കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്രയിലെ കളിമാറുമോ? ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ എക്‌നാഥ് ഷിന്‍ഡെ ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. പുതിയ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിവരം.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രാത്രി അസമിലെ ഗുവാഹത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിന്‍ഡെ വഡോദരയില്‍ എത്തിയത്. ഫഡ്നാവിസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, ഷിന്‍ഡെ ബിജെപി ഭരിക്കുന്ന അസമിലെ പ്രധാന നഗരത്തിലേക്ക് മടങ്ങി. 40 വിമത സേന എംഎല്‍എമാര്‍ അവിടെയാണ് നിലവിലുള്ളത്.

ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.'ശിവസേന ബാലാസാഹെബ് താക്കറേ' എന്ന പുതിയ പാര്‍ട്ടി ഏക്‌നാഥ് ഷിന്‍ഡെ രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശിവസേന രംഗത്തെത്തിയിരുന്നു. ശിവസേനയുടെയോ ബാലാസാഹേബിന്റെയോ പേര് ദുരുപയോഗം ചെയ്തുകൊണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഷിന്‍ഡെ ശ്രമിക്കുന്നുണ്ടെന്നും ഏകനാഥ് ഷിന്‍ഡെയും കൂട്ടരും അവര്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ നിന്ന് തങ്ങള്‍ക്ക് തടയാനാവില്ലെങ്കിലും, ശിവസേനയുടെയോ ബാലാസാഹെബിന്റെയോ പേരുകളില്‍ അത്തരം ഏതെങ്കിലും പാര്‍ട്ടി സൃഷ്ടിക്കപ്പെടുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

Maharashtra

ഷിന്‍ഡെയുടെ മുട്ടന്‍പണിയില്‍ ഉദ്ധവ് വീഴുമോ? ഷിന്‍ഡെ നടത്താന്‍ സാധ്യതയുള്ള അടുത്ത 5 നീക്കങ്ങള്‍ ഇങ്ങനെഷിന്‍ഡെയുടെ മുട്ടന്‍പണിയില്‍ ഉദ്ധവ് വീഴുമോ? ഷിന്‍ഡെ നടത്താന്‍ സാധ്യതയുള്ള അടുത്ത 5 നീക്കങ്ങള്‍ ഇങ്ങനെ

ഷിന്‍ഡെ നടത്താന്‍ പോകുന്ന നീക്കങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ഉദ്ധവ് താക്കറെയെ സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. ഷിന്‍ഡെയ്‌ക്കൊപ്പം അതൃപ്തിയുള്ള മറ്റൊരു പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ രാംദാസ് കദമും നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.

'ഇതുപോലൊരു സുന്ദരിയുണ്ടോ?'; അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങള്‍

ഇരുവരും ദേശീയ എക്‌സിക്യൂട്ടീവിലെ അംഗങ്ങളാണ്. കദമിന്റെ മകനും എം എല്‍ എയുമായ യോഗേഷ് കദം ഗുവാഹത്തിയിലെ വിമത ക്യാമ്പില്‍ ചേര്‍ന്നിരുന്നു. 16 വിമത എം എല്‍ എമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേന നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളാണ് ശനിയാഴ്ച വിമത എംഎല്‍എമാര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.

English summary
maharashtra crisis: eknath shinde met Devendra Fadnavis In Gujarat, decision may come soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X