Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേന വിമതര്‍ മുംബൈയിലേക്ക് വരുന്നു; ഫഡ്‌നാവിസ് ഡല്‍ഹിയില്‍, അമിത് ഷായെ കാണും

ന്യൂഡല്‍ഹി: ശിവസേനയുടെ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ മുംബൈയിലേക്ക് തിരിച്ചുവരുന്നു. അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിലാണ് ഒരാഴ്ചയിലധികമായി വിമതര്‍ കഴിയുന്നത്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. ബാല്‍ താക്കറെയുടെ പാരമ്പര്യം ഞങ്ങള്‍ക്കാണെന്ന് ഏകനാഥ് ഷിന്‍ഡെ വാദിക്കുന്നു. ഇതേ വാദം ഉദ്ധവ് താക്കറെയും ഉന്നയിക്കുന്നുണ്ട്. ഫലത്തില്‍ ശിവസേന പിളരുമെന്ന് ഉറപ്പായി.

ഗുവാഹത്തിയിലെ ഹോട്ടലിന് പുറത്തുവച്ച് ഏകനാഥ് ഷിന്‍ഡെ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചു. 50 എംഎല്‍എമാര്‍ തനിക്കൊപ്പം ഗുവാഹത്തിയിലുണ്ട്. അവരെല്ലാം അവരുടെ താല്‍പ്പര്യ പ്രകാരം എന്നോടൊപ്പം വന്നവരാണ്. ഹിന്ദുത്വത്തിന് വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഞങ്ങളെല്ലാം ഉടന്‍ മുംബൈയിലേക്ക് തിരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. ഒരുപക്ഷേ, ഷിന്‍ഡെയും വിമത എംഎല്‍എമാരും ഡല്‍ഹിയിലേക്ക് പോകുമെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വച്ച് ഷിന്‍ഡെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമം വേഗത്തിലാക്കിയത്.

p

ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുകയും അടുത്ത മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമാണ് ലക്ഷ്യം. വിമതരെ അയോഗ്യരാക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് സര്‍ക്കാര്‍. ഇതിന് വേണ്ടി വിമതര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതി ഇടപെട്ടതോടെ വിമതര്‍ക്ക് നേരിയ ആശ്വാസമുണ്ട്. നോട്ടീസില്‍ പ്രതികരണം അറിയിക്കാന്‍ ജൂലൈ 12 വരെ സമയം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി. ഇതിനകം സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെയും ശിവസേന വിമതരുടെയും നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി വിമത എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ അവകാശപ്പെട്ടിരുന്നു. 20 പേര്‍ വിമത പക്ഷം വിട്ട് ഞങ്ങള്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് ഏകനാഥ് ഷിന്‍ഡെ. ബന്ധപ്പെട്ടവരുടെ പേര് വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോ എന്നാണ് ഷിന്‍ഡെയുടെ ചോദ്യം.

മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനുള്ള സാധ്യതയമുണ്ട്. ഈ സാഹചര്യത്തില്‍ നിയമ വിദഗ്ധരുമായി ഷിന്‍ഡെ ചര്‍ച്ച നടത്തിയത്രെ. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി കൊവിഡ് ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. വൈകാതെ അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കും. അങ്ങനെ അവസരം വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് നിയമ വിദഗ്ധരുമായി ഏകനാഥ് ഷിന്‍ഡെ അഭിപ്രായം തേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+