ്മിക്കുമെന്നുമാണ് കരുതുന്നതെന്നാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിക്കുള്ളിൽ ഉപയോഗിക്കുന്നതിന് വേണ്ടി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്ലാ ബൂത്തുകളുടെയും മേധാവികളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും അത് പാർട്ടി പ്രവർത്തകർക്ക് ലഭ്യമാകുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രവർത്തന രീതി.

"ഞങ്ങൾ അടുത്തിടെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിൽ നിന്നും പഠിച്ച ഒരു പ്രധാന പാഠം ഒരു ശക്തമായ ബൂത്ത് ഇല്ലെന്നുള്ളതാണ്. അതിനാൽ, ഞങ്ങൾ ഞങ്ങളുടെ സംഘടനാ ഘടന ശക്തിപ്പെടുത്തുകയാണെന്നും ബൂത്തുകൾ ദുർബലമാകുന്നിടത്തെല്ലാം പ്രവർത്തകരെ നിയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും, പ്രത്യേകിച്ച് അടുത്ത വർഷം നടക്കുന്ന പത്ത് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്ക് ഇത് സഹായകമാകുമെന്നുമാണ് ,"മഹാരാഷ്ട്ര ബിജെപി വക്താവ് കേശവ് ഉപാധ്യയ് വിലയിരുത്തുന്നത്.

ഓരോ ബൂത്തിലും 30 കാര്യകർത്താക്കൾ വീതം നിയമിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്.
മുംബൈ നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി എംപിയായ മനോജ് കോട്ടക് പറഞ്ഞു. മുംബൈയുടെ വടക്കുകിഴക്കൻ പ്രാന്തപ്രദേശമായ ഭാണ്ഡപ്പിലെ കോക്കൻ നഗറിലെ ഒരു ബൂത്ത് മേധാവിയുടെ വീട്ടിൽ നിന്നാണ് താൻ സമർത്ഥ ബൂത്ത് അഭിയാൻ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

"ബൂത്ത് മേധാവികൾ ഉറപ്പുവരുത്തുകയും ഓരോ ബൂത്തിനും കീഴിൽ 30 കാര്യകർത്താക്കളുടെ ഒരു ടീം കൂടി തയ്യാറാക്കുകയും വേണം. പാർട്ടിയുടെ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചാണ് കാര്യകർത്താക്കൾ വോട്ടർമാരോട് സംസാരിക്കുമ്പോൾ എന്താണ് എടുത്തുപറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക കോർപ്പറേറ്റർമാരും ബൂത്ത് മേധാവികളും വീടുകൾ തോറും കയറിയിറങ്ങി അവരുടെ വാർഡുകളിലെ ബൂത്തുകളുടെ ഭാഗമാകാൻ കഴിയുന്ന ആളുകളെ തങ്ങൾക്കൊപ്പം ചേർക്കുകയും വേണം. മുംബൈയിൽ, സമർഥ് ബൂത്ത് അഭിയാൻ സെഷനുകൾ നടക്കുന്നത്, ബിജെപി അധികാരത്തിൽ വന്ന് മുംബൈ രൂപീകരിക്കും എന്നർത്ഥം വരുന്ന "ഭജാ യെനാർ, മുംബൈ ഘടവ്നാർ, (മോദിജിയുടെ ദർശനവും ദേവേന്ദ്രജിയുടെ ദൗത്യവും) എന്ന വലിയ ബാനറിന്റെ പശ്ചാത്തലത്തിലാണ്. . "

രണ്ട് ദശാബ്ദങ്ങളായി ശിവസേനയുടെ കോട്ടയാണ് മഹാരാഷ്ട്രയിലെ തദ്ദേശസ്ഥാപനങ്ങൾ. എന്നതിനാൽ സമ്പന്നമായ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (ബിഎംസി) തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. 2017 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സ്വതന്ത്രമായി മത്സരിച്ചു, ശിവസേനയുടേതിനേക്കാൾ എണ്ണത്തിന് രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് അധികമായി ലഭിച്ചത്.

ബൂത്ത് മേധാവികളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ വാർ റൂമുകൾ ആരംഭിക്കുമെന്നാണ്
ദഹിസാറിൽ നിന്നുള്ള ബിജെപി എംഎൽഎ മനീഷ ചൗധരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ മണ്ഡലത്തിൽ 293 ബൂത്തുകളുണ്ട്, അത് പ്രചാരണത്തിന് കീഴിൽ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "എല്ലാ ബൂത്ത് മേധാവികളുടെയും കാര്യകർത്താക്കളുടെയും അഡ്രസ് അടക്കമുള്ള വിശദാംശങ്ങൾ ഞങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുകയും അവ സർക്കാരിന് കൈമാറുകയും വേണം. ജില്ലാ തലങ്ങളിൽ ഞങ്ങളുടെ വാർ റൂമുകൾ ഈ വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പിക്കുന്നതിന് വേണ്ടി ഈ വ്യക്തിഗത നമ്പറുകളെല്ലാം വിളിക്കുമെന്നും ചൌധരി പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ ബൂത്ത് ഏജന്റുമാർ പ്രധാനമാണ്, കാരണം ഇവരാണ് വോട്ടർമാരുമായി നേരിട്ട് ഇടപഴകുന്നത്. തിരഞ്ഞെടുപ്പ് ദിവസം വോട്ടുചെയ്യാൻ ആളുകളെ പുറത്തുകൊണ്ടുവരുന്നതും ഇവരാണെന്നും അദ്ദേഹം അവർ കൂട്ടിച്ചേർത്തു. ആപ്പിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുന്ന ഏത് പാർട്ടി നേതാവിനും മഹാരാഷ്ട്രയിലെ 90,000-ഓളം ബൂത്ത് നേതാക്കളുടെ പേരുകളും കോൺടാക്റ്റ് നമ്പറുകളും ആപ്പ് വഴി പുറത്തെടുക്കാൻ കഴിയും.
കേരള സാരിയില്‍ വേറിട്ട ലുക്കുമായി അഹാന കൃഷ്ണ; താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications